Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightബസ്​ ഒന്നിന്​...

ബസ്​ ഒന്നിന്​ ഒന്നരകോടി വില, വൈഫെ ഉൾപ്പടെ സൗകര്യം; കെ.എസ്​.ആർ.ടി.സി യാത്രകൾ ഇനി രാജകീയമാകും

text_fields
bookmark_border
Govt allows KSRTC to purchase new buses
cancel

തിരുവനന്തപുരം: യാത്രകൾ കൂടുതൽ ആധുനികവും സൗകര്യപ്രദവുമാക്കാനൊരുങ്ങി കെ.എസ്‌.ആർ.ടി.സി. വാഹന നവീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച 50 കോടിയിൽ നിന്ന്​ 44.64 കോടി ഉപയോ​ഗിച്ച് അത്യാധുനിക ശ്രേണിയിലുള്ള 100 ബസുകൾ പുറത്തിറക്കാൻ തീരുമാനിച്ചു. നവംബർ ഒന്നിന് കേരള പിറവി ദിനത്തിൽ ആദ്യഘട്ടത്തിലുള്ള ബസുകൾ പുറത്തിറക്കാനാണ് കെഎസ്ആർടിസിയുടെ ശ്രമം. തുടർന്ന് 2022 ഫെബ്രുവരി മാസത്തോടെ മുഴുവൻ ബസുകളും പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

വാങ്ങുന്നത്​ ബിഎസ് സിക്​സ് ബസുകൾ

സ്ലീപ്പർ, സെമി സ്ലീപ്പർ, എയർ സസ്പെൻഷൻ നോൺ എ.സി തുടങ്ങിയവയിലെ ആധുനിക ബിഎസ് സിക്​സ്​ ബസുകളാണ് കെഎസ്ആർടിസിയിൽ എത്തുന്നത്. ഇതോടെ ദീർഘ ദൂര യാത്രക്കാരെ കൂടുതലായി കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാനുമാകുമെന്നാണ്​ പ്രതീക്ഷ. 8 സ്ലീപ്പർ , 20 സെമി സ്ലീപ്പർ , 72 എയർ സസ്പെൻഷൻ നോൺ എ.സി ബസുകൾ വാങ്ങും. തമിഴ്​നാടിന് 140 , കർണ്ണാടകയ്ക്ക് 82 ബസുകളുമാണ് സ്ലീപ്പർ വിഭാ​ഗത്തിലുള്ളത്. കേരളത്തിന് സ്ലീപ്പർ ബസുകൾ ഇല്ലായിരുന്ന പോരായ്​മയാണ് പുതിയ ബസുകൾ വരുന്നതോടെ ഇല്ലാതാകുന്നത്.


വരന്നൂ, സ്ലീപ്പറുകൾ

വോൾവോ കമ്പിനിയിൽ നിന്നാണ് സ്ലീപ്പർ ബസുകൾ വാങ്ങുന്നത്. നാല് തവണ വിളിച്ച ടെൻററിൽ ബസ്സൊന്നിന് 1.385 കോടി എന്ന നിരക്കിൽ ആകെ 11.08 കോടി രൂപ ഉപയോ​ഗിച്ചാണ് 8 ബസുകൾ വാങ്ങുന്നത്. സെമി സ്ലീപ്പർ വിഭാ​ഗത്തിൽ ലെയ്​ലൻറ്​ 47.12 ലക്ഷവും, ഭാരത് ബെൻസ് 58.29 ലക്ഷവും കോട്ടായി സമർപ്പിച്ചു. അതിൽ കുറഞ്ഞ തുക കോട്ട് ചെയ്​ത അശോക്‌ ലെയ്‌ലൻറിൽ നിന്ന് ബസ്സൊന്നിന് 47.12 ലക്ഷം രൂപ നിരക്കിൽ 9.42 കോടി രൂപയ്ക്ക്‌ 20 എസി സീറ്റർ ബസുകളും വാങ്ങും. എയർ സസ്പെൻഷൻ നോൺ എ.സി വിഭാ​ഗത്തിൽ ലെയ്​ലൻഡ്​ 33.79 ലക്ഷവും, ടാറ്റ 37.35 ലക്ഷവും കോട്ട് നൽകിയതിൽ നിന്ന്​ ലെയ്​ലൻറിന്​ കരാർ ഉറപ്പിക്കുകയായിരുന്നു. 24.32 കോടി രൂപക്ക് 72 ബസുകളാണ് ഇങ്ങിനെ വാങ്ങുന്നത്.

വൈഫെ സൗകര്യവും

വോൾവോ ബസുകൾ ബോഡി സഹിതം കമ്പിനി നിർമ്മിച്ച് നൽകും. ലെയ്​ലൻറ്​ കമ്പിനിയുടെ ഉത്തരവാദിത്തത്തിൽ പുറമെ കൊടുത്താണ് ബസ് ബോഡി നിർമ്മിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള മികച്ച യാത്രയാണ് പുതിയ ബസുകൾ വാ​ഗ്​ദാനം ചെയ്യുന്നത്. മികച്ച യാത്രാ സൗകര്യത്തോടൊപ്പം, മൊബൈൽ ചാർജിങ്​ പോയിൻറ്​, കൂടുതൽ ല​ഗേജ് സ്പെയ്​സ്​, വൈഫെ തുടങ്ങിയവും പുതിയ ബസുകളിലെ സൗകര്യങ്ങളാണ്. നിലവിൽ ദീർഘ ദൂര സർവീസുകൾക്കായി കെഎസ്ആർടിസി ഉപയോഗിക്കുന്ന ബസുകൾക്ക് 5 വർഷം മുതൽ 7 വർഷം വരെ പഴക്കം ഉണ്ട്. 12 വോൾവോ, 17 സ്കാനിയ, 135 സൂപ്പർ ഡീലക്സ്, 53 എക്സ്പ്രസ്സ്‌ ബസുകളും ആണ് കെ എസ് ആർ ടി സി ദീർഘ ദൂര സർവീസുകൾക്ക് നിലവിൽ ഉപയോ​ഗിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newvolvobusesKSRTC
News Summary - Govt allows KSRTC to purchase new buses
Next Story