Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightഡ്രൈവറില്ലാ കാറിനായി...

ഡ്രൈവറില്ലാ കാറിനായി ആപ്പിളും ഹ്യുണ്ടായും കൈകോർക്കും? പ്രോജക്​ട്​ ടൈറ്റൻ പുരോഗമിക്കുന്നു

text_fields
bookmark_border
ഡ്രൈവറില്ലാ കാറിനായി ആപ്പിളും ഹ്യുണ്ടായും കൈകോർക്കും? പ്രോജക്​ട്​ ടൈറ്റൻ പുരോഗമിക്കുന്നു
cancel

ഡ്രൈവറില്ലാ കാറിനായി അമേരിക്കൻ ടെക് ​ഭീമൻ ആപ്പിളും കൊറിയൻ കാർ നിർമാതാക്കളായ ഹ്യുണ്ടായും കൈകോർക്കും. 2021മാർച്ചോടെ ഡ്രൈവറില്ലാത്ത വൈദ്യുത കാറുകൾ നിർമിക്കുന്നതിന്​ ആപ്പിളും ഹ്യൂണ്ടായും പങ്കാളിത്ത കരാർ ഒപ്പിടാനും 2024ൽ അമേരിക്കയിൽ ഉത്പാദനം ആരംഭിക്കാനും പദ്ധതിയിടുന്നതായി കൊറിയൻ പ്രാദേശിക പത്രമായ ഐടി ന്യൂസ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. 2027ൽ കാർ നിരത്തിൽ ഇറക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നതെന്ന് മറ്റൊരു പ്രാദേശിക മാധ്യമവും റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​.


വാർത്ത പുറത്തുവന്നതോടെ കൊറിയയിൽ ഹ്യൂണ്ടായ്​ ഓഹരികളുടെ വില 20 ശതമാനം വർധിച്ചു. ജോർജിയയിലെ കിയ മോട്ടോഴ്‌സ് ഫാക്ടറിയിൽ കാറുകൾ നിർമ്മിക്കാനോ അല്ലെങ്കിൽ അമേരിക്കയിൽ സംയുക്​തമായി പുതിയ ഫാക്​ടറി നിർമിക്കാനോ ആണ്​ ഇരു കമ്പനികളുടേയും പദ്ധതിയെന്ന് വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച് ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നു. 2024 ൽ ഒരു ലക്ഷം വാഹനങ്ങൾ നിർദ്ദിഷ്​ട പ്ലാന്‍റിൽ ഉത്പാദിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. 400,000 വാഹനങ്ങളുടെ വാർഷിക ശേഷി നിലവിലെ കിയ ഫാക്​ടറിക്കുണ്ട്​. ഹ്യുണ്ടായ് മോട്ടോഴ്‌സിന്‍റെ അനുബന്ധ സ്ഥാപനമാണ് കിയ മോട്ടോഴ്‌സ്. അടുത്ത വർഷം ആപ്പിൾ കാറുകളുടെ ബീറ്റ പതിപ്പ് പുറത്തിറക്കാൻ ഹ്യുണ്ടായിയും ആപ്പിളും പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്​.


പ്രോജക്റ്റ് ടൈറ്റൻ

വർഷങ്ങളായി പ്രോജക്റ്റ് ടൈറ്റൻ എന്ന പേരിൽ സ്വയം ഓടുന്ന കാറുകളിൽ ഗവേഷണം നടത്തുകയാണ്​ ആപ്പിൾ. നൂതന ഹെഡ്​ലൈറ്റുകൾ, ഓട്ടോമാറ്റിക് ഡ്രൈവിങ്​ സിസ്റ്റം, ഡിസ്പ്ലേ-ഇൻ-വിൻഡോകൾ തുടങ്ങി വാഹനവുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകൾക്കായി നിരവധി പേറ്റന്‍റുകൾ ആപ്പിൾ എടുത്തിരുന്നു. വിശ്വസനീയമായ ഉറവിടങ്ങൾ അനുസരിച്ച് 2014 മുതൽ ആപ്പിൾ പ്രോജക്റ്റ് ടൈറ്റനിൽ പ്രവർത്തിക്കുന്നുണ്ട്​. വിവിധ സവിശേഷതകളോടെയാണ് പുതിയ വാഹനം വരുന്നത്. പ്രധാനമായും ബാറ്ററികളിലാണ്​ പരിഷ്​കരണം വരിക. ബാറ്ററിയുടെ വില കുറയ്ക്കാനും വാഹനത്തിന്‍റെ പരിധി വർദ്ധിപ്പിക്കാനും കഴിയുന്ന വിപ്ലവകരമായ ബാറ്ററി ഡിസൈനാണ്​ വാഹനത്തിനെന്നാണ്​ സൂചന.

