Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Apple Car rumours resurface, report suggests talks with Toyota
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightആപ്പിളും ടൊ​യോട്ടയും...

ആപ്പിളും ടൊ​യോട്ടയും ഒന്നിക്കുമോ? സ്വയം ഒാടുന്ന വാഹനങ്ങളിൽ സഹകരിച്ച്​ ടെക്​ രാജാവും വാഹന ഭീമനും, ലക്ഷ്യം വൈദ്യുത കാർ

text_fields
bookmark_border

ലോകത്തെ മുൻനിര ബ്രാൻഡുകളായ ടൊയോട്ടയും ​ആപ്പിളും വാഹന നിർമാണത്തിൽ സഹകരിക്കുമെന്ന്​ റിപ്പോർട്ടുകൾ. കുറച്ചുനാളത്തെ ഇടവേളക്കുശേഷമാണ്​ വീണ്ടും ആപ്പിൾ-ടൊയോട്ട കൂട്ടുകെട്ട്​ വാർത്തകളിൽ ഇടംപിടിക്കുന്നത്​. ഇരു കമ്പനികളും ചേർന്ന്​ സ്വയം ഒാടുന്ന​ കാറുകൾ നിർമിക്കുമെന്നും ഇതിനായി ബാറ്ററി തയ്യാറാക്കുന്ന ഗവേഷണങ്ങളിലാണെന്നുമാണ്​ സൂചന. വാർത്തകൾ ശരിയാണെങ്കിൽ ആപ്പിളി​െൻറ വാഹനലോകത്തേക്കുള്ള അര​ങ്ങേറ്റം അധികം ​വൈകില്ല.


പ്രോജക്​ട്​ ടൈറ്റൻ

വാഹന നിർമാണ ഗവേഷണങ്ങൾക്കായി ആപ്പിൾ രൂപംകൊടുത്ത രഹസ്യ പദ്ധതിയാണ്​ പ്രോജക്റ്റ് ടൈറ്റൻ. ഏറെ നാളുകളായി ഇതിനുകീഴിൽ വാഹന മേഖലയിൽ ഗവേഷണം നടത്തുകയാണ്​ ആപ്പിൾ. നൂതന ഹെഡ്​ലൈറ്റുകൾ, ഓട്ടോമാറ്റിക് ഡ്രൈവിങ്​ സിസ്റ്റം, ഡിസ്പ്ലേ-ഇൻ-വിൻഡോകൾ തുടങ്ങി വാഹനവുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകൾക്കായി നിരവധി പേറ്റന്‍റുകൾ ആപ്പിൾ എടുത്തിരുന്നു. 2024 മുതൽ ആപ്പിൾ സെൽഫ്​ ഡ്രൈവിങ്​ വാഹനം നിർമിക്കാൻ തുടങ്ങുമെന്ന് അടുത്തിടെ റോയിട്ടേഴ്‌സ്​ റിപ്പോർട്ട് ചെയ്​തിരുന്നു. വിശ്വസനീയമായ ഉറവിടങ്ങൾ അനുസരിച്ച് 2014 മുതൽ ആപ്പിൾ പ്രോജക്റ്റ് ടൈറ്റനിൽ പ്രവർത്തിക്കുന്നുണ്ട്​. വിവിധ സവിശേഷതകളോടെയാകും പുതിയ വാഹനം വരുന്നത്.


പ്രധാനമായും ബാറ്ററികളിലാണ്​ പരിഷ്​കരണം വരിക. ബാറ്ററിയുടെ വില കുറയ്ക്കാനും വാഹനത്തിന്‍റെ പരിധി വർധിപ്പിക്കാനും കഴിയുന്ന വിപ്ലവകരമായ ബാറ്ററി ഡിസൈനാണ്​ വാഹനത്തിനെന്നാണ്​ സൂചന. ഏറ്റവും പുതിയ വിവരമനുസരിച്ച്​ ആപ്പിൾ പ്രതിനിധികൾ ടൊയോട്ടയുമായി വാഹന വികസന സാധ്യതയുള്ള പങ്കാളിത്തത്തെക്കുറിച്ച് ചർച്ചകൾ നടത്തുന്നുണ്ട്​. ആപ്പിളോ ടൊയോട്ടയോ ഒൗദ്യോഗികമായി ഇതുസംബന്ധിച്ച്​ പ്രസ്​താവനകളൊന്നും നടത്തിയിട്ടില്ല. ഓട്ടോമൊബൈൽ ലോകത്ത് നിന്നുള്ള പങ്കാളികളുമായി ആപ്പിൾ സഹകരിക്കുന്നത്​ ആദ്യമല്ല. ഈ വർഷം ആദ്യം ഹ്യുണ്ടായ് മോട്ടോഴ്​സുമായി കമ്പനി ചർച്ച നടത്തിയിരുന്നു. ഇത് ഹ്യുണ്ടായ്​ സ്ഥിരീകരിക്കുകയും ചെയ്​തിരുന്നു. അടുത്തിടെ നിസ്സാൻ, എസ്കെ ഗ്രൂപ്പ്, എൽജി ഇലക്ട്രോണിക്​സ്​ എന്നിവയുമായി ആപ്പിൾ ചർച്ച നടത്തിയിരുന്നു.


