Begin typing your search above and press return to search.
exit_to_app
exit_to_app
formula one
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightവേ​ഗ​പ്പോ​ര് 70...

വേ​ഗ​പ്പോ​ര് 70 വർഷങ്ങൾ പി​ന്നി​ടു​​േമ്പാൾ

text_fields
bookmark_border

​അ​ത്​​ല​റ്റി​ക്സി​ലെ 100 മീ​റ്റ​ർ ഓ​ട്ട​മാ​ണ് കാ​റോ​ട്ട​ത്തി​ൽ ഫോ​ർ​മു​ല വ​ൺ. ത്ര​സി​പ്പി​ക്കു​ന്ന ഫ്ലാ​ഷ് ഫി​നി​ഷു​ക​ളി​ലൂ​ടെ വേ​ഗ രാ​ജാ​വി​നെ ക​ണ്ടെ​ത്താ​ൻ ട്രാ​ക്കി​ലെ കൊ​ടും​പോ​ര്. കാ​ണി​ക​ളു​ടെ നെ​ഞ്ചി​ടി​പ്പ് ഉ​യ​രുേ​മ്പാ​ൾ അ​തി​ലു​പ​രി ഡ്രൈ​വ​ർ​മാ​ർ​ക്ക് പ​രീ​ക്ഷ​ണ​മാ​ണ് ഫോ​ർ​മു​ല വ​ൺ റേ​സ്. ഫോ​ർ​മു​ല വ​ൺ ചാ​മ്പ്യ​ൻ​ഷി​പ്​ 70 വ​ർ​ഷം പി​ന്നി​ടു​ക​യാ​ണ്. 1950ലാ​ണ് ആ​ദ്യ ചാ​മ്പ്യ​ൻ​ഷി​പ്. ഗി​സ്പ്പ ഫാ​രി​നെ​യാ​യി​രു​ന്നു ആ​ദ്യ ചാ​മ്പ്യ​ൻ. മ​ണി​ക്കൂ​റി​ൽ 100 കി​ലോ​മീ​റ്റ​റി​ന് മു​ക​ളി​ൽ പാ​യു​ന്ന കാ​റി​നെ വ​ള​വു​ക​ളി​ൽ സെ​ക്ക​ൻ​ഡു​ക​ൾ​ക്ക​കം പി​ടി​ച്ചു​നി​ർ​ത്തു​ന്ന എ​ഫ്.​വ​ൺ ഡ്രൈ​വ​റു​ടെ വൈ​ദ​ഗ്ധ്യം വ​ണ്ടി​ക്ക​മ്പ​ക്കാ​രെ ആ​വേ​ശ​ത്തിെ​ൻ​റ കൊ​ടു​മു​ടി ക​യ​റ്റും

സു​ര​ക്ഷ​ത​ന്നെ ര​ക്ഷ

രൂ​പ​ഭാ​വ​ങ്ങ​ളി​ൽ ഫോ​ർ​മു​ല വ​ൺ കാ​റു​ക​ൾ ഒ​രു​പോ​ലെ​യാ​ണെ​ങ്കി​ലും ഓ​രോ​ന്നിെ​ൻ​റ​യും ര​ഹ​സ്യം സ്​​റ്റി​യ​റി​ങ്ങി​ലാ​ണ്. സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളി​ലും ഫോ​ർ​മു​ല വ​ൺ കാ​റു​ക​ൾ പി​ന്നി​ല​ല്ല. അ​ടു​ത്തി​ടെ കാ​റു​ക​ളു​ടെ സു​ര​ക്ഷ​യെ കു​റി​ച്ചു​ള്ള ഖ്യാ​തി വാ​നോ​ളം ഉ​യ​ർ​ത്തി​യ സം​ഭ​വ​മാ​ണ് ബ്രി​ട്ടീ​ഷ് ഗ്രാ​ൻ​ഡ്പ്രീ.


ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് കു​തി​ക്കു​ന്ന​തി​നി​ടെ മെ​ഴ്സി​ഡെ​സ് ഡ്രൈ​വ​ർ ലൂ​യി​സ് ഹാ​മി​ൽ​ട്ട​െ​ൻ​റ കാ​റിെ​ൻ​റ ട​യ​ർ പ​ഞ്ച​റാ​യി. പ്ര​തി​സ​ന്ധി​യി​ൽ പ​ത​റ​ാതെ വ​ള​യം​പി​ടി​ച്ച ഹാ​മി​ൽ​ട്ട​ൽ വി​ജ​യ​ക​ര​മാ​യി റേ​സ് പൂ​ർ​ത്തി​യാ​ക്കു​ന്നു. ഈ ​സീ​സ​ണി​ൽ ഇ​തു​വ​രെ ന​ട​ന്ന ഏ​ഴ്​ ഗ്രാ​ൻ​ഡ്​​പ്രീ​യി​ൽ അ​ഞ്ചി​ലും ജേ​താ​വാ​യ​ത്​ ഹാ​മി​ൽ​ട്ട​ൺ​ത​ന്നെ​യാ​ണ്. 157 പോ​യ​ൻ​റു​മാ​യി അ​ദ്ദേ​ഹം ബ​ഹു​ദൂ​രം മു​ന്നിലാ​ണ്. ഇ​ത്ത​വ​ണ കൂ​ടി ചാ​മ്പ്യ​ൻ​ഷി​പ്​​ നേ​ടി​യാ​ൽ മൈ​ക്ക​ൽ ഷൂ​മാ​ക്ക​റി​െ​ൻ​റ ഏ​ഴ്​ കി​രീ​ട​ത്തി​നൊ​പ്പ​മെ​ത്താ​ൻ ഹാ​മി​ൽ​ട്ട​ണ്​ സാ​ധി​ക്കും.

ട്രാ​ക്കി​ലെ പ​ന്ത​യ​ക്കു​തി​ര​ക​ൾ

ഒ​രു റേ​സി​ൽ 305 കി​ലോ മീ​റ്റ​ർ വ​രെ​യാ​ണ് ഓ​രോ ഫോ​ർ​മു​ല വ​ൺ കാ​റും സ​ഞ്ച​രി​ക്കേ​ണ്ട​ത്. അ​തി​വേ​ഗം കു​തി​ക്കാ​ൻ കാ​ർ​ബ​ൺ ഫൈ​ബ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം. 702 കി​ലോ​യി​ൽ കൂ​ടു​ത​ലാ​ണ് ഭാ​രം. 180 സെ​ൻ​റിമീ​റ്റ​ർ നീ​ള​വും 90 സെ.​മീ വീ​തി​യും വേ​ണം. 1.6 ലി​റ്റ​ർ വി6 ​എ​ൻ​ജി​നാ​ണ് ഘ​ടി​പ്പി​ക്കേ​ണ്ട​ത്.സെ​മി ഓ​ട്ടോ​മാ​റ്റി​ക് കാ​ർ​ബ​ൺ ടൈ​റ്റാ​നി​യം ഗി​യ​ർ​ബോ​ക്സി​ന് റി​വേ​ഴ്സ് ഉ​ൾ​​െപ്പ​ടെ ഒ​മ്പ​ത് ഗി​യ​റു​ക​ൾ. പെ​ട്രോ​ളാ​ണ് ഫോ​ർ​മു​ല വ​ൺ കാ​റു​ക​ളെ ച​ലി​പ്പി​ക്കു​ന്ന ഇ​ന്ധ​നം.എ​യ്റോ​ഡൈ​നാ​മി​ക്സ് രൂ​പ​ശൈ​ലി​യി​ലാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ രൂ​പ​ക​ൽ​പ​ന. ട്രാ​ക്കി​ലെ കൃ​ത്യ​ത​യും പെ​ർ​ഫോ​മ​ൻ​സും കൂ​ട്ടാ​ൻ ഇ​ത് സ​ഹാ​യി​ക്കു​ന്നു.

