Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightരാജ്യത്തെ ആദ്യ...

രാജ്യത്തെ ആദ്യ ഇ-വെഹിക്കിൾ സോൺ നിലവിൽ വന്നു​; വൈദ്യുത വാഹനങ്ങൾ ഒഴികെയുള്ള എല്ലാത്തിനും നിയന്ത്രണം

text_fields
bookmark_border
Gujarat’s Statue of Unity to become India’s first electric
cancel

ഇന്ത്യയിലെ ആദ്യത്തെ ഇ-വെഹിക്കിൾ സോൺ ആയി ഗുജറാത്തിലെ നർമദ ജില്ലയിലെ കെവാഡിയയെ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സ്​റ്റാച്യൂ ഒാഫ്​ യൂനിറ്റി സ്​ഥിതിചയ്യുന്ന പ്രദേശമാണ്​ കെവാഡിയ. കെവാഡിയ രാജ്യത്തെ ആദ്യത്തെ വൈദ്യുത വാഹന നഗരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ പ്രഖ്യാപിച്ചിരുന്നു. സ്റ്റാച്യു ഓഫ് യൂനിറ്റി ഏരിയ ഡെവലപ്‌മെൻറ്​ ആൻഡ് ടൂറിസം ഗവേണൻസ് അതോറിറ്റിയാണ്​ പുതിയ നീക്കത്തിനുപിന്നിൽ. കെവാഡിയയിലെ 182 മീറ്റർ ഉയരമുള്ള സ്റ്റാച്യു ഓഫ് യൂനിറ്റിക്ക് ചുറ്റുമുള്ള പ്രദേശം ഘട്ടം ഘട്ടമായി ഇലക്ട്രിക് വാഹനങ്ങൾ മാത്രമുള്ള മേഖലയായി മാറ്റുമെന്നാണ്​ അതോറിറ്റി ഞായറാഴ്ച ഇറക്കിയ പ്രസ്താവനയിൽ പറയുന്നത്​.


അതോറിറ്റിക്ക് കീഴിലുള്ള പ്രദേശത്ത് ഇലക്ട്രിക് വാഹനങ്ങൾ മാത്രമേ ഓടിക്കാൻ അനുവാദമുണ്ടാവുകയുള്ളൂ. വിനോദസഞ്ചാരികളുടെ ബസുകൾ ഉൾപ്പടെ ബാറ്ററിയിൽ പ്രവർത്തിപ്പിക്കാനാണ്​ അതോറിറ്റിയുടെ തീരുമാനം. കെവാഡിയയിൽ ബാറ്ററി അധിഷ്ഠിത ബസുകൾ, ഇരുചക്രവാഹനങ്ങൾ മാത്രം ഓടിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന്​ ശനിയാഴ്​ച പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു. പദ്ധതി പ്രകാരം പട്ടേൽ പ്രതിമയ്ക്ക് ചുറ്റും താമസിക്കുന്ന പ്രദേശവാസികൾക്ക് ഇലക്ട്രിക് ത്രീ വീലറുകളോ ടു വീലറുകുളോ വാങ്ങാൻ സഹായം ലഭിക്കും. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിന് സബ്​സിഡിയും നൽകുമെന്ന് അതോറിറ്റി അറിയിച്ചു. 'ഗുണഭോക്താക്കളായ ഉദ്യോഗസ്ഥർ / ജീവനക്കാർ സബ്സിഡി ഒഴികെയുള്ള തുക നൽകേണ്ടിവരും. കൂടാതെ അവരുടെ ശമ്പളത്തിൽ നിന്ന് വായ്പയുടെ തുക തവണകളായി പിടിക്കുകയും ചെയ്യും. ആളുകൾ പെട്രോൾ-ഡീസൽ വാഹനങ്ങൾ ഉറപ്പാക്കാനാണിത്​'-അതോറിറ്റി വൃത്തങ്ങൾ പറഞ്ഞു.


അതോറിറ്റിയുടെ കീഴിലുള്ള പ്രദേശത്ത് കുറഞ്ഞത് 50 ഇ-റിക്ഷകളെങ്കിലും ഓടിക്കാൻ അനുവദിക്കുമെന്ന് ഏജൻസി അറിയിച്ചു. ഇ-റിക്ഷകളുടെ ഡ്രൈവർമാരായി സ്ത്രീകൾക്ക് മുൻഗണന ലഭിക്കും. കെവാഡിയയിലെ നൈപുണ്യ വികസന കേന്ദ്രത്തിൽ വനിതാ ഡ്രൈവർമാർക്ക് സ ൗജന്യ പരിശീലനം നൽകും. പ്രദേശത്ത് പ്രത്യേക വർക്ക് ഷോപ്പും ചാർജിങ്​ സ്റ്റേഷനും ആരംഭിക്കും. പ്രദേശത്ത് ഇ-റിക്ഷ പ്രവർത്തിപ്പിക്കുന്ന കമ്പനിയോട് സ്മാർട്ട് മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കാനും ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇ-വാഹനങ്ങൾക്കുള്ള നിരക്കുകളും വിനോദ സഞ്ചാരികളെക്കുറിച്ചുള്ള മറ്റ് വിവരങ്ങളും ആപ്ലിക്കേഷനിലുണ്ടാകും. 'കെവാഡിയയിൽ മലിനീകരണ വ്യവസായങ്ങളില്ല.


പരിസ്ഥിതി സൗഹാർദ്ദപരമായ വൈദ്യുതി ഉൽ‌പാദിപ്പിക്കുന്ന രണ്ട് ജലവൈദ്യുത നിലയങ്ങളാണ്​ ഇവിടെ ഉള്ളത്​. ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രം പ്രദേശം നീക്കിവയ്ക്കുന്നത് വായു, ശബ്ദ മലിനീകരണം കുറയ്ക്കുകയും ടൂറിസ്റ്റ് കേന്ദ്രത്തി​െൻറ മനോഹാരിത നിലനിർത്തുകയും ചെയ്യും'-അഖികൃതർ പറയുന്നു. നിലവിൽ പരിസ്ഥിതി സൗഹൃദ ഇ-ബൈക്കുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്​. രണ്ട് മണിക്കൂറിന്​ 1500 രൂപയാണ് ഇതി​െൻറ നിരക്ക്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GujaratStatue of UnityKevadiaelectric-vehicles-only zone
Next Story