ആപ്പിൾ കാറിനൊപ്പം കമ്പനി തികച്ചും വ്യത്യസ്തമായൊരു വ്യവസായത്തിലേക്ക് പ്രവേശിക്കും. കുറഞ്ഞ സമയംകൊണ്ട്​ കാറുകൾ നിർമിക്കുന്നതിനും സുഗമമായ വിതരണ ശൃംഖല സൃഷ്ടിക്കുന്നതിനും പരിപാലിക്കുന്നതും ആപ്പിൾ പോലുള്ള കമ്പനിക്ക് കഴിയുമെന്നാണ്​ കരുതപ്പെടുന്നത്​. 'അതിനുള്ള വിഭവങ്ങളുള്ള ഒരു കമ്പനി ഈ ഗ്രഹത്തിൽ ഉണ്ടെങ്കിൽ അത് മിക്കവാറും ആപ്പിൾ ആയിരിക്കും. അതേസമയം ഇത് ഒരു സെൽഫോണല്ല' - പ്രോജക്ട് ടൈറ്റനിൽ പ്രവർത്തിച്ച ഒരാൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.


പുതുപുത്തൻ ബാറ്ററി

പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ആപ്പിൾ കാറിൽ അസാധാരണമായ 'മോണോസെൽ' ഡിസൈനുള്ള ബാറ്ററി അവതരിപ്പിക്കും. ഈ രൂപകൽപ്പന ബാറ്ററിയുടെ വ്യക്തിഗത സെല്ലുകളെ കുറച്ചുകൂടി വിപുലമാക്കുകയും ബാറ്ററി മെറ്റീരിയലുകൾ അടങ്ങിയ മൊഡ്യൂളുകളും പൗച്ചുകളും നീക്കംചെയ്യുകയും ബാറ്ററിയുടെ ഭാരം കുറക്കുകയും ചെയ്യും. ഇതോടൊപ്പം ഐഫോൺ നിർമ്മാതാവ് ബാറ്ററിയ്ക്കായി പുതിയ കെമിസ്ട്രിയും പരീക്ഷിക്കുന്നുണ്ട്​.

എൽ‌എഫ്‌പി എന്നാണിത്​ അറിയപ്പെടുന്നത്​. ലിഥിയം അയൺ ഫോസ്ഫേറ്റ് എന്നാണ്​ എൽഎഫ്​പിയുടെ പൂർണരൂപം. ഇത്തരം ബാറ്ററികൾ അമിതമായി ചൂടാകാനുള്ള സാധ്യത കുറവാണ്. നിലവിലെ ലിഥിയം അയൺ ബാറ്ററികളേക്കാൾ വളരെ സുരക്ഷിതവുമാണ്. ബാറ്ററിക്ക് പുറമേ ലിഡാർ സെൻസറുകൾ പോലെ തങ്ങളുടെ കാറിനായി മറ്റ് ഘടകങ്ങൾ നിർമ്മിക്കുന്നതിന്​ ആപ്പിൾ പങ്കാളികളെയും തിരയുന്നുണ്ട്​. ഈ സെൻസറുകൾ കാറിനെ അതിന്‍റെ ചുറ്റുപാടുകളുടെ ത്രിമാന കാഴ്ച നേടാനും സ്വയം നാവിഗേറ്റുചെയ്യാനും പ്രാപ്‌തമാക്കും.

Show Full Article
TAGS:Apple Hyundai selfdrivingcar electric car 
Next Story