Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_right'ഹൊ, ഒന്ന്​...

'ഹൊ, ഒന്ന്​ അങ്ങോ​േട്ടാ ഇങ്ങോ​േട്ടാ മാറിയിരുന്നെങ്കിൽ'; തലനാരിഴക്ക് ഒഴിവായ അപകടത്തി​െൻറ വീഡിയോ വൈറൽ

text_fields
bookmark_border
Car nearly gets sandwiched between two huge trucks after
cancel

മര്യാദക്ക്​ വാഹനം ഒാടിക്കുന്നവരെപ്പോലും അപകടത്തിലാക്കുക എന്നത്​ ചില വലിയ വാഹന ഡ്രൈവർമാരുടെ ഹോബിയാണ്​. ഉള്ള ​േറാഡിൽ പരമാവധി അടങ്ങിയൊതുങ്ങി പോയ ഒരു ആൾ​േട്ടാ ഉടമയെ ഒാവർടേക്ക്​ ചെയ്യാൻ ശ്രമിച്ച ട്രക്ക്​ ഏറെ അപകടകരമായ അവസ്​ഥയിലാണ്​ നിരവധി വാഹനങ്ങളെ എത്തിച്ചത്​. ഇൗ അപകട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൈറലായി. ദൃശ്യങ്ങളുടെ തുടക്കത്തിൽ കാണുന്നത്​ ചുവന്ന ഒാൾ​േട്ടാ യും പിന്നിലായി വരുന്ന ട്രക്കുമാണ്​. ഒരിടത്തുവച്ച്​ ആൾ​േട്ടായെ മറികടക്കാൻ ട്രക്ക്​ ശ്രമിക്കുന്നു. എതിരെ ടിപ്പർ വരുന്നത്​ കാരണം ഒാവർടേക്ക്​ ചെ​യ്യാനാകാതെ ട്രക്ക്​ പിന്നിലേക്ക്​ മാറുന്നു. ഇതിനിടെ​ ഒാടിക്കൊണ്ടിരുന്ന ആൾ​േട്ടായിൽ ട്രക്ക്​ ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണംവിട്ട ആൾ​േട്ടാ റോഡിൽ നിരങ്ങിനീങ്ങുകയായിരുന്നു. വാഹനങ്ങളുടെ വേഗം കുറവായതിനാൽ വൻ അപകടം ഒഴിവായി. രസകരമായ കാര്യം ഒാവർടേക്കിങ്​ പാടില്ലെന്ന്​ നേർരേഖയിൽ വരയിട്ട്​ റോഡ്​ വിഭജിച്ചിരിക്കുന്ന ഭാഗത്താണ്​ ഇതെല്ലാം അരങ്ങേറുന്നുവെന്നതാണ്​.

Show Full Article
TAGS:viral video car and truck road accident 
Next Story