Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Benz car gift to Virupaksha director
cancel

സിനിമാ ലോകത്ത്​ സമ്മാനങ്ങൾ നിലക്കുന്നില്ല; ‘വിരുപക്ഷ’ സംവിധായകന്​ നിർമാതാക്കൾ നൽകിയത്​ ബെൻസ്​

text_fields
bookmark_border
കഴിഞ്ഞ ദിവസമാണ്​ തമിഴ്​ സിനിമാ സംവിധായകൻ മാരി സെൽവരാജിന് നിർമാതാക്കൾ മിനികൂപ്പർ സമ്മാനമായി നൽകിയത്

സിനിമകളുടെ വിജയം സംവിധായകർക്ക്​ സമ്മാനങ്ങൾ നൽകി ആഘോഷിക്കുന്നത്​ ഇപ്പോൾ പുതുമയല്ല. കഴിഞ്ഞ ദിവസമാണ്​ തമിഴ്​ സിനിമാ സംവിധായകൻ മാരി സെൽവരാജിന് നിർമാതാക്കൾ മിനികൂപ്പർ സമ്മാനമായി നൽകിയത്​. ‘മാമന്നൻ’ സിനിമയുടെ വിജയത്തിന്​ പിന്നാലെയായിരുന്നു ഇത്​. ഇപ്പോഴിതാ തെലുങ്ക് ഹൊറര്‍ ത്രില്ലര്‍ ചിത്രമായ ‘വിരുപക്ഷ’ യുടെ സംവിധായകനും അണിയറക്കാർ കാർ സമ്മാനമായി നൽകിയിരിക്കുകയാണ്​.

പാന്‍ ഇന്ത്യന്‍ തലത്തില്‍ സ്വീകാര്യത നേടിയ തെലുങ്ക് ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് വിരൂപക്ഷ. 100 കോടി ക്ലബില്‍ ഇടംനേടിയ ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്നതിന്​ സംവിധായകന്‍ കാര്‍ത്തിക് വര്‍മ്മ ദണ്ഡുവിന് 70 ലക്ഷം രൂപയുടെ മെഴ്‌സിഡീസ് ബെന്‍സ് സി-ക്ലാസ് സമ്മാനിച്ചിരിക്കുകയാണ് നിര്‍മാതാക്കൾ.

തെലുങ്കിലെ മുന്‍നിര നിര്‍മാതാവായ ബി.വി.എസ്.എന്‍. പ്രസാദ്, സംവിധായകനും നിര്‍മാതാവുമായ പ്രസാദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തനിക്ക് വാഹനം സമ്മാനിച്ചതിന്റെ സന്തോഷം കാര്‍ത്തിക് തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. 'വിരൂപാക്ഷ' യാത്ര ജീവിതത്തിലെ ഏറ്റവും നല്ല ഓര്‍മകളാണ്. ഇതിന് എന്റെ ഗുരുവായ സുകുമാര്‍, സായ് ധരം തേജ്, ബി.വി.എസ്.എന്‍. പ്രസാദ് എന്നിവരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു’- കാര്‍ത്തിക് കുറിച്ചു. വാഹനത്തിന്റെയും വാഹനം ഏറ്റുവാങ്ങുന്നതിന്റെയും ചിത്രങ്ങളും അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്​..

സായ് ധരം തേജ്, സംയുക്ത മേനോന്‍ എന്നിവരാണ് ഈ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഇവര്‍ക്ക് പുറമെ, സുനില്‍, രാജീവ് കനകല, ബ്രഹ്‌മാജി, അജയ്, രവി കൃഷ്ണ തുടങ്ങിയവരും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Benz car gift to Virupaksha director
Next Story