Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightമികച്ച വൈദ്യുത...

മികച്ച വൈദ്യുത സ്​കൂട്ടർ തേടുകയാണോ? പരിചയപ്പെടാം രാജ്യത്തെ അഞ്ച്​ ഇ-ബൈക്കുകൾ

text_fields
bookmark_border
മികച്ച വൈദ്യുത സ്​കൂട്ടർ തേടുകയാണോ? പരിചയപ്പെടാം രാജ്യത്തെ അഞ്ച്​ ഇ-ബൈക്കുകൾ
cancel

അച്ഛേ ദിൻ തരാമെന്നായിരുന്നു അധികാരത്തിലേറു​േമ്പാൾ നമ്മുടെ സർക്കാറിന്‍റെ പ്രധാന വാഗ്​ദാനങ്ങളിലൊന്ന്​. 50 രൂപക്ക്​ ഒരു ലിറ്റർ പെട്രോളും വാഗ്​ദാനങ്ങളിൽ ഉൾപ്പെട്ടിരുന്നു. ഒന്നും നടന്നില്ലെന്ന്​ മാത്രമല്ല കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ്​ ചെയ്​തത്​. ഇപ്പൊ ജനങ്ങൾ പറയുന്നത്​ ഞങ്ങൾക്കാ 'ബുരേ ദിൻ' തിരിച്ച്​ തരണമെന്നാണ്​. ദിനംപ്രതി ഉയരുന്ന ഇന്ധനവിലയിൽ നിന്ന്​ അൽപ്പം ആശ്വാസംകിട്ടാനെന്താവഴിയെന്ന്​ ആലോചിക്കുന്നവർക്ക്​ മുന്നിലുള്ള ഒരു സാധ്യതയാണ്​ വൈദ്യുത വാഹനങ്ങൾ.


പെട്രോൾ അടിക്കാൻ വകയില്ലാത്തവരോട്​ ലക്ഷങ്ങൾ മുടക്കി വൈദ്യുത വാഹനംകൂടി വാങ്ങാൻ പറയുന്നത്​ അന്യായമാണെന്ന്​ അറിയാം. പക്ഷെ തെരഞ്ഞെടുക്കാൻ അത്രമാത്രം ചുരുങ്ങിയ സാധ്യതകൾ മാത്രമുള്ള ജനതയായി നാം മാറിക്കഴിഞ്ഞിട്ടുണ്ട്​. നിലവിൽ വിപണിയിൽ ലഭ്യമായ അഞ്ച്​ വൈദ്യുത സ്​കൂട്ടറുകൾ പരിചയപ്പെടുത്തുകയാണിവിടെ. ഇതല്ലാതെയും മറ്റ്​ ഇ.വി സ്​കൂട്ടറുകൾ ഇന്ത്യയിൽ ലഭ്യമാണ്​. എന്നാൽ വിശ്വസിക്കാൻ കൊള്ളാവുന്നതും ബ്രാൻഡ്​ വാല്യുവും പ്രായോഗികതയും ഏറിയതുമായ സ്​കൂട്ടറുകളും ബൈക്കുമാണ്​​ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​.


