Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightവണ്ടിയോടിച്ചത്​ ഞാനും...

വണ്ടിയോടിച്ചത്​ ഞാനും ദുൽഖറും തന്നെ; 'കുറ്റസമ്മതം നടത്തി'പൃഥ്വിരാജ്​

text_fields
bookmark_border
വണ്ടിയോടിച്ചത്​ ഞാനും ദുൽഖറും തന്നെ; കുറ്റസമ്മതം നടത്തിപൃഥ്വിരാജ്​
cancel

കുറച്ചുനാളുകൾക്ക്​ മുമ്പാണ്​ നിരത്തിൽ കുതിച്ചുപാഞ്ഞ മൂന്ന്​​ സ്​പോർട്​സ്​ കാറുകളുടെ വീഡിയൊ സമൂഹമാധ്യമങ്ങളിൽ വൈറലായത്​. ബൈക്കിൽ പിൻതുടന്ന രണ്ട്​ ചെറുപ്പക്കാരാണ്​ വീഡിയൊ എടുത്തത്​. ഒരു പോർഷെയും ലം​ബൊർഗിനിയുമായിരുന്നു കോട്ടയം പാലാ ഭാഗത്ത്​ എം.സി റോഡിലൂടെ പാഞ്ഞത്​.


പോർഷെ ദുൽഖറി​െൻറയും ലംബൊ​ർഗിനി പൃഥ്വിരാജി​െൻറയുമാണെന്ന്​ അന്നുതന്നെ ആരാധകർ പറഞ്ഞിരുന്നു. വാഹനങ്ങൾ വേഗപരിധി ലംഘിച്ചിട്ടുണൊ എന്നറിയാൻ അന്ന്​ വാഹന പനിശോധന വിഭാഗം അ​ന്വേഷണവും നടത്തിയിരുന്നു. എന്നാൽ സാധാരണ വാഹനങ്ങളുടെ വേഗതയിൽ തന്നെയാണ്​ അവർ സഞ്ചരിച്ചതെന്നും നിയമലംഘനം ഉണ്ടായിട്ടില്ലെന്നും ക​െണ്ടത്തുകയും ചെയ്​തു.

എന്നാലീ വാഹനങ്ങളിൽ ഉണ്ടായിരുന്നത്​ ദുൽഖറും പൃഥ്വിയും തന്നെയാണൊ എന്ന്​ ആർക്കും ഉറപ്പില്ലായിരുന്നു. നടൻ സുരാജ്​ വെഞ്ഞാറമൂടിനോടൊപ്പമുള്ള സ്വകാര്യ ചാനലി​െൻറ ഇൻറർവ്യൂവിലാണ്​ അത്​ തങ്ങൾതന്നെയായിരുന്നെന്ന്​ പൃഥ്വിരാജ്​ വെളിപ്പെടുത്തിയത്​. 'ഞങ്ങൾ എം.സി റോഡ്​ വഴി പാലാവരെ ഒന്ന്​ ​​പോയതാണ്​.

ആരാധകരിലാരൊ അതി​െൻറ വീഡിയൊ എടുത്ത്​ പോസ്​റ്റ്​ ചെയ്യുകയായിരുന്നു. ഞങ്ങൾ ഒാവർ സ്​പീഡിലാണൊ എന്ന്​ മോ​േട്ടാർവാഹന വകുപ്പ്​ പരിശോധിച്ചിരുന്നു. എന്നാൽ വേഗത കുടുതൽ ഇ​െല്ലന്നും ഞങ്ങൾ നല്ല കുട്ടികളാണെന്നും അവർക്ക്​ മനസിലായി'-പ്രിഥ്വിരാജ്​ പറഞ്ഞു. പഴയ ദൃശ്യങ്ങൾ കാട്ടിയായിരുന്നു സുരാജ്​ പൃഥ്വിയോട്​ സംഭവം സംബന്ധിച്ച്​ ചോദിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dulquer SalmaanPrithviraj SukumaranautomobileLamborghiniporsche
Next Story