Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightജോർജുകുട്ടി എന്തിനാണ്​...

ജോർജുകുട്ടി എന്തിനാണ്​ ഫോർഡ്​ ഇക്കോസ്​പോർട്​​ വാങ്ങിയത്? കാരണം പറഞ്ഞ്​ നെറ്റിസൺസ്​

text_fields
bookmark_border
ജോർജുകുട്ടി എന്തിനാണ്​ ഫോർഡ്​ ഇക്കോസ്​പോർട്​​ വാങ്ങിയത്? കാരണം പറഞ്ഞ്​ നെറ്റിസൺസ്​
cancel

ദൃശ്യം രണ്ട്​ സിനിമ റിലീസായതോടെ എവിടേയും ജോർജുകുട്ടിയും കുടുംബവുമാണ്​ ചർച്ചാ വിഷയം. സിനിമയുടെ മികവുകളും പാളിച്ചകളും പങ്കുവയ്​ക്കലാണ്​ നിലവിൽ നെറ്റിസൺസിന്‍റെ പ്രധാന ​േജാലി. ഇപ്പോൾ നടക്കുന്ന ചർച്ചകളിലൊന്ന്​ ജോർജുകുട്ടിയുടെ വാഹനത്തെ ചൊല്ലിയാണ്​. സിനിമയിൽ ജോർജുകുട്ടിയായി അഭിനയിക്കുന്ന മോഹൻലാൽ ഉപയോഗിക്കുന്നത്​ ഫോർഡിന്‍റെ ഇക്കോസ്​പോർടാണ്​.


എന്തിനാണ്​ ജോർജുകുട്ടി മറ്റൊരു വാഹനം വാങ്ങാതെ ഇക്കോസ്​പോർട്​ തന്നെ വാങ്ങിയതെന്നാണ്​ നെറ്റിസൺസിന്​ സംശയം. അതിന്‍റെ ഉത്തരം ചിലരെല്ലാം വെളിപ്പെടുത്തിയിട്ടുമുണ്ട്​. കുടുംബത്തിന്‍റെ സുരക്ഷയിൽ അതിരുകവിഞ്ഞ ശ്രദ്ധയുള്ള ജോർജുകുട്ടി ഇക്കോസ്​പോർടിന്‍റെ സുരക്ഷാ സൗകര്യങ്ങൾ ഇഷ്​ടപ്പെട്ടതാണ്​ അതുതന്നെ വാങ്ങാൻ കാരണമെന്നാണ്​ അവരുടെ കണ്ടെത്തൽ. ഇതുസംബന്ധിച്ച്​ ട്രോളും പുറത്തിറങ്ങിയിട്ടുണ്ട്​. മാരുതിയുടെ വാഹനം വാങ്ങാതെ ജോർജുകുട്ടി ഫോർഡ്​ വാങ്ങാൻ കാരണം ഉറപ്പായും സ​ുരക്ഷയിലുള്ള താൽപ്പര്യമാണെന്നാണ്​ പകുതി കാര്യമായും പകുതി തമാശയായും ട്രോൾ പറയുന്നത്​.


ഇക്കോസ്​പോർട്ടി​െന്‍റ സുരക്ഷ

ട്രോളുകൾ പറയുന്നത്​ മാറ്റി നിർത്തി ഇക്കോസ്​പോർട്ടിന്‍റെ സുരക്ഷാ പശ്​ചാത്തലം നമ്മുക്കൊന്ന്​ പരിശോധിക്കാം. ലോകത്തിലെ ഏറ്റവും മികച്ച ക്രാഷ്​ ടെസ്റ്റിങ്​ ഏജൻസിയായ ഗ്ലോബൽ എൻ.സി.എ.പിയുടെ ഇന്ത്യൻ പതിപ്പിൽ ഒരിക്കലും ഇക്കോസ്​പോർട്​ പരിശോധനക്ക്​ വിധേയമായിട്ടി​ല്ല. അതുകൊണ്ടുതന്നെ ക്രാഷ്​ ടെസ്റ്റ്​ റേറ്റിങ്​ അറിയാൻ നിർവാഹമില്ല. എന്നാൽ എൻ.സി.എ.പി യൂറോപ്യൻ ക്രാഷ്​ ടെസ്റ്റിൽ പ​ങ്കെടുക്കുകയും അവിടെ നാല്​ സ്റ്റാർ നേടുകയും ചെയ്​തിട്ടുണ്ട്​. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ ഇക്കോസ്​പോർട്​സിന്‍റെ സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളാണ്​.


ഇതൊക്കെ നിലവിൽ വിപണിയിൽ ഇറങ്ങുന്ന മിക്ക വാഹനങ്ങളിലും ഉള്ളതുതന്നെയാണ്​. ഉയർന്ന വേരിയന്‍റുകളിൽ ആറ്​ എയർബാഗുകൾ നൽകിയിട്ടുണ്ട്​. അടിയന്തിര സാഹചര്യങ്ങളിൽ വാഹനം സ്വയം കാൾ സെന്‍ററിലേക്ക് വിളിക്കുന്ന എമർജെൻസി അസിസ്റ്റ്​ ഇക്കോസ്​പോർട്ടിന്‍റെ മറ്റൊരു സവിശേഷതയാണ്​. ഐസോഫിക്​സ്​ ചൈൽഡ്​ സീറ്റ്​ ഹിൽ അസിസ്റ്റ്​ പോലുള്ള സംവിധാനങ്ങളും പിന്നിലെ കാമറയും സുരക്ഷക്കായി ഇക്കോസ്​പോർട്ടിൽ ഫോർഡ്​ ഒരുക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalFord EcoSportautomobiledrishyam2
Next Story