Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_right'ഇ ബുള്‍...

'ഇ ബുള്‍ ജെറ്റിന്​'​പിഴയിട്ടത്​ ശരിയോ?; വാഹന മോഡിഫിക്കേഷനെപറ്റി അറിയേണ്ടതെല്ലാം

text_fields
bookmark_border
E Bull Jet Camper Van - Napolean vehicle modification
cancel

തിങ്കളാഴ്​ച്ചയാണ്​​ യൂട്യൂബർമാരായ 'ഇ ബുൾജെറ്റ്​' സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തത്​. കണ്ണൂര്‍ സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരാണ്​ പൊലീസ്​ പിടിയിലായത്.കണ്ണൂർ കലക്ടറേറ്റിലെ ആര്‍.ടി.ഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയിലാണ് നടപടി.


ആള്‍ട്ടറേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. വാഹനത്തിന് നിയമങ്ങള്‍ ലംഘിച്ച് രൂപമാറ്റം വരുത്തിയതും നികുതി ഇനത്തില്‍ അടക്കേണ്ട തുകയില്‍ വീഴച വരുത്തിയതും കാണിച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് ഈ വാഹനം പിടിച്ചെടുത്തത്​. തുടര്‍നടപടികള്‍ക്കായി ഇവരോട് തിങ്കളാഴ്ച രാവിലെ ഓഫീസില്‍ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.


തങ്ങളുടെ വാന്‍ ആര്‍.ടി.ഒ കസ്റ്റഡിയില്‍ എടുത്ത കാര്യം ഇവര്‍ സോഷ്യല്‍ മീഡയയിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇവരുടെ ആരാധകരായ ആള്‍ക്കാര്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഓഫീസിലേക്ക് എത്തി. വ്‌ളോഗര്‍മാരും ഉദ്യോഗസ്ഥരും തമ്മിൽ തര്‍ക്കമുണ്ടാവുകയും കണ്ണൂര്‍ ടൗണ്‍ പൊലീസ് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വാഹന ആൾട്ടറേഷനുമായി ബന്ധപ്പെട്ടുള്ള നടപടികളിൽ പൊതുജനങ്ങളും മോ​േട്ടാർ വാഹന ഡിപ്പാർട്ട്​മെൻറും തമ്മിൽ തർക്കങ്ങൾ പതിവാണ്​. 'ഇ ബുൾജെറ്റ്​' സഹോദരങ്ങളെ കസ്​റ്റഡിയിലെടുത്തതിന്​ പിന്നാലെ ഇവരുടെ ഫോളോവേഴ്​സ്​ നിരവധി വിഡിയോകളും പോസ്​റ്റുകളും ട്രോളുകളുമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിട്ടുണ്ട്​.

സർക്കാറിൽ നികുതി അടച്ചാണ്​ മിക്ക ആക്​സസറീസുകളും കടകളിലെത്തുന്നത്​. ഇത്​ വിൽക്കാനും വാങ്ങാനും അനുമതിയുണ്ട്​. എന്നാൽ, വാഹനത്തിൽ ഉപയോഗിക്കാൻ മാത്രമാവില്ല എന്നത്​ എവിടത്തെ നീതിയാണെന്നാണ്​ ഇവരുടെ ചോദ്യം. മോ‍ഡിഫിക്കേഷനുകളും അപ്ഗ്രഡേഷനുകളുമെല്ലാം നിർമാതാക്കൾ തന്നെ വാഹനങ്ങളിൽ ചെയ്തുകൊടുക്കുന്നുണ്ട്. നിയമപ്രകാരം ഇതൊന്നും തന്നെ ശിക്ഷാർഹവുമല്ല.

നിയമത്തിലെ നൂലാമാലകൾ കുറച്ച്​ മറ്റുള്ളവർക്ക്​ ശല്യമാകാത്ത മോഡിഫിക്കേഷനുകൾ അനുവദിക്കണമെന്നാണ്​ ഇവരുടെ ആവശ്യം. ഇത്​ ​േമാഡിഫിക്കേഷനല്ല, ബ്യൂട്ടിഫിക്കേഷൻ മാത്രമാണെന്ന്​ ഇവർ പറയുന്നു​. കൂടാതെ, ഒരുപാട്​ പേരാണ്​ ഈ മേഖലയിൽ ജോലി ചെയ്യുന്നത്​. അവരുടെ കഞ്ഞികുടി മുട്ടിക്കുന്ന ഏർപ്പാടാണ്​ അധികൃതരുടേതെന്നും ആക്ഷേപം ഉയർന്നുകഴിഞ്ഞു.


സൂക്ഷിച്ചാൽ സീൻ കോണ്ട്രയാകില്ല

വാഹനങ്ങളുടെ രൂപമാറ്റം നിയമവിരുദ്ധമാണെന്ന 2019 ജനുവരിയിലെ സുപ്രീംകോടതി വിധി​ മോഡിഫൈഡ്​ വാഹനങ്ങൾക്ക്​ വലിയ ആഘാതമാണ്​ സൃഷ്​ടിച്ചത്​. വാഹനത്തി​െൻറ അടിസ്​ഥാന ഘടനയിൽ മാറ്റം വരുത്താൻ പാടില്ല എന്നാണ്​ നിയമം. ആകെ നിറം മാറ്റാൻ മാത്രമാണ്​ ഉടമക്ക്​ അധികാരമുള്ളത്​. ഇതിന്​ മോ​േട്ടാർ വാഹനവകുപ്പിൽനിന്ന്​ പ്രത്യേകം അനുമതി വാങ്ങേണ്ടതുണ്ട്​.

