Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightവൈദ്യുത വാഹനങ്ങൾക്ക്​...

വൈദ്യുത വാഹനങ്ങൾക്ക്​ 'എത്ര കിട്ടും'? ഇന്ധനം ലാഭിക്കാൻ ഇ.വികൾ വാങ്ങുന്നവരറിയാൻ

text_fields
bookmark_border
Electric Cars in India Bikes & Scooters
cancel

ഇന്ധനങ്ങളുടെ കാര്യത്തിൽ തീവെട്ടി കൊള്ളയുമായി സർക്കാറുകൾ മുന്നോട്ടുപോകു​േമ്പാൾ വില കുതിച്ചുയരുകയാണ്​. നികുതി ഭാരം ചുമന്ന്​ നടുവൊടിഞ്ഞ മനുഷ്യർ ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട്​ പെടുന്നു. ഇന്ധനവിലയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന്​ രക്ഷപ്പെടാൻ വൈദ്യുത വാഹനങ്ങളെന്ന അവസാന ആശ്രയത്തിലേക്ക്​ പോയാലൊ എന്ന്​ ധാരാളംപേർ ചിന്തിക്കുന്ന കാലമാണിത്​.


വൈദ്യുത വാഹന വിപണിയാക​ട്ടെ ഇപ്പോഴും ബാലാരിഷ്​ടതകളിലാണ്​. 'എത്ര കിട്ടും' എന്ന ഇന്ത്യക്കാരന്‍റെ അന്വേഷണം ഇലക്​ട്രിക്​ വാഹനങ്ങളുടെ കാര്യത്തിലും സജീവമാണ്​. നിലവിലെ സാഹചര്യത്തിൽ ഒരു വൈദ്യുത വാഹനം(അത്​ കാറോ ബൈക്കോ ആയിക്കോ​ട്ടെ) വാങ്ങുന്നത്​ എത്രമാത്രം ലാഭകരമാണ്​, വൈദ്യുത വാഹനങ്ങൾ വിശ്വസിക്കാൻ കൊള്ളാവുന്നതാണോ, എത്ര ദൂരം ഇത്തരം വാഹനങ്ങളിൽ സഞ്ചരിക്കാനാകും തുടങ്ങിയ ചോദ്യങ്ങൾക്ക്​ ഉത്തരം തേടുകയാണിവിടെ.


എന്താണ്​ ലാഭം

പെട്രോൾ, ഡീസൽ വാഹനങ്ങൾ ഉപേക്ഷിച്ച്​ വൈദ്യുത വാഹനങ്ങളിലേക്ക്​ മാറിയാൽ എന്താണ്​ ലാഭം. ഈ ചോദ്യത്തിന്‍റെ ഉത്തരം തികച്ചും ആപേക്ഷികമാണ്​. എന്നുപറഞ്ഞാൽ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ്​ ഈ ചോദ്യത്തിന്‍റെ ഉത്തരം ഇരിക്കുന്നത്​. ലോകമെമ്പാടുമുള്ള റോഡുകളിൽ ഇലക്ട്രിക് വാഹനങ്ങളുടെ സാന്നിധ്യം ഏറിവരികയാണ്​. ചില രാജ്യങ്ങളിൽ വൈദ്യുത വാഹന സാന്ദ്രത 30 ശതമാനം കടന്നിരിക്കുന്നു. വീണ്ടും പഴയ ചോദ്യത്തിലേക്ക്​ ഏതാണ്​ നിലവിൽ ലാഭകരം. വൈദ്യുതിയാണോ പെട്രോളാണോ? ഈ ചോദ്യത്തിന്‍റെ പ്രാഥമിക ഉത്തരം വൈദ്യുത വാഹനങ്ങൾ ലാഭകരമാണ്​ എന്നതാണ്​. വൈദ്യുത വാഹനവും പ്രകൃതിദത്ത ഇന്ധനത്തിലോടുന്ന വാഹനവും ഒരു കിലോമീറ്റർ സഞ്ചരിക്കാൻ ചിലവഴിക്കുന്ന പണത്തിന്‍റെ അളവിൽ കാര്യമായ വ്യത്യാസമുണ്ട്​.