1, ഈഥർ

നാം അധികം കേട്ടിട്ടില്ലാത്ത വാഹന നാമമാണിത്​. ഈഥർ പുതിയൊരു കമ്പനിയാണ്​. ഒരു സ്റ്റാർട്ടപ്പ്​ എന്ന്​ പറയാം. തങ്ങളുടെ ഉത്​പന്നത്തിന്‍റെ മേന്മകൊണ്ട്​ പരമ്പരാഗത വാഹന നിർമാതാക്കൾക്കും മുന്നേ പറന്ന കമ്പനിയാണിത്​. ഈഥർ സ്​കൂട്ടറുകൾക്ക്​ രണ്ട്​ പ്രത്യേകതകളാണുള്ളത്​. ഒന്ന്,​ വാഹനത്തിന്‍റെ റേഞ്ച്​ (ഒറ്റ ചാർജിൽ ഓടുന്ന ദൂരം) വളരെ കൂടുതലാണ്​. അതുപോലെ സാമാന്യം മികച്ച വേഗത്തിലും വാഹനം ഓടിക്കാനാകും. പുതിയ കമ്പനിയായതിനാൽ ചില പരാധീനതകൾ ഈഥറിനുണ്ട്​. ആവശ്യക്കാർക്ക്​ വേണ്ടതനുസരിച്ച്​ വാഹനം എത്തിക്കാനുള്ള സംവിധാനം ഇവർക്കില്ല. കേരളത്തിൽ കൊച്ചിയിലും കോഴിക്കോടും ടെസ്റ്റ്​ ഡ്രൈവ്​ നൽകുന്നുണ്ട്​. പക്ഷെ മറ്റിടങ്ങളിൽ വാഹനം എത്തിയിട്ടില്ല.

തമിഴ്​നാട്ടിലെ ഹൊസൂരിൽ നിർമാണ പ്ലാന്‍റ്​ സ്​ഥാപിച്ചത്​ അടുത്തിടെയാണ്​. ഈഥറിൽ ഹീറോ പോലുള്ള വമ്പൻ കമ്പനികളും സച്ചിൻ ബെൻസാലിനെപോലുള്ള ഇൻവെസ്റ്റർമാരും ധാരാളം പണം നിക്ഷേപിക്കുന്നുണ്ട്​. അതിൽതന്നെ ഭാവിയുള്ള വാഹനമാണിതെന്ന്​ പറയാം. ഈഥർ 450 എക്​സ്​ എന്നാണ്​ വാഹനത്തിന്‍റെ ഫുൾനെയിം. ഒറ്റ ചാർജിൽ ഇക്കോ മോഡിൽ വാഹനം 80 കിലോമീറ്റർ സഞ്ചരിക്കുമെന്നാണ്​ ഈഥർ വാഗ്​ദാനം ചെയ്യുന്നത്​. വാർപ്പ് എന്ന പെ​ർഫോമൻസ്​ മോഡിൽ ​50 കിലോമീറ്ററാണ്​ മൈലേജ്​. പൂജ്യത്തിൽ നിന്ന്​ 60 കിലോമീറ്റർ വേഗമാർജിക്കാൻ 7.36 സെക്കൻഡ്​ മതി. ഭാരം 108 കിലോഗ്രാം. വില 1.47 ലക്ഷം (എക്​സ്​ ഷോറൂം ഡൽഹി) മറ്റിടങ്ങളിൽ വില വർധിക്കും. പരീക്ഷിച്ച്​ നോക്കാവുന്ന വാഹനമാണിത്​.


2, ബജാജ്​ ചേതക്​

ഇന്ത്യയിൽ ഒരു പ്രമുഖ വാഹന നിർമാതാവ്​ അവതരിപ്പിക്കുന്ന ആദ്യ വൈദ്യുത സ്​കൂട്ടറായിരുന്നു ചേതക്​. ബജാജ്​ വൈദ്യുത സ്​കൂട്ടർ നിർമിക്കാൻ തീരുമാനിച്ചപ്പൊതന്നെ എടുത്ത തീരുമാനങ്ങളിലൊന്ന്​ തങ്ങളുടെ പഴയ പടക്കുതിരയായ ചേതക്കി​െൻറ പേരിടാം എന്നായിരുന്നു. 2020 ജനുവരിയിൽ കമ്പനി സ്​കൂട്ടർ പുറത്തിറക്കുകയും ചെയ്​തു. യൂറോപ്യൻ വാഹനങ്ങളെ വെല്ലുന്ന രൂപസൗകുമാര്യവുമായിട്ടായിരുന്നു ചേതക്കി​െൻറ വരവ്​. ഒറ്റ ചാർജിൽ 85 കിലോമീറ്റർ മൈലേജും കമ്പനി വാഗ്​ദാനം ചെയ്യുന്നു. എന്നാൽ കോവിഡ്​ ചേതക്കിന്‍റെ വരവിനെ വല്ലാതെ ബാധിച്ചു. ആദ്യ വിൽപ്പന കേന്ദ്രങ്ങളായി നി​ശ്​ചയിച്ചിരുന്നത്​ പുനെയും ബംഗളൂരുവുമായിരുന്നു.അടുത്തഘട്ടത്തിൽ കൂടുതൽ നഗരങ്ങളിൽ വിൽപ്പന വ്യാപിപ്പിക്കാം എന്നും തീരുമാനിച്ചിരുന്നു. മാർച്ചിൽ സ്​കൂട്ടറിന്​ ബുക്കിങ്ങ്​ ആരംഭിച്ചിരുന്നെങ്കിലും കോവിഡി​െൻറ പശ്​ചാത്തലത്തിൽ നിർത്തിവയ്​ക്കുകയായിരുന്നു.

