Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightബൈക്കിൽ കറങ്ങുന്ന...

ബൈക്കിൽ കറങ്ങുന്ന സുന്ദരിയുടെ യഥാർഥ ചിത്രംകണ്ട്​ ഞെട്ടി ആരാധകർ; ഇതൊരു ജാപ്പനീസ്​ തട്ടിപ്പുകഥ

text_fields
bookmark_border
Female Japanese Motorbike Rider Turns
cancel

സംഭവം അങ്ങ്​ ജപ്പാനിലാണ്​. ആഡംബര ബൈക്കുകളിൽകറങ്ങുന്ന സുന്ദരിയായ യുവതി വളരെവേഗത്തിലാണ്​ ആരാധകരെ സൃഷ്​ടിച്ചത്​. ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലുമൊക്കെ വളരെകുറഞ്ഞ സമയംകൊണ്ട്​ ഇവർക്ക്​ ആയിരക്കണക്കിന്​ ഫോളോവേഴ്​സിനെ ലഭിച്ചു. വിലകൂടിയ ബൈക്കുകളിൽ ഒരു പെൺകുട്ടി കറങ്ങിനടക്കുകയെന്നത്​ അത്ര പതിവില്ലാത്ത സംഗതി ആയതിനാലാകാം ഇവരുടെ ജനപ്രീതി ഉയർന്നത്​ വേഗത്തിലാണ്​. 'അസുസാഗാ കുയിക്കി' എന്ന പേരായിരുന്നു ഇവർ ട്വിറ്ററിൽ ഉപയോഗിച്ചിരുന്നത്​.


ട്വിറ്ററിലെ ചിത്രങ്ങളിൽ ജാക്കറ്റും ജീൻസും ധരിച്ച യുവതിയെയാണ്​ നമ്മുക്ക്​ കാണാനാകുന്നത്​. ഏ​റെക്കാലമായി ഇത്തരത്തിൽ വിലസിയ ഇവരുടെ കള്ളി പൊളിച്ചത്​ ഒരു ടി.വി ഷോ സംഘാടകരാണ്​. ട്വിറ്റർ അകൗണ്ടിന്‍റെ യഥാർഥ ഉടമയെ തേടി കണ്ടുപിടിച്ചതോടെയാണ്​ കള്ളി വെളിച്ചത്തായത്​. ഇത്രനാളും യുവതിയായി ജനത്തെ പറ്റിച്ചത്​ 50 കാരനായ മധ്യവയസ്​കനായിരുന്നെന്നാണ്​ കണ്ടെത്തൽ.


50കാരന്‍റെ ആൾമാറാട്ടം

ജപ്പാനിലെ പ്രമുഖ മാധ്യമ സ്​ഥാപനമായ 'ദി ഡെയ്‌ലി മെയിലി'ന്‍റെ റിപ്പോർട്ടുകൾ പ്രകാരം ഇയാളുടെ പേര്​ 'സോങ്‌ഗു' എന്നാണ്. മുടി നീട്ടിവളർത്തിയ ഇ​ദ്ദേഹം പ്രമുഖ ഫേസ്​ മാനുപ്പുലേറ്റിങ്​ ആപ്പായ ഫേസ്​ ആപ്പ്​ ഉപയോഗിച്ച്​ മാറ്റംവരുത്തിയ ചിത്രങ്ങളാണ്​ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നത്​. ഫേസ്​ ആപ്പ്​ വഴി പുരുഷന്​ സ്​ത്രീ ആയും സ്​ത്രീക്ക്​ പുരുഷനായും മുതിർന്നവർക്ക്​ കുട്ടികളായും തിരിച്ചുമെല്ലാം രൂപം മാറാനാകും. ചിത്രങ്ങളിൽ പഴയ 'അമ്മാവനെ' കാണാൻ ആരും ആഗ്രഹിക്കുന്നില്ലെന്ന് വിശ്വസിച്ചതിനാലാണ് അദ്ദേഹം ഇത് ചെയ്തതെന്നും റിപ്പോർട്ട്​ പറയുന്നു.


തട്ടിപ്പ്​ പൊളിഞ്ഞ വഴി

സോങ്‌ഗുവിന്‍റെ തട്ടിപ്പ്​ പുറത്തുവരാൻ ഇടയാക്കിയത്​ ആരാധകരിൽ ചിലർ ഉന്നയിച്ച സംശയങ്ങളാണ്​. സോങ്‌ഗു പങ്കുവച്ച ചിത്രങ്ങളിൽ അസാധാരണമായി ചിലതുണ്ടായിരുന്നു. മുഖം സുന്ദരിയുടേതായിരുന്നെങിലും രോമാവൃതമായ കൈകൾ ചില ചിത്രങ്ങളിൽ വെളിപ്പെട്ടിരുന്നു. അതുപോലെ ബൈക്കുകളിലെ റിയർവ്യൂ മിററിലെ ചിത്രം പുരുഷ​േന്‍റതായിരുന്നു എന്നതും സം​ശയം ബല​െപ്പടുത്തി. തുടർന്നാണ്​ നിരവധിപേർ സംശയം ദൂരീകരിക്കുന്നതിന്​ ടി.വി ഷോ അധികൃതരെ സമീപിച്ചത്​.


സോഷ്യൽ മീഡിയയിൽ പ്രശസ്തി നേടാൻ ആഗ്രഹിക്കുന്നതിനാലാണ് മുഖം മാറ്റുന്ന ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതെന്ന് ഇയാൾ പറയുന്നു. കൂടാതെ, തന്‍റെ പോസ്റ്റുകൾക്ക്​ കൂടുതൽ റീച്ച്​ കിട്ടണമെന്നും ഒരു 'ഓൺലൈൻ സെലിബ്രിറ്റി' ആകുന്നത് താൻ ആസ്വദിച്ചിരുന്നുവെന്നും അദ്ദേഹം ടിവി ഷോയോട് പറഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:face appMotorbike RiderJapanese riderFemale rider
Next Story