ഇന്ത്യയിൽ വൈദ്യുത വാഹനങ്ങൾക്ക്​ കിലോമീറ്ററിന്​ ഒരുരൂപ ചിലവ്​ കണക്കാക്കു​േമ്പാൾ പ്രകൃതിദത്ത ഇന്ധനം ഉപയോഗിക്കുന്ന കാറിന്​ ഇത്​ അഞ്ച്​-ആറ്​ രൂപയാണ്​. വൈദ്യുത വാഹനത്തിനേക്കാൾ അഞ്ചിരട്ടി ചിലവ്​ പരമ്പരാഗത വാഹനങ്ങളിൽ കൂടുതലാണെന്ന്​ അർഥം. പക്ഷെ ഈ കണക്കിനൊരു മറുവശമുണ്ട്​. ഇന്ത്യയിൽ വൈദ്യുത വാഹനം സ്വന്തമാക്കാൻ ചിലവഴിക്കേണ്ട തുക വളരെ കൂടുതലാണ്​ എന്നതാണത്​. കാറുകളുടേയും ബൈക്കുകളുടേയും കാര്യത്തിൽ ഇത്​ ബാധകമാണ്​. നിലവിൽ ലഭ്യമായ ഒരുവിധം മെച്ചപ്പെട്ട എല്ലാ പാസഞ്ചർ കാറുകളുടേയും വൈദ്യുത പതിപ്പിന്​ 10 ലക്ഷത്തിലധികം വിലവരും. ഇ വെരിറ്റോ, തിഗോർ, നെക്​സോൺ, എം.ജി ഇസഡ്​.എസ്​ ഇ.വി, ഹ്യൂണ്ടായ്​ കോന തുടങ്ങിയ വാഹനങ്ങളെല്ലാം വിലയിൽ മുമ്പന്മാരാണ്​.

സ്​കൂട്ടറുകളുടെ കാര്യമെടുത്താലും വില കൂടുതലാണ്​ എന്ന പ്രശ്​നം നിലനിൽക്കുന്നുണ്ടെന്ന്​ കാണാം. ഈഥർ, ബജാജ്​ ചേതക്​, ടി.വി.എസ്​ ഐക്യൂബ്​, റിവോൾട്ട്​ തുടങ്ങിയ നിലവാരമുള്ള സ്കൂട്ടറുകൾക്ക്​ ഒരു ലക്ഷത്തിലധികം വിലവരും. ഹീറോ ഒപ്​ടിമ, ഹീറോ ഫ്ലാഷ്​, എവൺ ഇ പ്ലസ്​, പ്യൂർ ഇ.വി ഇ പ്ലൂ​ട്ടോ തുടങ്ങിയ വിലകുറഞ്ഞ മോഡലുകൾ ലഭ്യമാണെങ്കിലും അവ വിശ്വസനീയമോ പ്രായോഗികമോ അല്ല എന്ന പോരായ്​മയുണ്ട്​.

