
കാളവണ്ടിയിൽ ഇടിച്ച വെന്യൂവിന് സംഭവിച്ചത് -വിഡിയോ വൈറൽ
text_fieldsമുന്നിൽ പോയ കാളവണ്ടിയിൽ ഇടിച്ച് മറിഞ്ഞ ഹ്യൂണ്ടായ് വെന്യുവിന്റെ ദൃശ്യങ്ങൾ വൈറൽ.തെങ്കാശി –രാജപാളയം റോഡിലാണ് അപകടം നടന്നത്. കാളവണ്ടിയുടെ ചക്രത്തിൽ തട്ടി എസ്‍.യു.വി മറിയുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും കാളവണ്ടിയിലെയും എസ്‍.യു.വിയിലേയും ആളുകൾ സുരക്ഷിതമാണെന്നും വിഡിയോയിൽ പറയുന്നു.
പിന്നിലൂടെ എത്തിയ മറ്റൊരു വാഹനത്തിന്റെ ഡാഷ്ബോർഡ് ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഏകദേശം 40 മുതൽ 50 കിലോമീറ്റർ വരെ മാത്രം വേഗത്തിലായിരുന്നു എസ്‍.യു.വി എന്നാണ് വിഡിയോയിൽ പറയുന്നത്. എന്നാൽ ഒരു പാലത്തിലേക്ക് കയറവേ മുന്നിലൂടെ പോയ കാളവണ്ടി അൽപം വലത്തേക്കു കയറിയത് എസ്‍യുവി ഡ്രൈവർ ശ്രദ്ധിച്ചില്ല.ഒരു തവണ കരണം മറിഞ്ഞതിന് ശേഷമാണ് കാർ പൂർവ്വസ്ഥിതിയിലെത്തിയത്.
സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ട വിഡിയോ ആയിരക്കണക്കിനുപേരാണ് കണ്ടത്.