Top
Begin typing your search above and press return to search.
exit_to_app
exit_to_app
ഹാർലിയുടെ മടക്കവും മോദിയുടെ സ്വപ്​നവും; മേക്​ ഇൻ ഇന്ത്യക്ക്​ശനിദശയോ​?
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightഹാർലിയുടെ മടക്കവും...

ഹാർലിയുടെ മടക്കവും മോദിയുടെ സ്വപ്​നവും; 'മേക്​ ഇൻ ഇന്ത്യക്ക്​'ശനിദശയോ​?

text_fields
bookmark_border

2009 മുതൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ ഇരുചക്രവാഹന നിർമാതാക്കളായ ഹാർലി ഡേവിഡ്​സൺ രാജ്യം വിടുന്നതായി പ്രഖ്യാപിച്ചത്​ കഴിഞ്ഞദിവസമാണ്​. രാജ്യത്തെ പ്രീമിയം മോട്ടോർ സൈക്കിൾ വിൽപ്പനക്ക്​ നേതൃത്വം നൽകിയിരുന്ന​ ഹാർലി പോലൊരു വമ്പൻ കമ്പനിയുടെ മടക്കം അത്ര ആശാസ്യമായ സ്​ഥിതിയിലല്ല വിപണിയെന്ന​ സൂചനയാണ്​ നൽകുന്നത്​.

മേക്​ ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി സ്ട്രീറ്റ് 750 മോഡലുകൾ ഇറക്കി വിപണിപിടിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടാണ്​ ഹാർലിയുടെ മടക്കം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, ഹാർലി ഇന്ത്യയിൽ 2,500 ൽ താഴെ യൂനിറ്റുകൾ മാത്രമാണ്​ വിറ്റത്​. 2020 ഏപ്രിൽ-ജൂൺ കാലയളവിൽ,100 ഓളം ബൈക്കുകളാണ് വിറ്റഴിക്കാനായത്​. ഇതോടെ കമ്പനി ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച അന്താരാഷ്ട്ര വിപണികളിലൊന്നായി ഇന്ത്യ മാറുകയായിരുന്നു.


ഹാർലിയു​െട മടക്കവും മോദിയുടെ സ്വപ്​നവും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്​ന പദ്ധതിയായിരുന്നു'മേക്​ ഇൻ ഇന്ത്യ'. നിർമാണ രംഗത്തെ ചൈനീസ്​ കുത്തക തകർക്കുകയായിരുന്നു പദ്ധതിയുടെ ഉദ്ദേശം. മേക്​ ഇൻ ഇന്ത്യയിലെ സുപ്രധാന മേഖല വാഹനനിർമാണമായിരുന്നു. ഹാർലിയുടെ മടക്കത്തോ​െടാപ്പം നടുക്കം ഉണ്ടാക്കുന്ന മറ്റൊരു പ്രഖ്യാപനമായിരുന്നു ടൊയോട്ട കിർലോസ്​കർ അടുത്തിടെ നടത്തിയത്​. തങ്ങൾ ഇന്ത്യയിലെ വികസന പ്രവർത്തനങ്ങൾ നിർത്തിവയ്​ക്കുന്നതായും കൂടുതൽ പണം ഇവിടെ മുടക്കില്ലെന്നുമാണ്​ ടൊയോട്ട പ്രഖ്യാപിച്ചത്​. തങ്ങളെ വേണ്ടാത്ത നിലപാടാണ്​ ഭരണകൂടത്തിനെന്നും ടൊയോട്ട തുറന്നടിച്ചു. പാളുന്ന വ്യാപാര നയങ്ങളും മടുപ്പിക്കുന്ന നികുതിഘടനയും മാന്യമായി പ്രവർത്തിക്കുന്ന നിർമാതാക്കളെ വേട്ടയാടാൻ തുടങ്ങിയിട്ട്​ കാലമേറെയായിരുന്നു. ടൊയോട്ടക്ക്​ പകരം രാജ്യത്ത്​ പിടിച്ചുകയറുന്നത്​ ചൈനീസ്​ കമ്പനികളാണെന്നതും അപകടകരമാണ്​.


മേക്​ ഇൻ ഇന്ത്യ പാളുന്നൊ

ഹാർലിയെ പോലെ അന്താരാഷ്​ട്ര പ്രശസ്​തമായ കമ്പനിയെ രാജ്യത്ത്​ നിലനിർത്താനായില്ല എന്നത് മേക്​ ഇൻ ഇന്ത്യയിലെ പാളിച്ചയിലേക്കാണ്​ വിരൽ ചൂണ്ടുന്നത്​. തെറ്റായി രൂപകൽപ്പന ചെയ്ത ഒന്നാണ്​ മേക്​ ഇൻ ഇന്ത്യയെന്ന വിശകലനം ഇതിനകംതന്നെ വിപണി വിശാരദന്മാർ നടത്തിയിട്ടുണ്ട്​. ഒറ്റയടിക്ക്​ കമ്പനികളെ പിഴിയാനുള്ള പഴയ താറാവ്​ തന്ത്രമാണ്​ ഭരണകൂടത്തിനുള്ളത്​. ദീർഘകാല പദ്ധതികളൊ തന്ത്രപരമായ നീക്കങ്ങളൊ അവരുടെ ഭാഗത്ത്​ നിന്ന്​ ഉണ്ടാകുന്നില്ല. എന്തെങ്കിലും ആവശ്യങ്ങൾ പറയുന്നവരെ ശത്രുവായി കാണുന്ന ഫാഷിസത്തി​െൻറ സ്​ഥിരം രീതിയും മോദിയും കൂട്ടരും കൃത്യമായി പിൻതുടരുന്നുമുണ്ട്​.

