അമിത വേഗം; എക്സ്പ്രസ്സ് ഹൈവേയിൽ അപകടത്തിൽപ്പെട്ട ബി.എം.ഡബ്ല്യു കാർ തവിടുപൊടി
text_fields20 കാരൻ ഓടിച്ച ബി.എം.ഡബ്ല്യു കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ശനിയാഴ്ച രാവിലെ ഗ്രേറ്റർ നോയിഡ യമുന എക്‌സ്‌പ്രസ് വേയിൽ നിന്ന് അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സംഭവത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ദങ്കൗർ ഏരിയയിലെ ഗൽഗോട്ടിയ യൂനിവേഴ്സിറ്റിക്ക് സമീപമാണ് അപകടം.
രാവിലെ 8.30 ഓടെ ഗൽഗോട്ടിയ യൂണിവേഴ്‌സിറ്റിക്ക് സമീപം എത്തിയപ്പോഴാണ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞത്. അമിതവേഗതയിലെത്തിയ ബി.എം.ഡബ്ല്യു സ്‌പോർട്‌സ് കാർ എക്‌സ്പ്രസ് വേയിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഹരിയാന സ്വദേശികളായ ഭരതും സുഹൃത്ത് ഗൗരവും ആണ് കാറിൽ ഉണ്ടായിരുന്നത്. വാഹനമോടിച്ചിരുന്നത് ഭരത് ആണ്. ഭരത് സംഭവസ്ഥലത്തുതന്നെ മരിക്കുകയും ഗൗരവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റയാൾ ഇപ്പോൾ കൈലാഷ് ആശുപത്രിയിൽ ചികിത്സയിലാണ്.