Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Cricketer Shikhar Dhawan’s new ride is a BMW M8 Coupe worth over
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightടീം ഇന്ത്യയുടെ...

ടീം ഇന്ത്യയുടെ 'ഗബ്ബറിന്​' കൂട്ട്​ ബീമറി​െൻറ എം 8 കൂപ്പെ; നിരത്തിലും ഇനി വെടിക്കെട്ട്​

text_fields
bookmark_border

ടീം ഇന്ത്യയുടെ വെടിക്കെട്ട്​ താരം ശിഖർധവാനെ കൂട്ടുകാർ വിളിക്കുന്നത്​ ഗബ്ബർ എന്നാണ്​. കളിക്കളത്തിൽ ഇടക്കിടെ ഷോലെയിലെ ഗബ്ബർ സിങ്ങി​െൻറ ഡയലോഗ്​ പറയുന്നതിനാൽ വീണുകിട്ടിയ ​പേരാണത്​. ശിഖർ അടുത്തിടെ ഒരു വാഹനം സ്വന്തമാക്കി. ബി.എം.ഡബ്ല്യുവി​െൻറ പെർഫോമൻസ്​ വിഭാഗമായ എം ബാഡ്​ജോടുകൂടിയ എം 8 കൂപ്പെയാണ്​ വാഹനം. എം 8നെ നമ്മുക്ക്​ വേണമെങ്കിൽ ബീമറി​െൻറ ഗബ്ബർ എന്ന്​ വിളിക്കാം. കാരണം ജർമൻ വാഹനഭീമ​െൻറ ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും കരുത്തുകൂടിയ വാഹനമാണിത്​. ശിഖർ ധവാൻ കാർ ഏറ്റുവാങ്ങുന്നതി​െൻറ ചിത്രങ്ങൾ ബിഎംഡബ്ല്യു ഇന്ത്യ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.


രൂപം

കൂപ്പെ മോഡലായതിനാൽ മേൽക്കൂര ചരിഞ്ഞിറങ്ങുന്ന രൂപമാണ്​ എം 8ന്​. സൈഡ് പ്രൊഫൈലിലാണ്​ ഇത്​ വ്യക്​തമായി കാണാനാവുക. ഇതൊരു രണ്ട്​ ഡോർ വാഹനമാണ്. മെച്ചപ്പെട്ട എയറോഡൈനാമിക്​സിനായി സൈഡ് ഫെൻഡറിൽ എയർ വെൻറുകൾ നൽകിയിട്ടുണ്ട്​. വലിയ 20 ഇഞ്ച് അലോയ് വീലുകൾ വാഹനത്തിന്​ സ്പോർട്ടി ലുക്​ നൽകും. 420 ലിറ്റർ ബൂട്ട്​ സ്​പെയ്​സാണ്​ മറ്റൊരു പ്രത്യേകത.


സൂപ്പർ കാർ നിലവാരത്തിലുള്ള പെർഫോമൻസ് ആണ്​ എം 8​െൻറ ഹൈലൈറ്റ്​. വാഹനത്തി​െൻറ ഭാരം കുറയ്ക്കാനും പ്രകടനം മെച്ചപ്പെടുത്താനും ബിഎംഡബ്ല്യു പലയിടത്തും കാർബൺ ഫൈബർ ഉപയോഗിച്ചിട്ടുണ്ട്. മേൽക്കൂര ഏതാണ്ട്​ മുഴുവനായും കാർബൺ ഫൈബറിലാണ്​ നിർമിച്ചിരിക്കുന്നത്​. പിന്നിൽ, എം സ്പെക്​ റിയർ ഡിഫ്യൂസറും ഇരട്ട ടെയിൽ പൈപ്പുകളുള്ള ഇരട്ട ഫ്ലോ എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും കാണാം. ആഡംബരത്തികവാർന്ന ഇൻറീരിയറാണ്​ വാഹനത്തിന്​. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ്​ സിസ്റ്റം, മെറിനോ ലെതർ അപ്ഹോൾസറി, ഹാർമൻ സൗണ്ട് സിസ്റ്റം, എം സ്പോർട്​സ്​ സീറ്റുകൾ, ആംബിയൻറ്​ ലൈറ്റിങ്​, പാർക്​ അസിസ്റ്റ് പ്ലസ്, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്റർ, വയർലെസ് ചാർജിങ്​, ബിഎംഡബ്ല്യു ഡിസ്പ്ലേ കീ തുടങ്ങി ഏറ്റവും മികച്ച സവിശേഷതകൾ വാഹനത്തിന്​ സ്വന്തമാണ്​.


എഞ്ചിൻ

4.4 ലിറ്റർ, ട്വിൻ-ടർബോ വി 8 എഞ്ചിനിൽ നിന്നാണ് എം 8 പവർ എടുക്കുന്നത്. എഞ്ചിൻ 592 ബിഎച്ച്പി കരുത്തും 750 എൻഎം ടോർക്കും സൃഷ്ടിക്കും. ഇത് 8-സ്പീഡ് സ്റ്റെപ്‌ട്രോണിക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു, കൂടാതെ എം-സ്പെക്​ എക്​സ്​ ഡ്രൈവ്​ ഫോർവീൽ സിസ്​റ്റം ഉപയോഗിച്ച്​ എല്ലാ ചക്രങ്ങളിലേക്കും കരുത്തുനൽകാനും എം 8നാകും. 3.3 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന്​ കഴിയും. ബിഎംഡബ്ല്യു എം 8ന് 2.18 കോടി രൂപയാണ് വില. മെർസിഡസ് ബെൻസ്, ബിഎംഡബ്ല്യു, ഓഡി, റേഞ്ച് റോവർ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള നിരവധി ആഡംബര കാറുകൾ ശിഖർ ധവാൻ നേരത്തേ സ്വന്തമാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shikhar DhawanCricketerBMW M8
Next Story