Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
GoodByeIndia 6 Auto Companies That Quit India in Past 5 Years
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightജി.എം മുതൽ ഫോർഡുവരെ;...

ജി.എം മുതൽ ഫോർഡുവരെ; അഞ്ച്​ വർഷത്തിനിടെ ഇന്ത്യ വിട്ട ആറ്​ വാഹന കമ്പനികൾ ഇതാണ്​

text_fields
bookmark_border

കഴിഞ്ഞ അഞ്ച്​ വർഷത്തിനിടെ ഇന്ത്യയിൽ നിന്ന്​ വണ്ടികയറിയത്​ ആറ്​ വാഹന കമ്പനികളാണ്​. ഇതിൽ ജി.എമ്മും ​ഫോർഡും ഫിയറ്റും പോലുള്ള വമ്പന്മാർ ഉൾപ്പെടുന്നു. ഇന്ത്യൻ വ്യാവസായിക ലോകത്തിനുതന്നെ അത്ര ശുഭകരമല്ല കാര്യങ്ങൾ എന്നാണിത്​ സൂചിപ്പിക്കുന്നത്​. രാജ്യം വിട്ടതിലധികവും അമേരിക്കൻ കമ്പനികളാണെന്ന പ്രത്യേകതയുമുണ്ട്​.

1.ജനറൽ മോ​േട്ടാഴ്​സ്​

2017 ഡിസംബറിലാണ്​ ജനറൽ മോ​േട്ടാഴ്​സ്​ എന്ന അമേരിക്കൻ വാഹന ഭീമൻ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നത്​. ഷെവ്രോലെ എന്ന ബ്രാൻഡിലൂടെ ഇന്ത്യയിൽ പ്രശസ്​തമായ കമ്പനിയാണ്​ ജി.എം. ബീറ്റ്, ടവേര, ക്രൂസ്, സെയിൽ, എൻജോയ്​ എന്നിങ്ങനെ നിരവധി മോഡലുകൾ ജി.എം രാജ്യത്ത്​ വിറ്റിട്ടുണ്ട്​. 1996 ൽ ഒപെൽ എന്ന ബ്രാൻഡുമായാണ്​ കമ്പനി ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്​. കോർസ, ആസ്​ട്ര തുടങ്ങിയ മോഡലുകൾ ഒാപൽ ബ്രാൻഡിൽ വിറ്റഴിച്ചു. തുടക്കം അത്ര മെച്ചമായിരുന്നില്ല. 2003ൽ ഷെവ്രോലെ ബ്രാൻഡിനൊപ്പം വീണ്ടും ഭാഗ്യം പരീക്ഷിച്ചു. ജി.എം കൂടുതൽ ജനപ്രിയമായത്​ ഇൗ കാലയളവിലാണ്​. 2010നുശേഷം പ്രതിസന്ധികൾ ജി.എമ്മിനെ വിടാതെ പിന്തുടർന്നു. 2017 ഡിസംബർ 31ന് പ്രവർത്തനം അവസാനിപ്പിച്ചു. പുറത്തുപോകാനുള്ള അമേരിക്കൻ ഭീമ​െൻറ തീരുമാനം രാജ്യത്തെ വാഹന പ്രേമികൾക്ക് അത്ഭുതമായിരുന്നു.


