Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightവൈദ്യുതി കാറുകൾ...

വൈദ്യുതി കാറുകൾ നിരത്ത്​ വാഴുമോ?

text_fields
bookmark_border
വൈദ്യുതി കാറുകൾ നിരത്ത്​ വാഴുമോ?
cancel

വൈദ്യൂത കാറുകൾ സമീപ ഭാവിയിൽ ഇന്ത്യൻ നിരത്ത്​ വാഴുമോ? പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഉയരുന്ന പ്രധാന ​േചാദ്യമാണിത്​. കഴിഞ്ഞ കേന്ദ്ര ബജറ്റിലും വൈദ്യുത വാഹനങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിന്​ പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വാഹന വിപണിയിലെ കുലപതികൾ പറയുന്നത്​, വൈദ്യുത വാഹനങ്ങൾ ഇന്ത്യൻ നിരത്ത്​ ​കീഴടക്കുമെന്ന പ്രതീക്ഷകൾ അടുത്ത അഞ്ചുവർഷക്കാലയളവിലേക്കെങ്കിലും അസ്​ഥാനത്താണ്​ എന്നാണ്.

വൈദ്യുത വാഹനങ്ങൾക്ക്​ വൻ പ്രാധാന്യം നൽകിക്കൊണ്ടുള്ള ബജറ്റാണ്​ കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ ​പാർലമെൻറിൽ അവതരിപ്പിച്ചത്​. അതേസമയം, അടിസ്​ഥാന സൗകര്യങ്ങൾ ഒരുക്ക​ാതെയുള്ള ഇൗ 'സ്വപ്​നം കാണൽ' ഗുണം ചെയ്യില്ല എന്നാണ്​ മാരുതി ചെയർമാൻ ആർ.സി ഭാർഗവ ഉൾപ്പെടെ വാഹന നിർമാണ വ്യവസായത്തിന്​ നേതൃത്വം നൽകുന്നവരുടെ വിലയിരുത്തൽ.

വൈദ്യുത വാഹനങ്ങൾക്ക്​ മുമ്പിലെ കടമ്പകൾ ഇങ്ങനെ

തദ്ദേശീയ ബാറ്ററി നിർമാണ യൂണിറ്റ്​ ഇല്ല: വൈദ്യുതി വാഹനങ്ങളുടെ നിർമാണച്ചെലവിൽ മുഖ്യപങ്കും ബാറ്ററിയുടെ വിലയാണ്​​. വൈദ്യുതി കാറി​െൻറ വിലയുടെ 60 ശതമാനംവരെ ബാറ്ററി വില വരും​. എന്നാൽ, തദ്ദേശീയമായി ബാറ്ററി നിർമാണ സംവിധാന​ങ്ങ​െളാന്നും ഇന്ത്യയിലില്ല. ചൈനയിൽ നിന്നുള്ള ഇറക്കുമതിയെയാണ്​ ആശ്രയിക്കുന്നത്​. വൈദ്യുത വാഹനങ്ങൾ വ്യാപിപ്പിക്കുന്നതിന്​ ബജറ്റിൽ വൻ പദ്ധതി പ്രഖ്യാപിച്ചപ്പോഴും ബാറ്ററി നിർമാണ സംവിധാനം ആരംഭിക്കുന്നതിനെക്കുറിച്ച്​ സൂചന പോലും നൽകിയുമില്ല.

ചാർജിങ്​ സ്​റ്റേഷനുകളുടെ അഭാവം: വൈദ്യുതി വാഹനങ്ങൾ ചാർജ്​​ ചെയ്യുന്നതിനുള്ള സൗകര്യമില്ലായ്​മയാണ്​ ഇന്ത്യൻ വാഹന പ്രേമികളെ വൈദ്യുതി കാറുകളിൽ നിന്ന്​ അകറ്റുന്നത്​. രാജ്യത്തുടനീളമുള്ള കണക്കെടുത്താലും ഇതിനകം 650 ചാർജ്ജിങ്​​ സ്​റ്റേഷനുകൾ മാത്രമാണ്​ നിലവിൽ വന്നിട്ടുള്ളത്​. ചാർജിങ്​ സ​്​റ്റേഷനുകൾ സ്​ഥാപിക്കുന്നതിന്​ സംരംഭകരെ തേടി കേന്ദ്ര സർക്കാർ​ പലവട്ടം പരസ്യം നൽകിയെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല. അതിവേഗ ചാർജ്ജിങ്​ സംവിധാനമുൾപ്പെടെ വ്യാപകമായി ഏർപ്പെടുത്തിയാലേ കുറേപ്പേരെയെങ്കിലും ആകർഷിക്കാനാവൂ.

വില്ലനായി ​ഗതാഗതക്കുരുക്കും: വൈദ്യുതി വാഹനങ്ങൾ ഒറ്റത്തവണ ചാർജ് ചെയ്യുന്നത്​ കൊണ്ട്​ നൂറും ഇരുന്നൂറുമൊക്കെ കിലോമീറ്റർ ഒാടുമെന്നാണ്​ പല നിർമാതാക്കളുടെയും വാഗ്​ദാനം. ഇതിൽകൂടുതൽ പറയുന്നവരുമുണ്ട്​. എന്നാൽ, ഒഴിഞ്ഞ റോഡിൽ സുഗമമായി വാഹനമോടിക്കാൻ കഴിയുന്ന അവസ്​ഥയിൽ മാത്രമാണിത്​​. ഇന്ത്യൻ റോഡുകളിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങുന്നതോടെ ബാറ്ററി ചാർജ്ജി​െൻറ പകുതിയും തീരുമെന്നാണ്​ ആശങ്ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electric Car
Next Story