Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightഇൗ 'ആഡംബര' കാർ...

ഇൗ 'ആഡംബര' കാർ പുറത്തിറക്കിയത്​ മൻമോഹൻ സിങ്​; പവർ വിൻഡോ മുതൽ എ.സിവരെ​, വിലയാക​െട്ട 3.81ലക്ഷവും

text_fields
bookmark_border
Blast from the Past: Maruti Esteem’s launch in with
cancel

വാഹനങ്ങളുടെ കാര്യത്തിൽ 'ആഡംബരം' എന്ന വാക്കി​െൻറ പ്രയോഗങ്ങൾ രസകരമാണ്​.​ പലപ്പോഴും ഉപയോഗിക്കുന്നവരുടെ മനോധർമത്തിന്​ അനുസരിച്ചാവും ആഡംബരവും കടന്നുവരിക. ചിലപ്പോൾ ആറ്​ ലക്ഷം വിലവരുന്ന സ്വിഫ്​റ്റൊക്കെ ആഡംബരമായിമാറും. എന്നാൽ 18 ലക്ഷം മുടക്കേണ്ട ഇന്നോവ പാവങ്ങളായ ജനപ്രതിനിധികളുടെ വാഹനവും. ഇനി വല്ല കഞ്ചാവ്​ കടത്തോ മറ്റോ ആണെങ്കിൽ മാരുതി ആൾ​േട്ടാവരെ ആഡംബരമാകും. അവിടെ മഹീന്ദ്ര ജീപ്പും അംബാസിഡറും മാത്രമാണ്​ ആഡംബര പട്ടം കിട്ടാത്തവർ.


ഇനി പറയാൻ പോകുന്നത്​ 1994 കാലത്തെകുറിച്ചാണ്​. ഡൽഹി ഒാ​േട്ടാ എക്​സ്​പോയിലാണ്​ സംഭവം നടക്കുന്നത്​. അവിടെ ഒരു ആഡംബര കാറി​െൻറ പുറത്തിറക്കൽ ചടങ്ങ്​ നടക്കുകയാണ്​​. കേന്ദ്ര ധനകാര്യ മന്ത്രി മൻമോഹൻ സിങ്​ ഉൾപ്പടെ സന്നിഹിതരാണ്​. മാരുതി ചെയർമാൻ ആർ.സി ഭാർഗവ എല്ലാത്തിനും ചുക്കാൻ പിടിച്ച്​ ഒാടി നടക്കുന്നു. പുതിയ വാഹനത്തി​െൻറ പേര്​ എസ്​റ്റീം. 1.3 ലിറ്റർ എഞ്ചിനുള്ള മാരുതിയുടെ ഏറ്റവും പുതിയ ആഡംബര കാറാണിത്​. ഇൗ ചടങ്ങി​െൻറ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്​.


എസ്​റ്റീമിലേക്ക്​

ഇന്ത്യൻ ഓട്ടോമൊബൈൽ മേഖലയിൽ മാരുതി സുസുക്കിയുടെ ​െഎതിഹാസിക യാത്ര ആരംഭിച്ചത് 800 എന്ന മോഡലിന്റെ അവതരണത്തോടെയാണ്. തുടർന്ന്​ എസ്‌യുവിയായ ജിപ്‌സി വന്നു. ഇതിനുശേഷം 1990 ൽ 1000 എന്ന പേരിൽ കമ്പനി ഒരു സെഡാൻ നിർമിച്ചു. 1000 സാമാന്യമായി വിറ്റുപോകുന്ന കാലത്താണ്​ എസ്​റ്റീം എന്ന പുതിയ മോഡലിനെപറ്റി മാരുതി ആലോചിക്കുന്നത്​. അങ്ങി​െനയാണ് ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ​സെഡാനുകളിലൊന്ന്​ പിറവിയെടുക്കുന്നത്​. ​പുറത്തിക്കു​േമ്പാൾ എസ്റ്റീമിന് 3.81 ലക്ഷം രൂപയാണ്​ വിലയിട്ടിരുന്നത്​. തുടക്കംമുതൽ എസ്​റ്റീം കുടുംബങ്ങളുടെ സ്റ്റാറ്റസ് സിമ്പലായി മാറി. ഓടിക്കാൻ വളരെ ആവേശംതരുന്ന വാഹനം കൂടിയായിരുന്നു ഇത്.