2. പൊളാരിസ്​

ലോകത്തിലെ ഏറ്റവും വലിയ ആൾ ടെറൈൻ വെഹിക്ക്​ൾ നിർമാതാക്കളാണ്​ പൊളാരിസ്​. അമേരിക്കയാണ്​ ഇവരുടെ ജന്മഭൂമി. ഏത്​ പ്രതലത്തിലും സഞ്ചരിക്കുന്ന അഡ്വഞ്ചർ വാഹനങ്ങളാണ്​ എ.ടി.വികൾ. ​െഎഷറുമായി ചേർന്നാണ്​ പൊളാരിസ്​ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നത്​. 2018 മാർച്ചിൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ അവർ തീരുമാനിച്ചു. ഐഷർ പോളാരിസ് മൾട്ടിക്​സ്​ എന്ന മോഡൽ പ്രശസ്​തമായിരുന്നു. 2013 ലാണ്​ ഐഷറും പോളാരിസും ഒരു ജോയിൻറ്​ വെഞ്ച്വർ കരാറിൽ ഏർപ്പെടുന്നത്​. ഇൗ കൂട്ടുകെട്ട്​ എടിവി വിപണിയിൽ വലിയ വിപ്ലവം സൃഷ്​ടിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഇന്ത്യയിൽ എ.ടി.വി വിപണി പ്രാരംഭഘട്ടത്തിൽ ആയിരുന്നെങ്കിലും വാങ്ങുന്നവരുടെ താൽപ്പര്യം കണക്കിലെടുത്ത് ഇൗ വിഭാഗം അതിവേഗം വളരുമെന്നും അനുമാനിക്കപ്പെട്ടിരുന്നു. വർധിച്ചുവന്ന പണപ്പെരുപ്പവും ആളോഹരി വരുമാനം കുറഞ്ഞതും വിപണിയെ പരിമിതപ്പെടുത്തി. 2018 മാർച്ചിൽ പോളാരിസ് പ്രവർത്തനം നിർത്താൻ നിർബന്ധിതരായി.


3.യു.എം മോേട്ടാർ സൈക്കിൾസ്​

യുനൈറ്റഡ് മോട്ടോഴ്​സ്​ ഓഫ് അമേരിക്ക എന്ന യു.എം മോേട്ടാർ സൈക്കിൾസ്​ 2019 ഒക്ടോബറിലാണ്​ പ്രവർത്തനം അവസാനിപ്പിക്കുന്നത്​. റെനഗേഡ് കമാൻഡോ, റെനഗേഡ് സ്പോർട്ട് എസ്, റെനഗേഡ് ക്ലാസിക് എന്നീ മോ​േട്ടാർ സൈക്കിളുകൾ കമ്പനി ഇന്ത്യയിൽ വിറ്റിരുന്നു. എൽ.എം.എല്ലുമായി സഹകരിച്ചാണ്​ ഇവർ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നത്​. ഗുണനിലവാരമില്ലായ്​മ​ കാരണം കമ്പനിക്ക് ഉപയോക്താക്കളിൽ നിന്നും വിദഗ്ദ്ധരിൽ നിന്നും ധാരാളം വിമർശനങ്ങൾ നേരിട്ടു. ഇന്ത്യയിലെ റോയൽ എൻഫീൽഡ് പോലുള്ള ബ്രാൻഡുകളുമായി മത്സരിക്കാൻ ആഗ്രഹിച്ചെങ്കിലും വിലകുറഞ്ഞ ചൈനീസ് ഭാഗങ്ങളുടെ ഉപയോഗം വിനയായി. നിലവിൽ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്​സ്​ അസോസിയേഷനിൽ നിന്ന് നിയമപരമായ നടപടികൾ നേരിടുന്ന കമ്പനിയാണിത്​. ഇന്ത്യയിലെ പ്രവർത്തനങ്ങൾ പെട്ടെന്ന് അവസാനിപ്പിച്ച് ഡീലർമാരെ പ്രതിസന്ധിയിലാക്കിയ കമ്പനികൂടിയാണ്​ യു.എം.