ആപ്പിൾ കാർ

വാർത്തകൾ ശരിയാണെങ്കിൽ ആപ്പിൾ കാറിനൊപ്പം കമ്പനി തികച്ചും വ്യത്യസ്​തമായൊരു വ്യവസായത്തിലേക്ക് പ്രവേശിക്കും. കുറഞ്ഞ സമയംകൊണ്ട്​ കാറുകൾ നിർമിക്കുന്നതിനും സുഗമമായ വിതരണ ശൃംഖല സൃഷ്ടിക്കുന്നതിനും പരിപാലിക്കുന്നതും ആപ്പിൾ പോലുള്ള കമ്പനിക്ക് കഴിയുമെന്നാണ്​ കരുതപ്പെടുന്നത്​. 'അതിനുള്ള വിഭവങ്ങളുള്ള ഒരു കമ്പനി ഈ ഗ്രഹത്തിൽ ഉണ്ടെങ്കിൽ അത് മിക്കവാറും ആപ്പിൾ ആയിരിക്കും. അതേസമയം ഇത് ഒരു സെൽഫോണല്ല' - പ്രോജക്ട് ടൈറ്റനിൽ പ്രവർത്തിച്ച ഒരാൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.


ആപ്പിൾ കാറിൽ 'മോണോസെൽ' ഡിസൈനുള്ള ബാറ്ററി അവതരിപ്പിക്കാനും സാധ്യതയുണ്ട്​. ഈ രൂപകൽപ്പന ബാറ്ററിയുടെ വ്യക്തിഗത സെല്ലുകളെ കുറച്ചുകൂടി വിപുലമാക്കുകയും ബാറ്ററി മെറ്റീരിയലുകൾ അടങ്ങിയ മൊഡ്യൂളുകളും പൗച്ചുകളും നീക്കംചെയ്യുകയും ബാറ്ററിയുടെ ഭാരം കുറക്കുകയും ചെയ്യും. ഇതോടൊപ്പം ഐഫോൺ നിർമ്മാതാവ് ബാറ്ററിയ്ക്കായി പുതിയ കെമിസ്ട്രിയും പരീക്ഷിക്കുന്നുണ്ട്​. എൽ‌എഫ്‌പി എന്നാണിത്​ അറിയപ്പെടുന്നത്​. ലിഥിയം അയൺ ഫോസ്ഫേറ്റ് എന്നാണ്​ എൽഎഫ്​പിയുടെ പൂർണരൂപം. ഇത്തരം ബാറ്ററികൾ അമിതമായി ചൂടാകാനുള്ള സാധ്യത കുറവാണ്.

നിലവിലെ ലിഥിയം അയൺ ബാറ്ററികളേക്കാൾ വളരെ സുരക്ഷിതവുമാണ്. ബാറ്ററിക്ക് പുറമേ ലിഡാർ സെൻസറുകൾ പോലെ തങ്ങളുടെ കാറിനായി മറ്റ് ഘടകങ്ങൾ നിർമിക്കുന്നതിന്​ ആപ്പിൾ പങ്കാളികളെയും തിരയുന്നുണ്ട്​. ഈ സെൻസറുകൾ കാറിനെ അതിന്‍റെ ചുറ്റുപാടുകളുടെ ത്രിമാന കാഴ്ച നേടാനും സ്വയം നാവിഗേറ്റുചെയ്യാനും പ്രാപ്‌തമാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AppleToyotaelectric carApple Car
News Summary - Apple Car rumours resurface, report suggests talks with Toyota in the offing
Next Story