ജൂണിൽ ലോക്​ഡൗൺ പിൻവലിച്ചപ്പോൾ വീണ്ടും ബുക്കിങ്​ ആരംഭിച്ചു. പക്ഷെ സെപ്​തംബർ ആയിട്ടും ആവശ്യത്തിന്​ ബുക്കിങ്​ ലഭിക്കാത്തതിനാൽ വീണ്ടും നിർത്തിവച്ചു. എല്ലാതതിനുമിപ്പുറം ചേതകിന്‍റെ വിൽപ്പന ബജാജ്​ വീണ്ടും ആരംഭിക്കുകയാണ്​. 2022 ൽ രാജ്യ​െത്ത 25 നഗരങ്ങളിൽ വാഹനം ലഭ്യമാക്കുമെന്നും ബജാജ്​ പറയുന്നു. അതിമനോഹരമായ രൂപഭംഗിയുള്ള സ്​കൂട്ടറാണ്​ ചേതക്​. ഏറ്റവും ഉയർന്ന വേഗം 70 കിലോമീറ്ററാണ്​. ഒറ്റ ചാർജിൽ 80 കിലോമീറ്റർവരെ സഞ്ചരിക്കാം. ഇക്കോ സ്​പോർട്​സ്​ എന്നിങ്ങനെ രണ്ട്​ മോഡുകളുണ്ട്​. അർബൻ പ്രീമിയം എന്നിങ്ങനെ രണ്ട്​ വേരിയന്‍റുകളുണ്ട്​. അർബന്‍റെ വില 1,15,000 രൂപയാണ്​. പ്രീമിയത്തിന്​ 1,20,000 വിലവരും.


3. റിവോൾട്ട്​ ആർ.വി 400

ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ പുറത്തിറക്കിയ നിർമ്മാതാവായിരുന്നു റിവോൾട്ട്. മൈക്രോമാക്സ് ഇൻഫോർമാറ്റിക്സിന്‍റെ സഹസ്ഥാപകൻ രാഹുൽ ശർമയാണ് ഇതിന് നേതൃത്വം നൽകിയത്. നേരത്തെ പറഞ്ഞ രണ്ട്​ വാഹനങ്ങളും സ്​കൂട്ടറുകളായിരുന്നെങ്കിൽ റിവോൾക്ക്​ ഇലക്​ട്രിക്​ ബൈക്കാണ്​. ദില്ലി, പൂനെ, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, മുംബൈ എന്നീ ആറ്​ നഗരങ്ങളിൽ നിലവിൽ മോട്ടോർ സൈക്കിളുകൾ വാഗ്ദാനം ചെയ്യുന്നു. ഇത്​ റിവോൾട്ടിന്‍റെ വലി​െരു പരിമിതിയാണ്​. രണ്ട് ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ, എൽഇഡി ലൈറ്റിങുകൾ, ഫ്രണ്ട് ഫോർക്കുകൾ, പിൻഭാഗത്ത് ക്രമീകരിക്കാവുന്ന മോണോ ഷോക്ക് എന്നിവ ലഭിക്കും. സ്‌പോർട്‌സ് മോഡിലാണ്​ വാഹനത്തിന്​ ഉയർന്ന വേഗത ലഭിക്കുക. 65 കിലോമീറ്റർ ആണിത്​. പക്ഷെ റേഞ്ച്​ 80 ആയി കുറയുമെന്നതാണ്​ പ്രശ്​നം. സാധാരണ മോഡിൽ വാഹനം 110 കിലോമീറ്റർ സഞ്ചരിക്കും. പക്ഷെ ഉയർന്ന വേഗത 45 കിലോമീറ്റർ മാത്രമേ ലഭിക്കൂ. ഇക്കോ മോഡിൽ, ടോപ്പ് സ്പീഡ് 20 കിലോമീറ്ററും പരിധി 180 കിലോമീറ്ററുമാണ്. 1,29,463 ലക്ഷമാണ്​ വാഹനത്തിന്‍റെ എക്​സ്​ഷോറും വില.