മൈലേജ്​

ടാറ്റയുടെ​ വൈദ്യുത വാഹനവും ഇന്ത്യയിൽ വിൽപ്പനയിൽ മുമ്പനുമായ നെക്​സോൺ ഇ.വിക്കെതിരേ കഴിഞ്ഞ ദിവസം പരാതിയുമായി​ ഉപഭോക്​താവ് രംഗ​െത്തത്തി​. കമ്പനി വാഗ്​ദാനം ചെയ്യുന്ന റേഞ്ച്​ വാഹനം നൽകുന്നില്ലെന്നാണ്​ പരാതിയിൽ പറയുന്നത്​. പരാതിയുമായി ബന്ധപ്പെട്ട് ഡൽഹി ഗതാഗത വകുപ്പ് ടാറ്റാ മോട്ടോഴ്‌സിന് കാരണം കാണിക്കൽ നോട്ടീസും നൽകി. 2020 ഡിസംബർ മൂന്നിന് രജിസ്റ്റർ ചെയ്ത നെക്സൺ ഇവി,​ ഒറ്റ ചാർജിൽ 312 കിലോമീറ്റർ സഞ്ചരിക്കുമെന്നായിരുന്നു നിർമാതാക്കൾ വാഗ്​ദാനം ചെയ്​തിരുന്നത്​. എന്നാൽ വാഹനം 200 കിലോമീറ്റർ പോലും സഞ്ചരിക്കുന്നില്ലെന്ന്​ പരാതിക്കാരൻ പറയുന്നു. മൈലേജിനായി ഡീലർ നൽകിയ വിവിധ ഉപദേശങ്ങൾ കൃത്യമായി പാലിച്ചെങ്കിലും ഒരു പുരോഗതിയും കണ്ടില്ലെന്നും ഉപഭോക്​താവ്​ ​പരാതി​െപ്പടുന്നു. ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) ൽ നിന്ന് ലഭിച്ച സർട്ടിഫിക്കേഷന്‍റെ അടിസ്ഥാനത്തിലാണ് നെക്‌സൺ ഇവിക്കായി ഫുൾ ചാർജിൽ 312 കിലോമീറ്റർ വാഗ്​ദാനം ചെയ്യുന്നത്​. പക്ഷെ രാജ്യത്തെ ഒരു ജനപ്രിയ ഇ.വിയുടെ അവസ്​ഥ അത്ര പ്രതീക്ഷാനിർഭരമല്ലെന്നാണ്​ പരാതി സൂചിപ്പിക്കുന്നത്​.

റേഞ്ച്​ മാറിമറിയാം

ഒരു വൈദ്യുത വാഹനത്തിന്‍റെ റേഞ്ച്​ അഥവാ മൈലേജ്​ ഒരുപാട്​ കാരണങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്​. വാഹനത്തിന്‍റെ വേഗത, റോഡ്​ സാഹചര്യങ്ങൾ, ട്രാഫിക്​ തുടങ്ങി കാലാവസ്​ഥവരെ റേഞ്ചിനെ ബാധിക്കും. നിർമാതാവ്​ അവകാശപ്പെടുന്ന മൈലേജിന്‍റെ പകുതി മാത്രം പ്രതീക്ഷിച്ചാൽ മതി എന്നാണ്​ വൈദ്യുത വാഹന ലോകത്തെ ചൊല്ല്​തന്നെ. റേഞ്ചിലെ ഈ വേരിയേഷൻ ഇന്ത്യയിൽ മാത്രമല്ല അങ്ങ്​ അമേരിക്കയിലും പ്രസക്​തമാണ്​. ലോകത്തിലെ ഏറ്റവുംവലിയ വൈദ്യുത വാഹന നിർമാതാവായ ടെസ്​ലയുടെ മോഡൽ ത്രീയുടെ സ്വതന്ത്ര പഠനത്തിൽ കണ്ടെത്തിയതും സമാനമായ വിവരമായിരുന്നു. 500 കിലോമീറ്റർ റേഞ്ച്​ വാഗ്​ദാനം ചെയ്​തിരുന്ന മോഡൽ ത്രീക്ക്​ പരീക്ഷണ ഓട്ടത്തിൽ ലഭിച്ചത്​ 410 കിലോമീറ്ററാണ്. കണക്കുകളിൽ ചെറിയ വ്യത്യാസങ്ങളുണ്ടെങ്കിലും 2020 ടെസ്‌ല മോഡൽ എസ്, 2020 ടെസ്‌ല മോഡൽ 3 സ്റ്റാൻഡേർഡ് റേഞ്ച് പ്ലസ്, 2020 ടെസ്‌ല മോഡൽ എക്സ് ലോംഗ് റേഞ്ച്, 2020 ടെസ്‌ല മോഡൽ വൈ എന്നിവയിലെല്ലാം സമാനമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. നിർമാതാക്കളുടെ അവകാശവാദങ്ങൾക്ക്​ അപ്പുറത്താണ്​ വൈദ്യുത വാഹനങ്ങളുടെ റേഞ്ച്​ എന്നതാണ്​ സത്യം.

