Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightബി.എം.ഡബ്ലുവി​െൻറ...

ബി.എം.ഡബ്ലുവി​െൻറ വൈദ്യുത വിപ്ലവം; സിഇ 04 അവതരിപ്പിച്ചു

text_fields
bookmark_border
BMW CE 04 electric scooter unveiled
cancel

ആഗോളതലത്തിലെ പ്രമുഖ വാഹന നിർമാതാവായ ബി.എം.ഡബ്ല്യു തങ്ങളുടെ ഇലക്​ട്രിക്​ സ്​കൂട്ടർ സിഇ 04 അവതരിപ്പിച്ചു. 2.6 സെക്കൻഡിൽ 0-50 കിലോമീറ്റർ വേഗത ആർജിക്കുന്ന വാഹനമാണ്​ സിഇ 04. ട്രാക്ഷൻ കൺട്രോളും നിരവധി റൈഡ്​ മോഡുകളും നൽകിയിട്ടുണ്ട്​​. 6.9 കിലോവാട്ട് ചാർജർ ഉപയോഗിച്ച് 1 മണിക്കൂർ 40 മിനിറ്റിനുള്ളിൽ 0-100 ശതമാനം ചാർജ് ചെയ്യാനുമാകും. 2020ലാണ്​ ബി‌എം‌ഡബ്ല്യു മോട്ടോറാഡ് ഡെഫനിഷൻ സി‌ഇ 04 കൺസപ്​ട്​ കമ്പനി അവതരിപ്പിച്ചത്​.


കോം‌പാക്​ട്​ ഫ്രണ്ട്, വലിയ സൈഡ് പാനലുകൾ, മെലിഞ്ഞ ടെയിൽ സെക്ഷൻ എന്നിവയാണ്​ വാഹനത്തി​െൻറ രൂപത്തിലെ പ്രത്യേകതകൾ. ബെഞ്ച് സീറ്റുകൾ വാഹനത്തിന്​ പ്രത്യേക രൂപം നൽകുന്നുണ്ട്​. രണ്ട് കളർ ഓപ്ഷനുകളുമായാണ്​ വാഹനം നിരത്തിലെത്തുന്നത്​. മാറ്റ് ബ്ലാക്ക് സെക്ഷനുകളുള്ള ഇളം വെളുത്ത നിറത്തിലാണ് സ്റ്റാൻഡേർഡ് വേരിയൻറ്​ വരുന്നത്. അവൻറ്​ ഗാർഡ് സ്റ്റൈൽ ട്രിമിന് കറുപ്പ്/ഓറഞ്ച് സീറ്റും ഓറഞ്ച് വിൻഡ് ഡിഫ്ലെക്​ടറും ഉള്ള മഗല്ലൻ ഗ്രേ മെറ്റാലിക് നിറം ലഭിക്കും. സ്​കൂട്ടറിൽ സ്​റ്റോറേജ് കമ്പാർട്ടുമെൻറുകളും ബിഎംഡബ്ല്യു ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ വശങ്ങളിലും മുൻവശത്തും സ്ഥിതിചെയ്യുന്നു.

ടൈപ്പ്-സി യുഎസ്ബി ചാർജിങ്​ പോർട്ടിനൊപ്പം വായുസഞ്ചാരമുള്ള മൊബൈൽ ചാർജിങ്​ കമ്പാർട്ടുമെൻറും ഉണ്ട്. സ്റ്റീൽ ഫ്രെയിമിൽ പിടിപ്പിച്ച മാഗ്നറ്റ് മോട്ടോറാണ്​ ബിഎംഡബ്ല്യു സിഇ 04ൽ ഉപയോഗിക്കുന്നത്​. 15 കിലോവാട്ട്​ (20hp)ഒൗട്ട്‌പുട്ടും പരമാവധി 31KW അല്ലെങ്കിൽ 42hp കരുത്തും ബൈക്കിനുണ്ട്. പരമാവധി 120 കിലോമീറ്റർ വേഗത കൈവരിക്കാൻ ബൈക്കിനാകും. നഗര, ഹൈവേ യാത്രകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഇത് ഇ.വിയെ പ്രാപ്​തമാക്കും.


8.9 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയാണ് ഉപ​യോഗിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാർജ്​ ചെയ്​താൽ സ്‌കൂട്ടറിന് 130 കിലോമീറ്റർ സഞ്ചരിക്കാനാകുമെന്ന് ബിഎംഡബ്ല്യു അവകാശപ്പെടുന്നു. 2.3 കിലോവാട്ട് ചാർജർ ഉപയോഗിച്ച് 4 മണിക്കൂർ 20 മിനിറ്റിനുള്ളിൽ 0 മുതൽ 100 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയും. 6.9 കിലോവാട്ട് ചാർജർ ഉപയോഗിച്ച്​ ഒരു മണിക്കൂർ 40 മിനിറ്റുകൊണ്ട്​ പൂർണമായി ചാർജ്​ ചെയ്യാനാകും.

ഇക്കോ, റോഡ്, റെയിൻ എന്നിങ്ങനെ മൂന്ന്​ റൈഡ്​ മോഡുകളുണ്ട്​. 10.25 ഇഞ്ച്, ഉയർന്ന റെസല്യൂഷനുള്ള ടിഎഫ്​ടി ഡിസ്പ്ലേ വഴിയാണ്​ വാഹനത്തി​െൻറ അധികസംവിധാനങ്ങളും നിയന്ത്രിക്കുന്നത്​. ബി‌എം‌ഡബ്ല്യു സിഇ 04 ഇലക്ട്രിക് സ്​കൂട്ടർ 2022ൽ അന്താരാഷ്ട്ര വിപണിയിൽ എത്തും. നിലവിൽ ഇന്ത്യൻ വിപണിയിൽ വാഹനം എത്തിക്കുന്നതിനുള്ള പദ്ധതികളൊന്നും കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BMWEV scooterBMW CE 04
Next Story