4.ഫിയറ്റ്​

ആമുഖങ്ങളാവശ്യമില്ലാത്ത ഇറ്റാലിയൻ വാഹന നിർമാതാവാണ്​ ഫിയറ്റ്​. 2019 മാർച്ചിലാണ്​ അവർ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചത്​. ലീനിയ, അർബൻ ക്രോസ്, പുന്തോ ഇവോ, അവെഞ്ചുറ തുടങ്ങിയ മോഡലുകളാണ്​ ഫിയറ്റ്​ ഇന്ത്യയിൽ വിറ്റിരുന്നത്​. ഇന്ത്യയിലെ ഏറ്റവും പഴയ കാർ നിർമാണ കമ്പനികളിൽ ഒന്നായിരുന്നു ഫിയറ്റ്​. 1997 ൽ ടാറ്റ മോട്ടോഴ്​സുമായി ചേർന്നാണ്​ ഫിയറ്റ് ഇന്ത്യയിൽ പ്രവേശിച്ചത്​. ഫിയറ്റിൽ നിന്ന്​ എഞ്ചിൻ വാങ്ങി ഇന്ത്യയിലെ വിവിധ നിർമാതാക്കളെല്ലാം വിജയംകൊയ്​തെങ്കിലും മാതൃകമ്പനി മാത്രം പ്രതിസന്ധിയിൽ തുടർന്നു.കാറുകൾ നിലവാരമുള്ളതാണെങ്കിലും ഇന്ധനക്ഷമതയും രൂപകൽപ്പനയും സാധാരണക്കാരെ ആകർഷിക്കുന്നതല്ലായിരുന്നു. 2019 ജനുവരിയിൽ ഉത്പാദനം നിർത്തുകയും 2020ൽ ഇവർ പൂർണമായും ഇന്ത്യവിടുകയും ചെയ്​തു.എന്നാൽ ഫിയറ്റ് ഒരു ബ്രാൻഡ് എന്ന നിലയിൽ ഇന്ത്യൻ വിപണിയിൽ നിന്ന് പുറത്ത് പോയിട്ടില്ല എന്നാണ്​ അവർ പറയുന്നത്​. 'എഫ്‌സി‌എ എന്ന ഫിയറ്റ്​ ക്രിസ്​ലർ ഒാ​േട്ടാമൊബൈലസ്​ ഇന്ത്യ പോർട്ട്‌ഫോളിയോയുടെ ഭാഗമാണ് ഫിയറ്റ്​. സമയം ശരിയാണെങ്കിൽ, ഉചിതമായ ഉൽപ്പന്നം വിപണിയിൽ വരേണ്ടത് ആവശ്യമാണെങ്കിൽ ഫിയറ്റ് തിരികെ വരും'-എഫ്​.സി.എ ഇന്ത്യ മാനേജിങ്​ ഡയറക്​ടർ പാർഥ ദത്ത പറയുന്നു​.


5.ഹാർലി ഡേവിഡ്​സൺ

അമേരിക്കൻ വാഹന ബിംബങ്ങളിൽ ​ഒന്നായ ഹാർലി ഡേവിഡ്​സൺ വലിയ സ്വപ്​നങ്ങളുമായാണ്​ ഇന്ത്യയിൽ എത്തിയത്​. ഫോർട്ടി എയ്​റ്റ്​, സ്ട്രീറ്റ് റോഡ്, 1200 കസ്റ്റം, ലോ റൈഡർ, ഫോർട്ടി എയ്​റ്റ്​ സ്പെഷ്യൽ, ലോ റൈഡർ എസ് തുടങ്ങിയ മോഡലുകൾ അവർ ഇന്ത്യയിൽ വിറ്റു. മോശം വിൽപ്പനയാണ്​ അമേരിക്കൻ ഭീമനെ നാടുവിടാൻ പ്രേരിപ്പിച്ചത്​. 2011ലാണ്​ ഇൗ ക്രൂസർ ബൈക്ക് നിർമ്മാതാവ് ഹരിയാനയിലെ ബാവലിൽ തങ്ങളുടെ ആദ്യ ബൈക്ക് പ്ലാൻറ്​ സ്ഥാപിച്ചത്​. അസംബിൾ ചെയ്​ത വാഹനങ്ങളായിരുന്നു ഹാർലി വിറ്റിരുന്നത്​.

