Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightസൈബർ ട്രക്ക്​ ഓടിച്ച്​...

സൈബർ ട്രക്ക്​ ഓടിച്ച്​ ടെക്​സാസ്​ ജിഗാ ഫാക്​ടറിയിലെത്തി ഇലോൺ മസ്​ക്​; ഉടൻ നിർമാണം ആരംഭിക്കുമെന്നും പ്രഖ്യാപനം

text_fields
bookmark_border
Elon Musk drives in at Tesla’s Texas Gigafactory
cancel

ലോകത്തിലെ ഏറ്റവുംവലിയ വൈദ്യുത വാഹന നിർമാതാക്കളാണ്​ ടെസ്​ല. കമ്പനിയേക്കാൾ പ്രശസ്​തനായ സി.ഇ.ഒ ആണ്​ ടെസ്​ലക്കുള്ളത്​, പേര്​ ഇലോൺ മസ്​ക്​. ടെസ്​ലയുടെ ഏറ്റവും പുതിയ മോഡലുകളിലൊന്നാണ്​​ സൈബർ ട്രക്ക്​. വൈദ്യുത ട്രക്കുകൾ എന്ന സ്വപ്​നമാണ്​ സൈബർ ട്രക്കിലൂടെ ടെസ്​ല സാക്ഷാത്​കരിച്ചത്​. നിലവിൽ ​പൊതുജനങ്ങൾക്കായി​ ​ൈസബർ ട്രക്കുകൾ നിർമിക്കാൻ തുടങ്ങിയിട്ടില്ല. അമേരിക്കയിലെ ടെക്​സാസിൽ തങ്ങളുടെ വമ്പൻ നിർമാണ സംരംഭമായ ജിഗാ ഫാക്​ടറിയുടെ പണിപ്പുരയിലാണ് ടെസ്​ല​. ഇവിടേക്ക്​ പുത്തൻ സൈബർ ട്രക്ക്​ ഓടിച്ച്​ എത്തിയ ഇലോൺ മസ്​കിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.


ഫാക്​ടറിയിൽ സൈബർ ട്രക്ക്​ നിർമിക്കാൻ ഉദ്ദേശിക്കുന്ന പ്രദേശത്തുകൂടിയാണ്​ മസ്​ക്​ വാഹനം ഓടിച്ചത്​. ടെക്സസിലെ ജിഗാഫാക്ടറി ഇപ്പോഴും നിർമാണഘട്ടത്തിലാണ്​. ടെസ്‌ല മോഡൽ വൈ, മോഡൽ 3 കാറുകൾ നിർമ്മിക്കാനാവും ഫാക്​ടറി പ്രധാനമായും ഉപയോഗിക്കുക. ഭാവിയിൽ സെമി ട്രക്കും സൈബർട്രക്ക് മോഡലുകളും ഇവിടെ നിർമിക്കുമെന്ന്​ സൂചനയുണ്ട്​. ആരാധകർ പങ്കുവച്ച ചിത്രത്തിൽ കാണുന്നത്​ 2019 നവംബറിൽ‌ പ്രദർശിപ്പിച്ച സൈബർ ട്രക്ക്​ മോഡൽ‌ തന്നെയാണ്​.


ടെക്​സാസ്​ ഫാക്​ടറിയിൽ സൈബർട്രക്ക് നിർമ്മിക്കുമെന്ന് അടുത്തിടെ ഇലോൺ മസ്‌ക് സ്ഥിരീകരിച്ചിരുന്നു. ടെസ്‌ല സൈബർട്രക്ക് ഈ വർഷാവസാനം മുതൽ ഉൽ‌പാദനത്തിലേക്ക് ഒരുങ്ങുകയാണ്. വാഹനത്തിന്‍റെ പ്രീ-ഓർ‌ഡറുകൾ‌ വളരെ മുമ്പുതന്നെ ആരംഭിച്ചിരുന്നു. ബുക്കിങ്​ ഇതിനകം ഒരു ദശലക്ഷം പിന്നിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Elon MuskteslaElectric truckCybertruck
Next Story