ക​ർ​ശ​നം നി​ർ​മാ​ണ ര​ഹ​സ്യം

ഏ​ത് അ​നു​പാ​ത​ത്തി​ലാ​ണ് കാ​റു​ക​ൾ നി​ർ​മി​ക്കേ​ണ്ട​തെ​ന്ന് ഫോ​ർ​മു​ല വ​ൺ ക​ൺ​സ്​​ട്ര​ക്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നി​ർ​വ​ചി​ക്കു​ന്നു​ണ്ട്. എ​ൻ​ജി​ൻ ക​രു​ത്തി​ൽ തു​ട​ങ്ങി സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ​ക്കെ​ല്ലാം ക​ർ​ശ​ന​മാ​യ ച​ട്ട​ക്കൂ​ടു​ക​ൾ. മ​ണി​ക്കൂ​റി​ൽ 200 കി​ലോ​മീ​റ്റ​റി​ന് മു​ക​ളി​ലാ​ണ് പ​ല സ​മ​യ​ങ്ങ​ളി​ലേ​യും വേ​ഗ​ത. റേ​സി​ങ് ട്രാ​ക്കാ​ണെ​ങ്കി​ലും അ​പ​ക​ട സാ​ധ്യ​ത​ക​ൾ അ​ട​യു​ന്നി​ല്ല. അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നും ഡ്രൈ​വ​ർ​മാ​രു​ടെ സു​ര​ക്ഷ പ​ര​മാ​വ​ധി ഉ​റ​പ്പാ​ക്കാ​നു​മാ​ണ് ഫോ​ർ​മു​ല വ​ൺ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്.

കാ​റു​ക​ളു​ടെ സു​ര​ക്ഷ​യി​ൽ പ്ര​ധാ​നം മോ​ണോ​കോ​ക്ക് ചേ​സി​സാ​ണ്. ഡ്രൈ​വ​റെ സു​ര​ക്ഷി​ത​നാ​ക്കു​ന്ന സെ​ല്ലും കോ​ക്പി​റ്റും അ​ട​ങ്ങു​ന്ന​താ​ണ് മോ​ണോ​കോ​ക്ക് സ്ട്ര​ക്ച​ർ. പു​റ​ത്തു​നി​ന്നു​ള്ള ആ​ഘാ​ത​ങ്ങ​ളെ പ​ര​മാ​വ​ധി സ്വ​യം ഏ​റ്റു​വാ​ങ്ങി ഡ്രൈ​വ​റെ സു​ര​ക്ഷി​ത​നാ​ക്കും. ഒ​രു കൂ​ട്ടി​യി​ടി​യു​ണ്ടാ​യാ​ൽ സീേ​റ്റാ​ടു കൂ​ടി എ​ളു​പ്പ​ത്തി​ൽ ഡ്രൈ​വ​ർ​ക്ക് കാ​റു​ക​ളി​ൽ​നി​ന്ന് പു​റ​ത്ത് വ​രാം. അ​ഞ്ച് സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ സീ​റ്റ്ബെ​ൽ​റ്റ് മാ​ത്രം അ​ൺ​ലോ​ക്​ ചെ​യ്ത് ഡ്രൈ​വ​ർ​മാ​ർ​ക്ക് സു​ര​ക്ഷി​ത​നാ​യി പു​റ​ത്തെ​ത്താം.

