Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
An Army battle tank driving on an Indian Road Video
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightറോഡിലൂടെ ഹോണടിച്ച്​...

റോഡിലൂടെ ഹോണടിച്ച്​ വരുന്ന ടാങ്ക്​; വാഹനങ്ങൾ ഒതുക്കിവച്ച്​ സഹകരിക്കുന്ന നാട്ടുകാർ -ഇന്ത്യൻ പട്ടണത്തിൽ നിന്നുള്ള കാഴ്​ച്ച കാണാം

text_fields
bookmark_border

റോഡിലൂടെ ഹോണടിച്ച്​ ഭൂമികുലുക്കി കടന്നുവരുന്ന യുദ്ധ ടാങ്ക്, ഇവയ്​ക്ക്​ കടന്നുപോകാനായി വാഹനങ്ങൾ ഒതുക്കിവച്ച്​ വഴിയൊരുക്കുന്ന നാട്ടുകാർ, ഒരു ഇന്ത്യൻ നഗരത്തിലെ സ്​ഥിരം കാഴ്​ച്ചകളിലൊന്നാണിത്​. ഇൗ ദൃശ്യം പക്ഷെ സമൂഹമാധ്യമങ്ങളിലെത്തിയപ്പോൾ വൈറലായി. കാരണം ടാങ്കുകളെന്നാൽ നമ്മുക്ക്​ പേടിപ്പെടുത്തുന്ന വാഹനമാണ്​. അതി​െൻറ വശമെങ്ങാനും തട്ടിയാൽ എന്തും തകർന്ന്​ തരിപ്പണമാവുകയും ചെയ്യും. തമിഴ്​നാട്ടിലെ ചെന്നൈക്കടുത്തുള്ള ആവഡി പട്ടണത്തിലാണ്​ ടാങ്കുകൾ റോഡിലൂടെ സ്​ഥിരമായി പോകുന്നത്​. ആവഡി ടാങ്കുകളുടെ പട്ടണമാകാൻ ഒരു കാരണമുണ്ട്​. അതെന്താണെന്ന്​ നോക്കാം.


ആവഡിയും ടാങ്കുകളും

രാജ്യത്തി​െൻറ യുദ്ധാവശ്യങ്ങൾക്കുവേണ്ട ടാങ്കുകൾ നിർമിക്കുന്നതിന്​ 1961ലാണ്​ ആവഡിയിൽ ഹെവി വെഹിക്കിൾസ്​ ഫാക്​ടറി അഥവാ എച്ച്​.വി.എഫ്​ ആരംഭിച്ചത്​. നിലവിൽ പലതരം ടാങ്കുകൾ ആവഡിയിൽ നിർമിക്കുന്നുണ്ട്​. ഇതോടൊപ്പം സൈന്യത്തിന്​ ആവശ്യമായ ഹെവി വെഹിക്കിളുകളും ആവടിയിലാണ്​ തയ്യാറാക്കുന്നത്​. അർജുൻ എം.ബി.ടി, അർജുൻ ബി.എൽ.ടി, അർജുൻ കാറ്റപൾട്ട്, ബ്രിഡ്​ജ്​ ലെയർ ടാങ്കുകൾ, ആകാശ് മിസൈൽ ലോഞ്ചറുകൾ, ഭീം ഹോവിറ്റ്സർ, ടി -90 ഭീക്ഷ്​മ എന്നിവയെല്ലാം ആവടിയുടെ ഉൽപ്പന്നങ്ങളാണ്​. ഇവിടത്തുകാർക്ക്​ യുദ്ധ ടാങ്കുകൾ കാണുന്നത് സാധാരണമാണ്.


ഹെവി വെഹിക്കിൾസ് ഫാക്​ടറിയുടെ എഞ്ചിൻ നിർമാണ യൂനിറ്റും ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ക്വാളിറ്റി അഷ്വറൻസി​െൻറ ട്രയൽ ഗ്രൗണ്ടും രണ്ട്​ സ്​ഥലങ്ങളിലാണുള്ളത്​. രണ്ട് സ്ഥലങ്ങളും തമ്മിലുള്ള ദൂരം അഞ്ച്​ കിലോമീറ്ററാണ്. ഇവിടങ്ങളിലേക്ക്​ ടാങ്കുകൾ സഞ്ചരിക്കുക പതിവാണ്​. റോഡ്​ തകരാതിരിക്കാൻ ടാങ്കുകൾക്കായി പ്രത്യേക പാത നിർമ്മിച്ചാണ്​ യാത്ര. കാറ്റർപില്ലർ ട്രാക്കുകൾ എന്നാണ്​ ഇൗ പാത അറിയപ്പെടുന്നത്​.

വീഡിയോയിൽ കാണുന്ന ടാങ്ക് ടി-72 എം.ബി.ടി യുദ്ധ ടാങ്കാണ്. ടാങ്കി​െൻറ ഇന്ത്യൻ പതിപ്പിനെ അജേയ എന്നാണ് വിളിക്കുന്നത്. റഷ്യയാണ്​ ഇന്ത്യക്ക്​ ഇവ നൽകിയത്​. 1978 ൽ ഇന്ത്യ ഈ ടാങ്കുകൾ വാങ്ങാൻ തുടങ്ങി. സൈന്യം വ്യാപകമായി ഉപയോഗിക്കുന്ന ടാങ്കുകളിലൊന്നുകൂടിയാണ്​ അജേയ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArmydrivingtankRoad
News Summary - An Army battle tank driving on an Indian Road -Video
Next Story