Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Audi Grandshpere, a self-driving luxury ‘private jet’ for the road, debuts
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightഒൗഡിയും പോർഷെയും...

ഒൗഡിയും പോർഷെയും കൈകോർത്തു; സ്​റ്റിയറിങ്​ വീലും പെഡലുകളും ഇല്ലാത്ത ആഡംബര കാർ ജനിച്ചു

text_fields
bookmark_border

ലോകത്തെ രണ്ട്​ മുൻനിര ആഡംബര വാഹന നിർമാതാക്കൾ കൈകോർത്ത്​ ഒരു വാഹനം രൂപകൽപ്പന ചെയ്​താൽ എന്ത്​ സംഭവിക്കും. അതറിയണമെങ്കിൽ പുതിയ ഗ്രാൻഡ്​സ്​ഫിയർ കണ്ടാൽ മതി. ഒഴുകിപ്പരക്കുന്ന ഡിസൈനും ആഡംബര വിമാനങ്ങളെ വെല്ലുന്ന സൗകര്യങ്ങളും ഒാ​േട്ടാണമസ്​ ഡ്രൈവിങും വൈദ്യുതിയുടെ കര​ുത്തുമുള്ള വാഹനമാണ്​ ഗ്രാൻസ്​ഫിയർ. നിലവിൽ വാഹനത്തി​െൻറ കൺസപ്​ട്​ പതിപ്പാണ്​ തയ്യാറായിരിക്കുന്നത്​. ഒ


റ്റ ചാർജിൽ 750 കിലോമീറ്റർ സഞ്ചരിക്കുന്ന 710 എച്ച്​.പി കരുത്തും 960 എൻ.എം ടോർക്കുമുള്ള ലെവൽ നാല്​ ഒാ​േട്ടാണമസ്​ ഡ്രൈവിങ്ങിന്​ പ്രാപ്​തമായ വാഹനമാണ്​ ഗ്രാൻഡ്​സ്​ഫിയർ. ഉടനേയൊന്നും ഇൗ ആഡംബര സെഡാൻ നിരത്തിലെത്തില്ല. 2024ലാണ്​ വാഹനം പുറത്തിറക്കാൻ ഉദ്ദേശിക്കുന്നതെന്ന്​ ഒാഡിയുടേയും പോർഷേയുടേയും ഉടമകളായ ഫോക്​സ്​വാഗൻ പറയുന്നു. പുതിയ സീരീസിൽ കൂടുതൽ വാഹനങ്ങൾ പുറത്തിറക്കാനും കമ്പനിക്ക്​ ലക്ഷ്യമുണ്ട്​.


ഡ്രൈവറില്ലാ കാർ

രണ്ട് മുൻനിര സീറ്റുകളും പിൻസീറ്റും ഉള്ള വലുപ്പമേറിയ ആഡംബര സെഡാനാണ്​ ഗ്രാൻസ്​ഫിയർ. രണ്ട് പ്രധാന ഹൈലൈറ്റുകൾ വാഹനത്തിനുണ്ട്. ബ്രാൻഡി​െൻറ സിഗ്നേച്ചർ ക്യാറ്റ്-ഐഇഇ എക്സ്റ്റീരിയർ ലൈറ്റിങും ബെസ്പോക്ക് ഇൻറീരിയറുമാണത്​. 'ഒാ​േട്ടാണമസ്​ ഡ്രൈവിങ്​ ഒരു ഗെയിം ചെയ്​ഞ്ചറാണ്. അതിനർഥം ഞങ്ങൾ കാറുകൾ അകത്ത് നിന്ന് വികസിപ്പിക്കുകയും രൂപകൽപ്പന ചെയ്യുകയും ചെയ്യുന്നു എന്നാണ്'-ഒൗഡിയുടെ വികസനത്തിനായുള്ള ബോർഡ് അംഗം ഒലിവർ ഹോഫ്​മാൻ പറയുന്നു.

ലെവൽ നാല്​ ഓട്ടോമേറ്റഡ് ഡ്രൈവിങ്​ സംവിധാനം സ്​റ്റിയറിങ്​ വീൽ, പെഡലുകൾ, ഡിസ്പ്ലേകൾ എന്നിവയില്ലാത്ത കാബിൻ അനുഭവം ഗ്രാൻഡ്​സ്​ഫിയറിന്​ നൽകും. 'ഫസ്റ്റ് ക്ലാസ് ലോഞ്ചിന്​' സമാനമായ ആഡംബരമാണ്​ വാഹനത്തിന്​ ഉള്ളിൽ. ഗ്രാൻഡ്‌സ്‌ഫിയർ കൺസെപ്റ്റി​െൻറ മിക്ക പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് ആംഗ്യങ്ങൾ, വോയ്‌സ് കമാൻഡുകൾ അല്ലെങ്കിൽ വാഹനത്തി​െൻറ സെൻസറുകൾ എടുക്കുന്ന തീരുമാനങ്ങൾ എന്നിവ അനുസരിച്ചാണ്. വാഹനം നിയന്ത്രിക്കുന്നതിനുള്ള ചുമതലയിൽ നിന്ന് ഡ്രൈവർമാർ മോചിതരായതോടെ, ഓഡി ഡിസൈനർമാർ ഗ്രാൻഡ്​സ്​ഫിയറിന് 60 ഡിഗ്രി വരെ ചരിക്കാവുന്ന മുൻ സീറ്റുകളാണ്​ സജ്ജമാക്കിയിരിക്കുന്നത്​. മുൻ നിരയിലെ യാത്രക്കാർക്ക് വാഹനം ഓടിക്കുമ്പോൾ പൂർണമായും വിശ്രമിക്കാനും ഓൺ-സ്ക്രീൻ സംഗീതമോ വീഡിയോകളോ ആസ്വദിക്കാനും കഴിയും.

നാല്​ സെക്കൻഡിൽ 100

പോർഷെയും ഒൗഡിയും സംയുക്തമായി വികസിപ്പിച്ചെടുത്ത പ്രീമിയം പ്ലാറ്റ്ഫോം ഇലക്ട്രിക് (പിപിഇ) അടിസ്ഥാനമാക്കിയുള്ളതാണ്. 3.19 മീറ്റർ വീൽബേസാണ്​ വാഹനത്തിന്​. രണ്ട് ഇലക്ട്രിക് മോട്ടോറുകൾ നാല് ചക്രങ്ങളിലേക്കും പവർ കൈമാറുകയും 710 എച്ച്പി ഒൗട്ട്പുട്ട്​ സൃഷ്ടിക്കുകയും ചെയ്യും. നാല് സെക്കൻഡിൽ കാറിന് 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകും. ഡി.സി ചാർജർ ഉപയോഗിച്ച്​ 25 മിനിറ്റിൽ ബാറ്ററി 5 മുതൽ 80 ശതമാനം വരെ റീചാർജ് ചെയ്യാനും കഴിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Audielectric carPorscheGrandshpere
Next Story