Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_right300കിലോമീറ്റർ റേഞ്ച്​...

300കിലോമീറ്റർ റേഞ്ച്​ പറഞ്ഞ വാഹനത്തിന്​ 200 പോലും കിട്ടുന്നില്ല; ടാറ്റക്കെതിരേ പരാതിയുമായി നെക്​സോൺ ഇ.വി ഉടമ

text_fields
bookmark_border
Delhi transport dept issues notice to
cancel

ന്യൂഡൽഹി: ടാറ്റയുടെ​ വൈദ്യുത വാഹനമായ നെക്​സോൺ ഇ.വിക്കെതിരേ പരാതിയുമായി​ ഉപഭോക്​താവ്​. കമ്പനി വാഗ്​ദാനം ചെയ്യുന്ന റേഞ്ച്​ വാഹനം നൽകുന്നില്ലെന്നാണ്​ പരാതിയിൽ പറയുന്നത്​. പരാതിയുമായി ബന്ധപ്പെട്ട് ഡൽഹി ഗതാഗത വകുപ്പ് ടാറ്റാ മോട്ടോഴ്‌സിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. 2020 ഡിസംബർ മൂന്നിന് രജിസ്റ്റർ ചെയ്ത നെക്സൺ ഇവിയാണ് ​പരാതിക്ക്​ കാരണം.


സഫ്​ദർജംഗിലെ ഡീലർഷിപ്പിൽ നിന്ന്​ വാങ്ങിയ വാഹനം ഒറ്റ ചാർജിൽ 312 കിലോമീറ്റർ സഞ്ചരിക്കുമെന്നായിരുന്നു നിർമാതാക്കൾ വാഗ്​ദാനം ചെയ്​തിരുന്നത്​. എന്നാൽ വാഹനം 200 കിലോമീറ്റർ പോലും സഞ്ചരിക്കുന്നില്ലെന്ന്​ പരാതിക്കാരൻ പറയുന്നു. മൈലേജിനായി ഡീലർ നൽകിയ വിവിധ ഉപദേശങ്ങൾ കൃത്യമായി പാലിച്ചെങ്കിലും ഒരു പുരോഗതിയും കണ്ടില്ലെന്ന്​ നജഫ്ഗഡ്​ സ്വദേശിയായ വാഹന ഉടമയുംപറയുന്നു.

ഫെബ്രുവരി 15 ന് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്‌മെന്‍റ്​ ഓഫീസർക്ക് മുന്നിൽ ഹാജരാകണമെന്ന്​ കാട്ടിയാണ്​ ടാറ്റക്ക്​ നോട്ടീസ് നൽകിയിരിക്കുന്നത്​. നോട്ടീസ് ലഭിച്ചതായും ഉപഭോക്​താവിന്‍റെ ആശങ്ക പരിഹരിക്കുന്നതിന്​ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ടാറ്റ മോട്ടോഴ്‌സ് വക്താവ് പറഞ്ഞു. ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) ൽ നിന്ന് ലഭിച്ച സർട്ടിഫിക്കേഷന്‍റെ അടിസ്ഥാനത്തിലാണ് നെക്‌സൺ ഇവിക്കായി ഫുൾ ചാർജിൽ 312 കിലോമീറ്റർ വാഗ്​ദാനം ചെയ്യുന്നത്​.


എയർ കണ്ടീഷന്‍റെ ഉപയോഗം, വ്യക്തിഗത ഡ്രൈവിംഗ് രീതി, റോഡിന്‍റെ അവസ്ഥ എന്നിവയെ ആശ്രയിച്ച്​ റേഞ്ച്​ മാറിമറിയും. ഡൽഹി ഇലക്ട്രിക് വെഹിക്കിൾ (ഇവി) പോളിസി പ്രകാരം 1,50,000 രൂപയുടെ മൂലധനമുള്ള ഇലക്ട്രിക് ഫോർ വീലർ വാങ്ങുന്നതിന് ഒരു കിലോവാട്ട് ബാറ്ററി ശേഷിക്ക് 10,000 രൂപ പ്രോത്സാഹനം നൽകുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric vehicletata motorsNexon EVmileage
Next Story