Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightവൈറൽ ഡ്രൈവറെ...

വൈറൽ ഡ്രൈവറെ കണ്ടുകിട്ടിയിട്ടുണ്ട്​; അത്​ മാനന്തവാടി സ്വദേശി ബിജു

text_fields
bookmark_border
വൈറൽ ഡ്രൈവറെ കണ്ടുകിട്ടിയിട്ടുണ്ട്​; അത്​ മാനന്തവാടി സ്വദേശി ബിജു
cancel

ഴിഞ്ഞ ദിവസമാണ്​ സമൂഹമാധ്യമങ്ങളിൽ ഒരു ചിത്രം വൈറലായത്​. ഇരു വശവും കുഴിയുള്ള സ്ലാബിന്​ മുകളിൽ പാർക്ക്​ ചെയ്​തിരിക്കുന്ന ഇന്നോവ കണ്ടാണ്​ നാട്ടിലെ ഡ്രൈവർമാരൊക്കെ മൂക്കത്ത്​ വിരൽവച്ചത്​. ഇന്നോവക്ക്​ കഷ്​ടിച്ച്​ നിൽക്കാൻ മാത്രം സ്​ഥലമുള്ള ഒരിടത്ത്​ വാഹനം എങ്ങിനെ പാർക്ക്​ ചെയ്​തതെന്നതായിരുന്നു ആദ്യ വിസ്​മയം.


അടുത്ത പ്രശ്​നം റോഡ്​വശത്തെ കമ്പികൾക്ക്​ ഇടയിലൂടെ എങ്ങിനെ ഒരു വാഹനം അവിടേക്ക്​ ഒാടിച്ച്​ കയറ്റി എന്നതായിരുന്നു. എല്ലാത്തിനും ഉത്തരമായി ഒരു നീല ഷർട്ടുകാരൻ വാഹനം എടുത്ത്​ പോകുന്നതി​െൻറ വീഡിയൊ പിന്നീട്​ പുറത്തുവന്നു. ജീവിതത്തിൽ വാഹനം ഒാടിച്ചിട്ടുള്ളവരൊക്കെ തെല്ല്​ അദ്​ഭുതത്തോടെയാണ്​ വീഡിയൊ കണ്ടത്​. ഇൗ മിടുക്കൻ ഡ്രൈവർ ആരാണെന്ന്​ അറിയാനുള്ള അന്വേഷണമായി പിന്നീട​ത്തേത്​. അവസാനം അതും കണ്ടെത്തിയിരിക്കുകയാണ്​.

മാനന്തവാടി പേര്യ ആലാറ്റിൽ സ്വദേശി പ്ലാപറമ്പിൽ പി .ജെ ബിജുവാണ് സാമാന്യം തടിച്ച ഇന്നോവയെ ഇടുങ്ങിയ സ്ലാബിൽ പാർക്ക്​ ചെയ്​ത വിരുതൻ. ബിജുവിന്‍റെ സുഹൃത്ത് ലിബിയുടെതാണ് ഇന്നോവ. ലിബി വാഹനം സർവ്വീസ് ചെയ്യാനായി ബിജുവിനെ ഏൽപ്പിക്കുകയായിരുന്നു. ഓണാവധി കഴിഞ്ഞ ശേഷമേ വർക്ക്ഷോപ്പ് തുറക്കൂ എന്നതിനാല്‍ വാഹനം ത​െൻറ ക്വാർട്ടേഴ്​സിന് മുന്നിലാണ് പാർക്ക് ചെയ്​തിരുന്നതെന്ന്​ ബിജു പറയുന്നു​.

റോഡിലെ കനാലി​െൻറ പണി നടക്കുന്നതിനാലാണ് കാർ അവിടെ പാർക്ക് ചെയ്യാൻ കാരണം. കഴിഞ്ഞ കുറേദിവസമായി വാഹനം അവിടെ കയറ്റിയിട്ടിട്ട്. ഇതിനിടെ ബിജുവിന്‍റെ ഭാര്യ വാഹനം പാർക് ചെയ്​തിരിക്കുന്നതി​െൻറ​ ചിത്രം എടുത്ത് സഹോദരിക്ക് അയച്ചു കൊടുത്തു. ഇതാണ് ആദ്യം വൈറലായത്.

എന്നാൽ ഇക്കാര്യം ബിജു അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം വര്‍ക്ക് ഷോപ്പ് തുറന്നു എന്നറിഞ്ഞ് കാർ കൊടുക്കാനായി എടുത്തു കൊണ്ടു പോയപ്പോൾ ഭാര്യയും മക്കളും ചേർന്നാണ് രണ്ടാമത്തെ വീഡിയോ പകർത്തിയത്. പിന്നീട് ഈ വീഡിയോയും സഹോദരിക്ക് അയച്ചു കൊടുത്തു. അവരാണ് ഇതും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍തതെന്നും ബിജു പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car parkingautomobileInnovaviral videokerala driver
Next Story