Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെട്രോൾ സ്റ്റേഷനിൽ നഗ്നനായി 44 കാരൻ; കാരണം വിചിത്രം

text_fields
bookmark_border
ഇം​ഗ്ലണ്ടിലെ ബേയ്കപ്പ് ന​ഗരത്തിലെ പെട്രോൾ സ്റ്റേഷനിൽ മധ്യവയസ്കൻ വസ്ത്രങ്ങളൊന്നും ധരിക്കാതെ പ്രത്യക്ഷപ്പെടുകയായിരുന്നു
Driver Hops Out Of Car and Fills Up Tank Completely Naked
cancel

നഗ്നനായി പെട്രോൾ സ്റ്റേഷനിൽ എത്തിയ മധ്യവയസ്കന്റെ വിഡിയോ വൈറലായി. യു.കെ യിലെ പെട്രോൾ പമ്പിലാണ് സംഭവം. ഇം​ഗ്ലണ്ടിലെ ബേയ്കപ്പ് എന്ന ന​ഗരത്തിലെ പെട്രോൾ സ്റ്റേഷനിൽ ഇയാൾ വസ്ത്രങ്ങളൊന്നും ധരിക്കാതെ നിൽക്കുന്നതിന്റെ ചിത്രങ്ങൾ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിൽ പ്രചരിക്കുന്നുണ്ട്.

നേച്ചറിസ്റ്റ് ലീലാവിലാസങ്ങൾ

പിന്നീട് നടന്ന അന്വേഷണത്തിൽ നഗ്നനായി വന്ന ആളിനെ തിരിച്ചറിഞ്ഞു. അറിയപ്പെടുന്ന നേച്ച്വറിസ്റ്റായ 44 -കാരൻ സ്റ്റുവർട്ട് ​ഗ്ലിമോറാണ് പെട്രോൾ പമ്പിൽ പ്രത്യക്ഷപ്പെട്ടത്. യു.കെയിലെ പല ഇടങ്ങളിലും സ്റ്റുവർട്ട് ന​ഗ്നനായി പ്രത്യക്ഷപ്പെടാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സ്റ്റുവർട്ട് ഇത്തരം ജീവിതരീതികളെ കുറിച്ചും മറ്റും സംസാരിക്കാറുമുണ്ട്.

'ഞാൻ നോൗക്കിയപ്പോൾ ഒരാൾ ന​ഗ്നനായി പെട്രോൾ സ്റ്റേഷനിലെത്തി കാറിൽ ഇന്ധനം നിറക്കുന്നതാണ് കണ്ടത്. അയാൾ ന​ഗ്നനാണല്ലോ എന്ന് എനിക്ക് തോന്നി. അത് സത്യമായിരുന്നു. അയാൾ പൂർണമായും ന​ഗ്നനായിരുന്നു. അയാൾ എന്നാൽ വളരെ സ്വാഭാവികമായിട്ടാണ് പെരുമാറിയിരുന്നത്' എന്നാണ് സംഭവസമയത്ത് അവിടെ ഉണ്ടായിരുന്ന ക്വിൻ കെല്ലി എന്നയാൾ പറയുന്നത്.

പെട്രോൾ സ്റ്റേഷനിൽ താൻ ന​ഗ്നനായി നിൽക്കുന്നതിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെ അതിന് സ്റ്റുവർട്ട് തന്റെ പ്രതികരണവും അറിയിച്ചു. ആര് നോക്കിയാലും, ഫോട്ടോ എടുത്താലും, അത് പ്രചരിപ്പിച്ചാലും തനിക്കൊന്നുമില്ല. താൻ അതൊന്നും ​ഗൗനിക്കുന്നില്ല എന്നായിരുന്നു സ്റ്റുവർട്ടിന്റെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Petrol Station Customers Shocked As Driver Hops Out Of Car and Fills Up Tank Completely Naked
Next Story