Begin typing your search above and press return to search.
exit_to_app
exit_to_app
Cristiano Ronaldo arrives for Manchester United training in a
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightപരിശീലനത്തിനായി ഉറൂസിൽ ...

പരിശീലനത്തിനായി ഉറൂസിൽ പറന്നിറങ്ങി ക്രിസ്റ്റ്യാനോ; മാഞ്ചസ്​റ്ററിന്​ ഇനി സൂപ്പർകാർ കുതിപ്പ്​

text_fields
bookmark_border

ലണ്ടൻ: സൂപ്പർ താരം ക്രിസ്റ്റ്യനോ റെണാൾഡോ ഓൾഡ്​ ട്രഫോഡിന്‍റെ മണ്ണിൽ വീണ്ടും തിരിച്ചെത്തിയതോടെ, ആവേശത്തിലാണ്​ മാഞ്ചസ്​റ്റർ യുനൈറ്റഡ്​. പ്രിയ താരത്തിന്‍റെ ആദ്യ മത്സരം കാണാനായി കാത്തിരിക്കുകയാണ്​ ലോകമെമ്പാടുമുള്ള ആരാധകർ. ഇതിനിടെ ബുധനാഴ്​ച പരിശീലനത്തിനായി ക്രിസ്റ്റ്യനോ എത്തുന്ന ഫോ​േട്ടാ സമൂഹമാധ്യമങ്ങളിൽ വൈറലായി. ലംബോർഗിനിയുടെ സൂപ്പർ എസ്​.യു.വിയായ ഉറൂസിലാണ്​ ക്രിസ്റ്റ്യനോ മാഞ്ചസ്​റ്ററി​െൻറ ട്രെയിനിങ്​ ബേസിലേക്കെത്തിയത്​. കാത്തുനിന്ന ഫോ​േട്ടാഗ്രാഫർമാർക്കുനേരേ കൈവീശിയശേഷം അദ്ദേഹം ഉള്ളിലേക്ക്​ പോയി.

സൂപ്പർ കാറുകളും സൂപ്പർ ഫുട്​ബോളറും​

അറിയപ്പെടുന്ന സൂപ്പർ കാർ ആരാധകനാണ്​ ക്രിസ്റ്റ്യനോ റെണാൾഡോ. ലോകത്ത്​ ഇറങ്ങിയിട്ടുള്ള ഒട്ടുമിക്ക സൂപ്പർ, ഹൈപ്പർ കാറുകൾ റൊണാൾഡോയുടെ ഗ്യാരേജിലുണ്ട്​. ഒരിക്കൽ അഭിമുഖത്തിൽ താങ്കൾക്ക്​ എത്ര കാറുകൾ ഉണ്ട്​ എന്ന ചോദ്യത്തിന്​ കൃത്യമായി അറിയില്ല എന്നായിരുന്നു താരത്തി​െൻറ ഉത്തരം. അതിസമ്പന്നനായ ഇൗ പോർച്ചുഗൽ താരം എല്ലാവർഷവും നിരവധി കാറുകൾ വാങ്ങാറുണ്ട്​.


ബുഗാട്ടി ഷിറോൺ ​പോലുള്ള ലോകത്തെ ഏറ്റവും വേഗമേറിയ ഹൈപ്പർ കാറുകളുടെ ഉടമയാണ്​ ഇദ്ദേഹം. റോൾസ് റോയ്​സ്​, ഫെരാരി മോൻസ, മെഴ്​സിഡസ് ജി-വാഗൺ ഒന്നിലധികം ബുഗാട്ടികൾ, ബെൻറ്​ലെ ബെൻറയ്​ഗ, ഓഡി ക്യു 8, ആസ്റ്റൺ മാർട്ടിൻ ഡിബിഎക്​സ്​, ബിഎംഡബ്ല്യു എക്​സ്​ 7, മസെരട്ടി ലെവ​േൻറ, റോൾസ് റോയ്​സ്​ കള്ളിനൻ തുടങ്ങി വിപുലമായ വാഹനശേഖരം റൊണാൾഡോക്ക്​ ഉണ്ട്​.


ലാം​ബോയുടെ കാളക്കൂറ്റർ

300 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ സൂപ്പർ എസ്‌യുവിയാണ് ലംബോർഗിനി ഉറൂസ്. 160,000 പൗണ്ട് വിലയുള്ള 2018 ഉറൂസിലായിരുന്നു റൊണാൾഡോ പരിശീലനത്തിന്​ എത്തിയത്​. വാഹനം അദ്ദേഹത്തി​െൻറ സ്വന്തമല്ലെന്നാണ്​ സൂചന. റൊണാൾഡോ ഈയിടെ മാഞ്ചസ്റ്ററിൽ എത്തിയതിനാൽ വാഹനങ്ങൾ ഒന്നും കൊണ്ടുവന്നിട്ടി​െല്ലന്നാണ്​ അദ്ദേഹവുമായി അടുത്തവൃത്തങ്ങൾ പറയുന്നത്​. തൽക്കാലത്തേക്ക്​ സഞ്ചരിക്കായി വാടകക്ക്​ എടുത്തതാണ്​​ ഉറൂസ്​.

ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്‌.യു.വികളിൽ ഒന്നാണ്​ ഉറുസ്. ഇറ്റാലിയൻ കാളക്കൂറ്റ​െൻറ ആദ്യ എസ്​.യു.വിയുമാണിത്​.​ 4.60-5.0 ​കോടിയാണ്​ ഉറൂസി​െൻറ​ ഇന്ത്യയിലെ വില​. വാഹനത്തിന്​ കരുത്ത്​പകരുന്നത്​ 4.0 ലിറ്റർ ടർബോചാർജ്​ഡ്​ വി 8 പെട്രോൾ എഞ്ചിനാണ്. എഞ്ചിൻ 641 ബിഎച്ച്പി കരുത്തും 850 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും.

8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഫോർവീൽ സംവിധാനവുമുണ്ട്​. 3.6 സെക്കൻറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും. സുരക്ഷാ കാരണങ്ങളാൽ ഉയർന്ന വേഗത 305 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്​. എട്ട്​ കിലോമീറ്ററാണ് വാഹനത്തി​െൻറ ഇന്ധനക്ഷമത​.


സൂപ്പർതാരത്തെ കാത്ത്​ സൂപ്പർ ആരാധകർ

ക്രിസ്റ്റ്യനോ റെണാൾഡോ ഓൾഡ്​ ട്രഫോഡിന്‍റെ മണ്ണിൽ വീണ്ടും തിരിച്ചെത്തിയതോടെ, പ്രിയ താരത്തിന്‍റെ ആദ്യ മത്സരം കാണാനായി കാത്തിരിക്കുകയാണ്​ ലോകമെമ്പാടുമുള്ള ആരാധകർ. ഇംഗ്ലണ്ടിലെ കാണികളിൽ നല്ലൊരു വിഭാഗം നേരത്തെ തന്നെ വരും മത്സരങ്ങളുടെ ടിക്കെറ്റെടുത്ത്​ അരങ്ങേറ്റം നേരിട്ട്​ കാണാൻ ഒരുങ്ങിയിരിപ്പാണ്​. എന്നാൽ, കോവിഡ്​ മൂന്നാം തരംഗം രാജ്യത്ത്​ ഭീഷണിയായിരിക്കെ, കാണികളുടെ പ്രവേശനം നിയന്ത്രി​ക്കാനൊരുങ്ങുകയാണ് മാഞ്ചസ്റ്റർ യുനൈറ്റഡ്​ അധികൃതർ. കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ കൈവശം വെക്കുകയോ, രണ്ടു ഡോസ്​ വാക്​സിൻ എടുത്തതതിന്‍റെ രേഖ കാണിക്കുകയോ ചെയ്​താൽ മാത്രമെ സ്​​റ്റേഡിയത്തിലേക്ക്​ പ്രവേശനമുണ്ടാവൂ.


ക്രിസ്റ്റ്യാനോ എന്നിറങ്ങുമെന്ന കാര്യത്തിൽ കോച്ച്​ ഇതുവരെ സൂചന നൽകിയിട്ടില്ല. ന്യൂകാസിൽ യു​ൈനറ്റഡിനെതിരെയാണ്​ മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ അടുത്ത മത്സരം. പിന്നാലെ യുവേഫ ചാമ്പ്യൻസ്​ ലീഗിൽ യങ്​ ബോയിസിനെ ഓൾഡ്​ ട്രഫോഡുകാർ നേരിടും.

എഡിൻസൻ കവാനിയുടെ ഏഴാം നമ്പർ ജഴ്​സി റൊണാൾഡോക്ക്​ അനുവദിച്ചതോടെ, താരത്തിന്‍റെ 'സി.ആർ 7' ട്രേഡ്​ മാർക്ക്​ നിലനിർത്താനായിരുന്നു. പോർചുഗീസ്​ താരത്തിന്‍റെ പുതിയ ജഴ്​സി വിറ്റുവരവിൽ കോടികളാണ്​ മാഞ്ചസ്റ്റർ യുനൈറ്റഡിന്​ ലാഭമുണ്ടായത്​. സീസൺ തുടങ്ങിയതിനാൽ നേരത്തെ എഡിൻസൻ കവാനിയുടെ ജഴ്​സി വാങ്ങിയവർക്ക്​ പണം തിരിച്ചുനൽകുന്നമെന്ന്​ യുനൈറ്റഡ്​ അറിയിച്ചിരുന്നു.

Show Full Article
TAGS:cristiano ronaldo Urus Lamborghini Manchester United 
News Summary - Cristiano Ronaldo arrives for Manchester United training in a Lamborghini Urus
Next Story