എസ്​റ്റീമി​െൻറ ഏറ്റവുംവലിയ പ്രത്യേകത അതി​െൻറ ബോഡി ടു വെയ്​റ്റ്​ റേഷ്യോ ആയിരുന്നു. കൃത്യമായി 50:50 ആയി പകുത്ത ഭാരവിന്യാസം എസ്​റ്റീമിനെ രാജ്യത്തെ റാലി ഡ്രൈവർമാരുടെ പ്രിയപ്പെട്ട കാറുകളിൽ ഒന്നാക്കി മാറ്റി.എസ്​റ്റീം വന്നതോടെ മാരുതി തങ്ങളുടെ ലൈനപ്പിൽ നിന്ന് 1000 നെ ഒഴിവാക്കി. 1.3 ലിറ്റർ പെട്രോൾ എഞ്ചിനാണ് എസ്റ്റീമിന്​ കരുത്തുപകർന്നത്​. 65 പിഎസി​െൻറ പരമാവധി ശക്തിയും 90 എൻഎം പീക്ക് ടോർക്കുമാണ് എഞ്ചിൻ ഉത്​പാദിപ്പിച്ചത്​. എസ്റ്റീമി​െൻറ രണ്ടാം തലമുറയിൽ കൂടുതൽ കരുത്തുറ്റ എഞ്ചിനും മാരുതി നൽകി. ഇൗ എഞ്ചിൻ 85 പിഎസ് ഉത്പാദിപ്പിക്കാൻ പ്രാപ്​തമായിരുന്നു. തുടക്കത്തിൽ, നാല് സ്പീഡ് ട്രാൻസ്​മിഷൻ മാത്രമേ ലഭ്യമായിരുന്നുള്ളൂ. പിന്നീട് ഇത് അഞ്ച് സ്​പീഡ് മാനുവൽ ട്രാൻസ്​മിഷനായി അപ്ഗ്രേഡ് ചെയ്​തു.

ആഡംബര കാർ

എസ്​റ്റീമിൽ ഹൈഡ്രോളിക് പവർ സ്​റ്റിയറിങ്​ മാരുതി അവതരിപ്പിച്ചിരുന്നു. ടോപ്പ് എൻഡ് വേരിയൻറിൽ പവർ വിൻഡോകളും വാഗ്​ദാനം ചെയ്​തു. തുടക്കത്തിൽ എസ്​റ്റീമി​െൻറ എല്ലാ വകഭേദങ്ങളിലും ക്ലൈമറ്റിക്​ കൺട്രോൾ എ.സിയും ഉണ്ടായിരുന്നു. പിന്നീട്​ എസി ഇല്ലാത്ത വേരിയൻറും ആരംഭിച്ചു. ടു ഡിൻ മ്യുസിക്​ പ്ലേയർ ഇൻസ്റ്റാൾ ചെയ്യുന്നതിന് ഡാഷിൽ ഇടം നൽകിയിരുന്നു. അക്കാലത്ത് സർക്കാർ ഉദ്യോഗസ്ഥരുടെ പ്രിയപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു എസ്​റ്റീം. ഇന്ത്യൻ ധനമന്ത്രാലയം അംഗീകരിച്ചതിനെത്തുടർന്നാണ്​, 3.08 ലക്ഷം വിലയുള്ള എസ്​റ്റീമി​െൻറ പ്രത്യേക നോൺ-എസി വേരിയൻറ്​​ മാരുതി പുറത്തിറക്കിയത്​.


രാഷ്ട്രീയക്കാരുടേയും ഇഷ്​ടവാഹനമായിരുന്നു ഇത്​. പ്രതിരോധം, സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, അർധസൈനിക വിഭാഗങ്ങൾ, ദേശസാൽകൃത ബാങ്കുകളിലെ ഉദ്യോഗസ്ഥർ എന്നിവരുടെ ഒൗദ്യോഗിക യാത്രാവാഹനമായി സ്റ്റാൻഡേർഡ് എസ്​റ്റീം മാറി. മുതിർന്ന ഉദ്യോഗസ്ഥർ സെഡാ​െൻറ എസി വേരിയൻറ്​ ഉപയോഗിച്ചു.

Show Full Article
TAGS:Maruti Maruti Esteem Esteem 
Next Story