ബി.എസ്​ നാലിൽ നിന്ന്​ ആറിലേക്കുള്ള എടുത്തുചാട്ടം വലിയ പ്രതിസന്ധിയാണ്​ മിക്ക നിർമാതാക്കളിലും ഉണ്ടാക്കിയത്​. രാജ്യത്ത്​ നിലവിൽ നിരത്തിലിറങ്ങുന്ന വാഹനത്തി​െൻറ ഒാൺറോഡ്​ വിലയുടെ 50 ശതമാനവും നികുതിയാണെന്ന്​ വിപണി വിദഗ്​ധർ പറയുന്നു. ലോകത്തെ ഏത്​ രാജ്യവുമായി താരതമ്യ​െപ്പടുത്തിയാലും ഇത്​ കൂടുതലാണെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. േറാഡ്​ ടാക്​സും കൈവശാവകാശ ചിലവും വർധിക്കുന്നതനുസരിച്ച്​ നികുതികൾ കുറച്ചിട്ടില്ല. സംസ്​ഥാനങ്ങളുടെ ലെവികളും കുടിയാകു​േമ്പാൾ വാഹന വിലയുടെ പകുതിയും സർക്കാറിന്​പോകുന്ന വിചിത്ര സാഹചര്യമാണ്​ മോദിയും കുട്ടരും ചേർന്ന്​ രൂപപ്പെടുത്തിയിരിക്കുന്നത്​.


ഹാർലിയുടെ ശ്രമങ്ങൾ

അവസാനത്തെ ശ്രമവും നടത്തി നോക്കിയതിന്​ ശേഷമാണ്​ ഹാർലി ഇന്ത്യ വിടുന്നത്​. ഹരിയാനയിലെ ബാവൽ പ്ലാൻറിൽ സ്വന്തം നിലക്ക്​ ബൈക്കുകൾ നിർമിച്ച്​ നോക്കുകവരെ അവർ ചെയ്​തിട്ടുണ്ട്​. അമേരിക്കയിൽ നിന്ന്​ വാഹന ഭാഗങ്ങൾ എത്തിച്ചശേഷം ഇവിടെ കൂട്ടിയിണക്കുകയാണ്​ ചെയ്​തിരുന്നത്​. ഹാർലിയുടെ ഏറ്റവും വില കുറഞ്ഞ സ്​ട്രീറ്റ്​ മോഡലുകളാണ്​ ഇങ്ങിനെ നിർമിച്ചിരുന്നത്​. ഇവിടെ നിന്ന്​ നോർത്ത്​ അമേരിക്കയിലേക്ക്​ ബൈക്കുകൾ കയറ്റുമതി ചെയ്യുകയും ചെയ്​തിട്ടുണ്ട്​. എന്നാൽ ഇറക്കുമതി, കയറ്റുമതി ചുങ്കവും മറ്റ്​ നികുതികളും കിഴിച്ച്​ വാഹനത്തിന്​ വിലയിടു​േമ്പാൾ ഉപഭോക്​താവിന്​ താങ്ങാനാകാത്ത അവസ്​ഥയാണ്​ ഉണ്ടാകുന്നതെന്ന്​ ഹാർലി അധികൃതർ പറയുന്നു. ഇതേപറ്റി പരാതി പറഞ്ഞാൽ ശത്രുക്കളെപോലെയാണ്​ അധികൃതർ പെരുമാറുകയെന്നും അവർ രഹസ്യമായി സമ്മതിക്കുന്നു.

അമേരിക്കൻ സർക്കാരിൽ നിരന്തര സമ്മർദങ്ങൾക്ക്​ ശേഷം കയറ്റുമതി തീരുവ കുറക്കാനായെങ്കിലും പിടിച്ചുനിൽക്കാൻ അതുമാത്രം മതിയാകുമായിരുന്നില്ല.ഇതിനൊക്കെ വിപരീതമായി തായ്‌ലൻറ്​ പോലുള്ള രാജ്യങ്ങളിൽ ഗവേഷണ-വികസന ആനുകൂല്യങ്ങളും താരതമ്യേന കുറഞ്ഞ കോർപ്പറേറ്റ് നികുതി നിരക്കുകളുമാണുള്ളത്​. ഹാർലിക്ക്​ അവിടെ നിർമാണ്​ ഫാക്​ടറിയുമുണ്ട്​. ഏഷ്യയിലെ പ്രവർത്തന കേന്ദ്രം തായ്​ലൻറിൽ കേന്ദ്രീകരിക്കാനാണ്​ ഹാർലിയുടെ തീരുമാനമെന്നാണ്​ സൂചന.

Show Full Article
TAGS:Harley-Davidson narendramodi Make in India Toyota 
Next Story