4. ടി.വി.എസ്​ ഐ ക്യൂബ്​

രാജ്യത്തെ പ്രമുഖ വാഹന നിർമാതാവായ ടി.വി.എസിന്‍റെ വൈദ്യുത വാഹനമാണ്​ ​ഐ ക്യൂബ്​. ഡൽഹിയിലാണ്​ 3ഐ ക്യൂബ്​ പുറത്തിറക്കിയത്​. ആദ്യഘട്ടത്തിൽ രണ്ട്​ നഗരങ്ങളിലാവും വാഹനം ലഭ്യമാവുക. ഡൽഹിയിലും ബംഗളൂരുവിലും ഐ ക്യൂബ്​ വിൽക്കാനാണ്​ ടി.വി.എസിന്‍റെ ഉ​ദ്ദേശം. നിലവിലെ വൈദ്യുത സ്​കൂട്ടറുക​െള അപേക്ഷിച്ച്​ മികച്ച വേഗതയാണ്​ ഐ ക്യൂബിനുള്ളത്​. മണിക്കൂറിൽ 78 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ വാഹനത്തിനാകും. ഒറ്റ ചാർജിൽ 70-75 കിലോമീറ്റർ ദൂരമാണ്​ വാഹനം പിന്നിടുക. രണ്ട്​ നഗരങ്ങളിലും രണ്ട്​ വിലകളിലാവും വാഹനം ലഭ്യമാവുക. 1,15,000 രൂപയായിരിക്കും ഐക്യൂബിന്‍റെ ബംഗളൂരുവിലെ വില. തലസ്ഥാനത്തെത്തു​േമ്പാൾ 1,08,012 രൂപ മാത്രമാണ്​ നൽകേണ്ടിവരിക. ആപ്​ സർക്കാർ ഡൽഹിയിൽ നടപ്പാക്കുന്ന 'സ്വിച്ച്​ ഡൽഹി' പദ്ധതി കാരണമാണ്​ വില കുറയുന്നത്​.


സ്കൂട്ടറിന് ഇക്കോണമി, പവർ എന്നിങ്ങനെ രണ്ട് റൈഡ്​ മോഡുകളുണ്ട്. ബ്രേക്കിങിൽ കരുത്ത്​ പുനരുത്​പാദിപ്പിക്കാനും കഴിയും. ഐക്യൂബിലെ ബാറ്ററി നീക്കംചെയ്യാനാകില്ല. 4.2 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനും ഐക്യുബിന് കഴിയുമെന്ന് ടിവിഎസ് അവകാശപ്പെടുന്നു. ടി‌.എഫ്‌.ടി ഇൻസ്ട്രുമെന്‍റ്​ ക്ലസ്റ്റർ, 'നെക്സ്റ്റ്-ജെൻ ടിവിഎസ് സ്മാർട്ട് കണക്റ്റ് പ്ലാറ്റ്ഫോം', ജിയോ ഫെൻസിംഗ്, വിദൂര ബാറ്ററി ചാർജ് നില, നാവിഗേഷൻ അസിസ്റ്റ്, അവസാന പാർക്ക് ലൊക്കേഷൻ, ഇൻകമിങ്​ കോൾ അലേർട്ടുകൾ/എസ്എംഎസ് അലേർട്ടുകൾ എന്നിവ പോലുള്ള സവിശേഷതകളെല്ലാം ബൈക്കിൽ ലഭിക്കും.


