Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightനിരത്തിലിറക്കി 30...

നിരത്തിലിറക്കി 30 സെക്കൻറിനുള്ളിൽ വാഹനം പിടിച്ചെടുത്ത്​ പൊലീസ്​, കാരണം ഇതാണ്​

text_fields
bookmark_border
നിരത്തിലിറക്കി 30 സെക്കൻറിനുള്ളിൽ വാഹനം പിടിച്ചെടുത്ത്​ പൊലീസ്​, കാരണം ഇതാണ്​
cancel

നിരത്തിലിറക്കി 30 സെക്കൻറിനുള്ളിൽ വാഹനം പിടിച്ചെടുത്ത്​ പൊലീസ്. യു.കെയിലെ നോർത്താംപ്​ടൻഷെയർ നഗരത്തിലാണ്​ സംഭവം നടന്നത്​. പുതുപുത്തൻ സിൽവർ കളർ റെനോ മേഗനാണ്​ പൊലീസ്​ കണ്ടുകെട്ടി കൊണ്ടുപോയത്​. ഇൗ വിവരം നോർത്താംപ്​ടൻഷെയർ പൊലീസ്​ തന്നെയാണ്​ തങ്ങളുടെ ഒൗദ്യോഗിക ട്വിറ്റർ അകൗണ്ടിലൂടെ പുറത്തുവിട്ടത്​. ഷോറൂമിൽ നിന്ന്​ പുറത്തിറക്കി മുന്നോട്ട്​ കുതിക്കവേയാണ്​ വാഹനം പൊലീസിന്​ മുന്നിൽപെടുന്നത്​.

ഡ്രൈവിങ്ങിൽ ചെറിയപന്തികേട്​ തോന്നിയ പൊലീസ്​ വണ്ടി തടഞ്ഞു. തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ ഇൻഷുറൻസ്​ പേപ്പർ ഇ​െല്ലന്ന് കണ്ടെത്തിയത്​. ​വാഹനം നിരത്തിൽ ഇറക്കുന്നതിനുമുമ്പ്​ ഇൻഷുറൻസ്​ തരപ്പെടുത്താൻ ഉടമക്കായില്ല. ഇതോടെ പൊലീസ്​ കാർ പിടിച്ചെടുക്കുകയായിരുന്നു. 'പൊലീസ്​ വാഹനത്തെ ഇടിക്കുന്നതി​െൻറ വക്കിലെത്തിയാണ്​ കാർ ഡ്രൈവർ രക്ഷപ്പെട്ടത്​. തുടർന്നുനടത്തിയ പരിശോധനയിൽ വാഹനത്തിന്​ ഇൻഷുറൻസ്​ ഇ​െല്ലന്ന്​ തിരിച്ചറിയുകയായിരുന്നു. ഇൗ സമയം ഉടമതന്നെയാണ്​ വാഹനം വാങ്ങിയിട്ട്​ 30 സെക്കൻറ്​ മാത്രമേ ആയുള്ളു എന്ന്​ ഞങ്ങളോട്​ പറഞ്ഞത്​. നിർഭാഗ്യവശാൽ വാഹനം പിടിച്ചെടുക്കുകയല്ലാതെ ഞങ്ങൾക്ക്​ മറ്റ്​ മാർഗങ്ങൾ ഒന്നുമില്ലായിരുന്നു'-പൊലീസ്​ അറിയിച്ചു.

ലോക​െത്ത എല്ലായിടങ്ങളിലും വാഹനം ഇൻഷ്വർ ചെയ്യാതെ റോഡിലോ പൊതുസ്ഥലത്തോ ഓടിക്കുന്നത് നിയമവിരുദ്ധമാണ്. പിടിക്കപ്പെട്ടാൽ വലിയ തുക പിഴനൽകണം. ഒക്ടോബറിൽ നോർത്താംപ്​ടൻഷെയർ പോലീസ് ആരംഭിച്ച റോഡ് സുരക്ഷാ കാമ്പയിനിടെ ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കുന്നത് ട്രാഫിക് കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഒന്നാമതാണെന്ന് കണ്ടെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UkautomobileRenaultcar seized
Next Story