ആർക്കൊക്കെ വാങ്ങാം

വൈദ്യുത വാഹനങ്ങൾ നിലവിൽ ഒരു ലക്ഷ്വറി സ്റ്റാറ്റസ്സാണ്​. ഒന്നോ ര​ണ്ടോ വാഹനമുള്ളവർ വാങ്ങി പോർച്ചിലിടുന്ന അധിക ആഢംബരമാണിത്​. വൈദ്യുത കാറുകൾ കുറേക്കാലംകൂടി അങ്ങിനെ തുടരാനാണ്​ സാധ്യത. എന്നാൽ ഇലക്​ട്രിക്​ സ്​കൂട്ടറുകൾ കുറേക്കൂടി പ്രതീക്ഷ നൽകുന്ന ഉത്​പന്നങ്ങളാണ്​. നഗര കേന്ദ്രീകൃതമായ ചെറു യാത്രകൾ ഉള്ളവർക്ക്​ വൈദ്യുത സ്​കൂട്ടറുകൾ പരീക്ഷിക്കാവുന്നതാണ്​. അപ്പോഴും 70ന്​ മുകളിൽ റേഞ്ച്​ ഉള്ളവ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം​. കൂടാതെ പരമാവധി വേഗം, ചാർജിങ്​ സമയം, ഫാസ്റ്റ്​ ചാർജിങ്​ സംവിധാനം ഉ​ണ്ടോ തുടങ്ങിയ കാര്യങ്ങളും കൃത്യമായി അ​ന്വേഷിക്കണം. കമ്പനികൾ വാഗ്​ദാനം ചെയ്യുന്ന മൈലേജിന്‍റെ 60-70 ശതമാനം മാത്രമാണ്​ യഥാർഥ സാഹചര്യങ്ങളിൽ പ്രതീക്ഷിക്കേണ്ടത്​.

നമ്മുക്ക്​ നിത്യവും യാത്ര ചെയ്യാനുള്ള ദൂരത്തെ അ​േപക്ഷിച്ച്​ ഏറെ കൂടുതൽ റേഞ്ച്​ നൽകുന്ന വാഹനം തെര​െഞ്ഞടുക്കാൻ പ്ര​േത്യകം ശ്രദ്ധിക്കുക. ബാറ്ററിയുടെ വാറന്‍റി, കിലോമീറ്റർ വാറന്‍റി തുടങ്ങിയവയും വാഹനം വാങ്ങു​േമ്പാൾ കൃത്യമായി അന്വേഷിക്കുക. സ്വാപ്പബിൾ ബാറ്റി അഥവാ എടുത്തുമാറ്റാവുന്ന ബാറ്ററിയുള്ള വാഹനങ്ങളാണ്​ കൂടുതൽ പ്രായോഗികം. അത്തരം വാഹനങ്ങൾ ലഭ്യമാകുമെങ്കിൽ അതിന്​ പ്രാധാന്യം കൊടുക്കുക. ഭാവിയുടെ ഇന്ധനം വൈദ്യുതിയാണ്​ എന്നത്​ ഏതാണ്ടെല്ലാവരും ഇ​േപ്പാൾ അംഗീകരിച്ചിട്ടുണ്ട്​. ലോകത്തെ എല്ലാ വാഹന നിർമാതാക്കളും മാറ്റത്തിന്‍റെ പാതയിലുമാണ്​. പശ്​ചാത്തല വികസനവും സാ​ങ്കേതിക വിദ്യയുടെ ചിലവുകുറവും പ്രായോഗികമായാൽ വൈദ്യുത വിപ്ലവമാണ്​ ലോക​ത്തെ കാത്തിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric vehiclemileage
Next Story