5.ഹീറോ നൈക്സ്-എച്ച്എക്സ്

ഇന്ത്യയിലെ പ്രമുഖ വൈദ്യുത വാഹന നിർമാതാക്കളായ ഹീറോ ഇലക്ട്രിക് പുതുക്കിയ നൈക്സ്-എച്ച്എക്സ് ഇലക്ട്രിക് സ്​കൂട്ടർ ബുധനാഴ്ച പുറത്തിറക്കി. 'വർഷങ്ങളുടെ ഗവേഷണത്തിനും ഫീൽഡ് ട്രയലുകൾക്കും' ശേഷമാണ്​ സ്​കൂട്ടർ പുറത്തിറക്കിയതെന്നാണ്​ ഹീറോയുടെ അവകാശവാദം. 63,990 രൂപയാണ്​ വാഹനത്തി​െൻറ വില. വൈദ്യുത വാഹനങ്ങൾക്ക്​ ലഭിക്കുന്ന പുതുക്കിയ സബ്​സിഡി നിരക്കാണ്​ വില കുറയാൻ കാരണം. സ്​കൂട്ടറി​െൻറ ഏറ്റവുംവലിയ പ്രത്യേകത അതി​െൻറ മെലേജാണ്​. ഒറ്റ ചാർജിൽ 210 കിലോമീറ്റർ സ്​കൂട്ടറിന്​ സഞ്ചരിക്കാനാവുമെന്ന്​ കമ്പനി പറയുന്നു. ഇൗ വിഭാഗത്തിൽ ഇത്രയുംകൂടുതൽ റേഞ്ച്​ ലഭിക്കുന്ന സ്​കൂട്ടർ ആദ്യമായാണ്​ വിപണിയിൽ എത്തുന്നത്​.

സർട്ടിഫൈഡ് ബി 2 ബി ട്രാൻസ്പോർട്ട് വാഹനമാണ് നൈക്സ്-എച്ച്എക്സ്. സ്പ്ലിറ്റ് സീറ്റിൽ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാനും ബാക്ക് റെസ്റ്റായി മടക്കാനും കഴിയുന്ന വിവിധതരം ലോഡുകൾ വഹിക്കുന്ന സ്​റ്റാൻറ്​ വാഹനത്തി​െൻറ പ്രത്യേകതയാണ്​.ബ്ലൂടൂത്ത് ഇൻറർഫേസ് ഉൾപ്പെടെ 4 ലെവൽ 'ഓൺ-ഡിമാൻഡ്' സ്മാർട്ട് കണക്റ്റിവിറ്റി സംവിധാനവും സ്​കൂട്ടറിൽ ഹീറോ ഇലക്ട്രിക് വാഗ്ദാനം ചെയ്യുന്നു. നൈക്സ്-എച്ച്എക്സ് സീരീസി​െൻറ ഹൃദയം ഉയർന്ന ടോർക്കുള്ള മോട്ടോറാണ്​. ഭാരം കൂടിയാലും സുഗമമായ സവാരി വാഹനം നൽകുമെന്ന് ഹീറോ അവകാശപ്പെടുന്നു. ബ്രേക്കിങ്​ ഡ്യൂട്ടികൾക്കായി കോമ്പി ബ്രേക്കുകളാണ്​ നൽകിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric vehicleautomobileelectric bikeselectric scooters
Next Story