കനത്ത നികുതികൾ ഹാർലിയുടെ വാഹനങ്ങളെ ചെലവേറിയതാക്കി. കോവിഡ് പ്രതിസന്ധികൂടി കനത്തതോടെ ഹാർലിയുടെ മടക്കം വേഗത്തിലായി. രാജ്യംവിടാൻ തീരുമാനിച്ച ഹാർലി ഹീറോ മോ​േട്ടാർ കോപുമായി ഒരു സഹകരണ കരാർ ഒപ്പുവച്ചിട്ടുണ്ട്​.​ ഹാർലിയുടെ ഇന്ത്യയിലെ വിൽപ്പനയും വിൽപ്പനാനന്തര സേവനവും ഹീറോ കൈകാര്യം ചെയ്യും. ഹാർലിയുടെ പേരിൽ പ്രീമിയം ഉൽപ്പന്നങ്ങൾ, ബൈക്കുകൾ എന്നിവ ഹീറോ വികസിപ്പിക്കാനും ധാരണയായിട്ടുണ്ട്​.

6.ഫോർഡ്​

അവസാനമായി രാജ്യം വിട്ട വാഹനകമ്പനിയാണ്​ ഫോർഡ്​. തങ്ങളുടെ രണ്ട്​ ​നിർമാണ സംവിധാനങ്ങളും അടച്ചുപൂട്ടാനും കമ്പനി തീരുമാനിച്ചു​.ഫിഗോ, ആസ്​പയർ, ഫ്രീസ്റ്റൈൽ, ഇക്കോസ്പോർട്ട്, എൻഡവർ തുടങ്ങിയ മോഡലുകളാണ്​ കമ്പനി ഇന്ത്യയിൽ വിറ്റിരുന്നത്​. 1994ൽ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച ആദ്യത്തെ മൾട്ടി-നാഷണൽ ഓട്ടോമോട്ടീവ് കമ്പനികളിൽ ഒന്നാണ് ഫോർഡ്. 27 വർഷമായി ഇൗ അമേരിക്കൻ കാർ നിർമാതാവ് ഇന്ത്യയിൽ അതി​െൻറ പ്രവർത്തനം തുടരുന്നു. കുറേക്കാലമായി, ഇവിട​െത്ത വാഹന നിർമാണവും വിൽപ്പനയും ഒട്ടും ലാഭകരമല്ല എന്നാണ്​ ഫോർഡ്​ വിലയിരുത്തുന്നത്​. അതിനാലാണ്​ ഉത്പാദനം നിർത്തുന്നതെന്നും കമ്പനി വൃത്തങ്ങൾ പറയുന്നു. ഇറക്കുമതിചെയ്​ത സി.ബി.യു മോഡലുകൾ മാത്രമായിരിക്കും കമ്പനി ഇനി ഇന്ത്യയിൽ വിൽക്കുക.


സാനന്ദ്, മറൈമല നഗർ പ്ലാൻറുകൾ അടച്ചുപൂട്ടുകയാണ്​ ആദ്യം ചെയ്യുന്നത്​. കയറ്റുമതി പ്രവർത്തനങ്ങളും അവസാനിപ്പിക്കും.സാനന്ദ്, മറൈമലൈ നഗർ പ്ലാൻറുകളിൽ നിർമാണം അവസാനിപ്പിക്കുന്നതിന്​ രണ്ട്​ കാരണങ്ങളാണ്​ ഫോർഡ് ഇന്ത്യ പറയുന്നത്​. പ്ലാൻറ്​ ശേഷിയുടെ പൂർണമായ വിനിയോഗം നിലവിൽ കുറവാണ് എന്നതാണ് ഒന്നാമത്തെ പ്രശ്​നം. ഈ രണ്ട് ഫാക്​ടറികളുംചേർന്ന് പ്രതിവർഷം 4,00,000 യൂനിറ്റുകൾ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. എന്നാൽ നിലവിൽ ഫോർഡിന്​ ആവശ്യം വർഷം 80,000 കാറുകൾ മാത്രമാണ്​.ഇന്ത്യയിൽ 2 ബില്യൺ ഡോളറി​െൻറ പ്രവർത്തന നഷ്​ടമാണ്​ ഉണ്ടായതെന്ന്​ ഫോർഡ്​ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CompaniesQuitfordvehicleGeneral Motors
News Summary - 6 Auto Companies That Quit India in Past 5 Years
Next Story