തീ​പാ​റും റേ​സി​ങ്

10 ടീ​മു​ക​ളാ​ണ് ഒ​രു സീ​സ​ണി​ൽ പ​െ​ങ്ക​ടു​ക്കു​ക. ഒാ​രോ ടീ​മി​നും ര​ണ്ടു വീ​തം കാ​റു​ക​ളു​ണ്ടാ​വും ട്രാ​ക്കി​ൽ. റേ​സി​ന് 30 മി​നി​റ്റ് മു​മ്പ് ടീ​മു​ക​ൾ​ക്കു​ള്ള പി​റ്റ്​​ലൈ​ൻ തു​റ​ക്കും. ഈ ​സ​മ​യ​ത്ത് ഡ്രൈ​വ​ർ​മാ​ർ​ക്ക് ട്രാ​ക്കി​ൽ പ​രി​ശീ​ലി​ക്കാം. റേ​സ് തു​ട​ങ്ങു​ന്ന​തി​ന് ഒ​രു മി​നി​റ്റ് മു​മ്പ് എ​ൻ​ജി​ൻ സ്​​റ്റാ​ർ​ട്ട് ചെ​യ്യാം. ഗ്രീ​ൻ ലൈ​റ്റ് ക​ത്തുേ​മ്പാ​ൾ വേ​ഗ​​പ്പോ​രാ​ട്ട​ത്തി​ന് തു​ട​ക്ക​മാ​വും. എ​തെ​ങ്കി​ലും കാ​റി​ന് ത​ക​രാ​ർ​മൂ​ലം റേ​സ് തു​ട​ങ്ങാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ പ​രി​ഹ​രി​ച്ച് പി​ന്നീ​ട് മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്താ​നും സാ​ധി​ക്കും. പ​ക്ഷേ 10 സ്ഥാ​നം പി​റ​കി​ൽ മാ​ത്ര​മേ സ്​​റ്റാ​ർ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കൂ. നി​ര​വ​ധി റേ​സു​ക​ള​ട​ങ്ങി​യ ഫോ​ർ​മു​ല വ​ൺ ടൂ​ർ​ണ​മെ​ൻ​റി​ൽ ഒ​രു റേ​സി​ൽ ജ​യി​ച്ചാ​ൽ 25 പോ​യ​ൻ​റാ​ണ് ല​ഭി​ക്കു​ക.മൈ​ക്ക​ൽ ഷൂ​മാ​ക്ക​ർ
ഫോ​ർ​മു​ല വ​ൺ എ​ന്ന്​ കേ​ൾ​ക്കു​േ​മ്പാ​ൾ​ത​ന്നെ ഏ​തൊ​രാ​ളു​ടെ​യും മ​ന​സ്സി​ലെ​ത്തു​ന്ന പേ​രാ​ണ് ജ​ർ​മ​ൻ​കാ​ര​നാ​യ ​ മൈ​ക്ക​ൽ ഷൂ​മാ​ക്ക​ർ. ഏ​ഴു ത​വ​ണ​ ലോ​ക ജേ​താ​വാ​യ ഇ​ദ്ദേ​ഹം എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഫോ​ർ​മു​ല വ​ൺ ഡ്രൈ​വ​റി​ൽ ഒ​രാ​ളാ​ണ്. 2012 ന​വം​ബ​ർ 25ന് ​ന​ട​ന്ന ബ്ര​സീ​ലി​യ​ൻ ഗ്രാ​ൻ​ഡ്പ്രീ​യോ​ട് കൂ​ടി​യാ​ണ്​ ഷൂ​മാ​ക്ക​ർ ഫോ​ർ​മു​ല വ​ൺ കാ​റോ​ട്ട​ത്തി​നി​ന്ന് വി​ര​മി​ക്കു​ന്ന​ത്. 2013 ഡി​സം​ബ​ർ 29ന് ​ഫ്രാ​ൻ​സി​ലെ ആ​ൽ​പ്സ് മ​ല​നി​ര​ക​ളി​ൽ സ്കീ​യി​ങ് ചെ​യ്ത​പ്പോ​ൾ ഇ​ദ്ദേ​ഹം അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യും അ​ബോ​ധാ​വ​സ്ഥ​യി​ലാ​വു​ക​യും ചെ​യ്തു. ഇ​തി​ൽ​നി​ന്ന്​ ഇ​പ്പോ​ഴും ഇ​ദ്ദേ​ഹം മു​ക്ത​നാ​യി​ട്ടി​ല്ല.

ഫോ​ർ​മു​ല വ​ണ്ണി​ലെ ഇ​ന്ത്യ:

കാ​ർ​ത്തി​കേ​യ​നും ച​ന്ദോകും

ഇ​ന്ത്യ​ൻ മോ​ട്ടോ​ർ സ്പോ​ർ​ട്സിെ​ൻ​റ ച​രി​ത്ര​ത്തി​ലെ സു​പ്ര​ധാ​ന വ​ർ​ഷ​മാ​യി​രു​ന്നു 2005. ഇ​ന്ത്യ​ക്കാ​ര​ൻ ന​രെ​യ്​​ൻ കാ​ർ​ത്തി​കേ​യ​ൻ ജോ​ർ​ഡ​ൻ ടീ​മി​ൽ ചേ​ർ​ന്ന് കാ​റോ​ട്ട​ത്തിെ​ൻ​റ വി​ശ്വ​വേ​ദി​യാ​യ ഫോ​ർ​മു​ല വ​ണ്ണി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച വ​ർ​ഷം. ആ​ദ്യ റേ​സി​ൽ​ത​ന്നെ പോ​യി​ൻ​റ് നേ​ടി​യ കാ​ർ​ത്തി​കേ​യ​ൻ യു.​എ​സ് ഗ്രാ​ൻ​ഡ്പ്രീ​യി​ൽ നാ​ലാ​മ​തെ​ത്തി ച​രി​ത്രം കു​റി​ച്ചു. ഇ​ട​ക്കാ​ല​ത്ത് ഫോ​ർ​മു​ല വ​ണ്ണി​ൽ​നി​ന്നും ഇ​ട​വേ​ള​യെ​ടു​ത്ത് പോ​യ കാ​ർ​ത്തി​കേ​യ​ൻ 2011ൽ ​എ​ച്ച്.​ആ​ർ.​ടി ടീ​മി​നൊ​പ്പം വീ​ണ്ടും ഫോ​ർ​മു​ല വ​ണ്ണി​ലേ​ക്ക് തി​രി​ച്ചെ​ത്തി. 2012ലും 2013​ലും ഈ ​കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി ട്രാ​ക്കി​ൽ തീ​പ​ട​ർ​ത്തി.

