Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
harley davidson dark ride
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightപ്രവർത്തനം ഉടൻ...

പ്രവർത്തനം ഉടൻ പുനരാരംഭിക്കുമെന്ന്​ ഹാർലി ഡേവിഡ്​സൺ; ആശങ്ക മാറാതെ ഡാർക്ക്​ റൈഡുമായി ഉപഭോക്​താക്കൾ

text_fields
bookmark_border

മാസങ്ങൾക്ക്​ മുമ്പാണ്​ വാഹനപ്രേമികളുടെ ചങ്ക്​ തകർത്തുകൊണ്ട്​ ഹാർലി ഡേവിഡ്​സൺ ഇന്ത്യ വിടുകയാണെന്ന പ്രഖ്യാപനം നടത്തിയത്​. പ്രവർത്തനം അവസാനിപ്പിച്ച്​ എല്ലാം പൂട്ടിക്കെട്ടുകയാണെന്ന ​വാർത്ത ഇടിത്തീ പോലെയാണ്​ ഉപഭോക്​താക്കൾ കേട്ടത്​. എന്നാൽ, ആഴ്​ചകൾക്കകം ഹീ​േറാ മോ​ട്ടോ കോർപ്പ്​ അമേരിക്കൻ കമ്പനിയുമായി സഹകരിക്കുമെന്ന റിപ്പോർട്ടുകൾ വന്നോതടെ ഉപഭോക്​താക്കൾക്ക്​ ചെറിയൊരു ആശ്വാസമായി.

എന്നാലും കൂടുതൽ വിവരങ്ങൾ ലഭ്യാമാവാത്തതിനാൽ അവർ ആശങ്കയിൽ തന്നെയായിരുന്നു. ഇതോടൊപ്പം ഹാർലിക്കെതിരെ നിയമനടപടിക്ക്​ ഒരുങ്ങി ഡീലർമാരും രംഗത്തുവന്നു. പ്രതിഷേധം ശക്​തമായതോടെ കൂടുതൽ വ്യക്​തത വരുത്തിയിരിക്കുയാണ്​ കമ്പനി അധികൃതർ. 2021 ജനുവരി മുതൽ ഇന്ത്യയിലെ പ്രവർത്തനം പുനരാരംഭിക്കുമെന്നാണ്​ അധികൃതർ പറയുന്നത്​.

'ഇന്ത്യയിലെ ഞങ്ങളുടെ പ്രവർത്തനരീതി മാറുകയാണ്​. ഹീറോ മോട്ടോ കോർപ്പിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടരുന്നതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ ഉപഭോക്​താക്കൾക്ക്​ സുഗമമായ മാറ്റങ്ങൾ ഉറപ്പാക്കാൻ ഹീറോയുമായി ചേർന്ന് പ്രവർത്തിക്കും. ഹാർ‌ലി ഡേവിഡ്‌സൺ‌ ബൈക്കുകൾ‌, പാർട്ട്​സുകൾ‌, ആക്‌സസറികൾ‌ എന്നിവയുടെ വിൽപ്പന, വിൽ‌പനാനന്തര സേവനങ്ങൾ‌, വാറൻറി, ഹാർലി ഓണേഴ്​സ്​ ഗ്രൂപ്പ്​ പ്രവർത്തനങ്ങൾ എന്നിവ 2021 ജനുവരി മുതൽ പുനരാരംഭിക്കും' -ഏഷ്യ എമർജിംഗ് മാർക്കറ്റ്സ് ആൻഡ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ സജീവ് രാജശേഖരൻ ഔദ്യോഗികമായി അറിയിച്ചു.

ഹീറോ മോട്ടോ കോർപ്പുമായുള്ള കരാർ പ്രകാരം ഇന്ത്യയിൽ പുതിയ ബൈക്കുകൾ പുറത്തിറക്കുമെന്നാണ്​ വിവരം. അതേസമയം, നിലവിലെ ഹാർലി ഡേവിഡ്‌സൺ ഡീലർഷിപ്പുകൾ 2020 ഡിസംബർ 31 വരെ പ്രവർത്തിക്കുകയുള്ളൂ​. പുതിയ ഡീലർഷിപ്പുകളും സേവന കേന്ദ്രങ്ങളും പിന്നീടാകും പ്രഖ്യാപിക്കുക.

അതേസമയം, നിലവിലെ ഡീലർമാർ കമ്പനിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോവുകയാണ്​. തങ്ങളെ ഇരുട്ടിൽ നിർത്തിയാണ്​ കമ്പനി ഇന്ത്യയിൽനിന്ന്​ പിൻവാങ്ങുന്ന​ത്​. കമ്പനി പ്രഖ്യാപിച്ച നഷ്​ടപരിഹാര പാക്കേജ്​ അപര്യാപ്​തമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ഇതോടൊപ്പം, ഹാർലി ഡേവിഡ്​സൺ ഉപഭോക്​താക്കൾ ഞായറാഴ്​ച രാജ്യവ്യാപകമായി പ്രതിഷേധ റൈഡ്​ സംഘടിപ്പിച്ചു. ഡാർക്ക്​ റൈഡ്​ എന്ന പേരിൽ ഹാർലി ഓണേഴ്​സ്​ ഗ്രൂപ്പിൻെറ നേതൃത്വത്തിലായിരുന്നു റൈഡ്​. ആയിരത്തിലധികം ഉപഭോക്​താക്കൾ ഇതിൽ പ​ങ്കെടുത്തു. നിലവിലെ ഉപഭോക്​താക്കൾക്ക്​ ഹീറോയിൽനിന്ന്​ പിന്തുണ ലഭിച്ചില്ലെങ്കിൽ സർവിസിനും മറ്റു കാര്യങ്ങൾക്കും എന്ത്​ ചെയ്യുമെന്നാണ്​ ഇവരുടെ പ്രധാന ആശങ്ക.

2009 മുതൽ ഹാർലി ഡേവിഡ്​സൺ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്​. വർഷങ്ങളായി തുടരുന്ന വിൽപ്പന മുരടിപ്പാണ് പ്രവർത്തനം നിർത്താൻ തീരുമാനിച്ചതിന്​ ​പിന്നിൽ. കഴിഞ്ഞ സാമ്പത്തിക വർഷം ഹാർലി ഇന്ത്യയിൽ 2,500ൽ താഴെ യൂനിറ്റുകൾ മാത്രമാണ്​ വിറ്റത്​. 2020 ഏപ്രിൽ-ജൂൺ കാലയളവിൽ 100ഓളം ബൈക്കുകൾ മാത്രമാണ് വിറ്റഴിക്കാനായത്​. ഇതോടെ കമ്പനി ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച അന്താരാഷ്​ട്ര വിപണികളിലൊന്നായി ഇന്ത്യ മാറുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harley-Davidsondarkride
Next Story