വണ്ടി വലിച്ചുനീട്ടുക, വലിപ്പം കുറക്കുക, ഉയരം വർധിപ്പിക്കുക, വീതിയേറിയ ടയർ, ഉയർന്ന​ അലോയ്​വീലുകൾ, തീവ്രതകൂടിയ ലൈറ്റ്​, കാതടപ്പിക്കുന്ന ഹോൺ എന്നിവയെല്ലാം നിയമവിരുദ്ധം തന്നെ​. കൂടാതെ ബൈക്കുകളിൽ ഹാൻഡിൽ, സൈലൻസർ, ലൈറ്റുകൾ തുടങ്ങിയവ മാറ്റുന്നതും മറ്റു മോഡിഫി​ക്കേഷനുകളും കുറ്റകരം തന്നെയാണ്​​.

ആർ.ടി.ഒയുടെ വാദം

വാഹനത്തില്‍ വരുത്തിയിട്ടുള്ള രൂപമാറ്റത്തി​െൻറ ചാര്‍ജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും 'ഇ ബുൾജെറ്റി'ൽ നിന്ന്​ ഇൗടാക്കുമെന്നാണ് കണ്ണൂര്‍ ആര്‍.ടി.ഒഫീസ്​ അധികൃതർ പറയുന്നത്​. നിയമാനുസൃതമായ ആക്സസറീസുകൾ വാഹനങ്ങളിൽ ഘടിപ്പിക്കുന്നതിന്​ തടസ്സങ്ങൾ ഒന്നുമില്ല. വാഹനങ്ങളിൽ ഘടിപ്പിക്കുന്ന സാധാരണ അലോയ് വീലുകൾ, ചെറിയ സ്​റ്റിക്കറുകൾ, ഗിയർ നോബുകൾ, ഓഡിയോ സംവിധാനം തുടങ്ങിയവക്ക് പോലും വൻതുക പിഴ ഈടാക്കുന്നു എന്ന തരത്തിലെ പ്രചാരണങ്ങൾ തെറ്റാണെന്നും എം.വി.ഡി അധികൃതർ പറയുന്നു. വാഹനങ്ങളുടെ രൂപമാറ്റം വരുത്തി കൊണ്ടുള്ള അപകടരമായതും സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ളതുമായ വസ്​തുക്കൾക്കാണ്​ പിഴ ഈടാക്കുന്നത്.


ആശങ്ക വേണ്ട, ജാ​ഗ്രത മതി

നിയമം നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇ-ചെലാന്‍ സംവിധാനം വന്നതോടെ പിഴയീടാക്കല്‍ കൂടുതല്‍ കാര്യക്ഷമമായെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്. വാഹനത്തിൻെറ ബോഡി ലെവലും കഴിഞ്ഞ് നിൽക്കുന്ന മോടിപിടിപ്പിച്ച അലോയ് വീലുകൾക്കാണ് പിഴ ചുമത്തുന്നത്​. മോഡിഫിക്കേഷൻ ചെയ്യുന്ന വാഹനങ്ങൾക്ക് ചുമത്തുന്നത്​ 5000 രൂപ പിഴയാണ്​.

ഗിയർ നോബ്, സൺഫിലിം, സൗണ്ട് സിസ്റ്റം എന്നിവക്ക്​ പിഴ ചുമത്താറില്ല. ഗിയർ നോബ് ഘടിപ്പിച്ചിരിക്കുന്നത് വാഹനത്തിൻെറ സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്നില്ലെങ്കിൽ സുരക്ഷാ ഭീഷണി പ്രശ്നം ഉദിക്കുന്നില്ല. വാഹനങ്ങളിലെ സൺഫിലിം ഉപയോഗത്തിന് സുപ്രീംകോടതി വിധിപ്രകാരമുള്ള 250 രൂപയാണ് പിഴയായി ചുമത്തുന്നത്.

ബൈക്കിൽ സൈലൻസർ, ഹാൻഡിലുകൾ എന്നിവകളിൽ മോഡിഫിക്കേഷന്‍ പരീക്ഷണത്തിന് ഇറങ്ങിയാലും 5000 രൂപ തന്നെ പിഴ ലഭിക്കും. ഇനി പിഴ അന്യായമായി ഈടാക്കി എന്ന പരാതികളുണ്ടെങ്കിൽ മോട്ടോർ വാഹന വകുപ്പുമായി വാഹന ഉടമകൾക്ക് നേരിട്ട് ബന്ധപ്പെടാനും അവസരമുണ്ട്. വണ്ടിയുമായി റോഡിൽ ഇറങ്ങുന്നവരെ കൊള്ളയടിക്കാനല്ല മോട്ടോർ വാഹന വകുപ്പ് ശ്രമിക്കുന്നത്. മറിച്ച് റോഡുകൾ കൂടുതൽ സുരക്ഷിതമാക്കാനാണ് ഉദ്യോഗസ്ഥരുടെ പരിശ്രമമെന്നും അധികൃതർ വ്യക്​തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicle modificatione bull jet
Next Story