ന​രെ​യ്ന്‍ കാ​ര്‍ത്തി​കേ​യ​ന് ശേ​ഷം ഫോ​ർ​മു​ല വ​ണ്ണി​ല്‍ അ​ങ്കം കു​റി​ച്ച​യാ​ളാ​ണ്​​ ചെ​ന്നൈ സ്വ​ദേ​ശി​യാ​യ ക​രു​ൺ ച​​​ന്ദോ​ക്. ഇ​ന്ത്യ​ന്‍ ഡ്രൈ​വ​റാ‍ണ് ക​രു​ണ്‍. 2010 സീ​സ​ണി​ൽ ഹി​സ്പാ​നി​യ റെ​യ്സി​ങ്​ ടീ​മി​നു വേ​ണ്ടി​യാ​യി​രു​ന്നു ക​രു​ൺ വ​ള​യം പി​ടി​ച്ച​ത്. 2011ൽ ​ടീം ലോ​ട്ട​സി​െ​ൻ​റ കൂ​ടെ​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ദ്ദേ​ഹ​ത്തി​ന്​ പോ​യ​െ​ൻ​റാ​ന്നും നേ​ടാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.


ബു​ദ്ധ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ട്

ഫോ​ർ​മു​ല വ​ൺ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ത്യ​യി​ലു​മെ​ത്തി. 2011 മു​ത​ൽ 2013 വ​രെ ബു​ദ്ധ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ട്രാ​ക്കി​ലാ​ണ്​ ഫോ​ർ​മു​ല വ​ൺ മ​ത്സ​ര​ങ്ങ​ൾ തീ​പ​ട​ർ​ത്തി​യ​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലെ 5.1 കി​ലോ​മീ​റ്റ​ർ ട്രാ​ക്​ ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള​താ​ണെ​ന്ന് പേ​രെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, നി​കു​തി സം​ബ​ന്ധ​മാ​യ ത​ർ​ക്ക​ങ്ങ​ളി​ൽ കു​രു​ങ്ങി ഉ​ട​മ​സ്ഥ​രാ​യ ജെ​യ്പീ ട്രാ​ക്കി​ന് പൂ​ട്ടി​ട്ട​തോ​ടെ ഫോ​ർ​മു​ല വ​ണ്ണും ഇ​ന്ത്യ​യി​ൽ​നി​ന്ന് പ​ടി​യി​റ​ങ്ങി.


ഫോഴ്സ് ഇന്ത്യ

ഫോർമുല വണ്ണിൽ മത്സരിച്ച ഇന്ത്യൻ ബന്ധമുള്ള ടീം ഫോഴ്സ് ഇന്ത്യയാണ്. 2007ൽ മദ്യവ്യവസായി വിജയ് മല്യയും ഡച്ച് വ്യവസായി മൈക്കൽ മോളും ചേർന്ന് സ്കൈപ്പർ എഫ് 1നെ 88 മില്യൺ യൂറോക്ക് സ്വന്തമാക്കുകയായിരുന്നു. 2008ൽ ഓസ്ട്രേലിയൻ ഗ്രാൻഡ് പ്രീയിലായിരുന്നു ഫോഴ്സ് ഇന്ത്യയുടെ അരങ്ങേറ്റം. 203 റേസുകളിൽ ടീം പങ്കെടുത്തു. 987 പോയിൻറ് സ്വന്തമാക്കിയ ടീം ആറ് തവണ പോഡിയം ഫിനിഷ് നേടി. 2018ൽ ഹംഗേറിയൻ ഗ്രാൻഡ്പ്രീയിലായിരുന്നു അവസാനമായി ഫോഴ്സ് ഇന്ത്യയെ കണ്ടത്.

Show Full Article
TAGS:formula one 70 years lewis hamilton 
Next Story