
മാറ്റ് ബ്ലാക് ഫിനിഷിൽ എൻഫീൽഡ് ക്ലാസിക് 350; ആദ്യ വാക് എറൗണ്ട് വീഡിയോ കാണാം
text_fieldsഏറെ നാളായി പറഞ്ഞുകേൾക്കുന്നതാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350യുടെ പരിഷ്കരണ വാർത്ത. എഞ്ചിനും ഷാസിയും ഉൾപ്പടെ മാറി പുതുപുത്തൻ വാഹനമായിട്ടാകും ക്ലാസിക് എത്തുക എന്നും വിവരങ്ങളുണ്ടായിരുന്നു. വാഹനത്തിെൻറ ചിത്രങ്ങൾ പലതവണ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. എന്നാൽ നിർമാണം പൂർത്തിയായ ക്ലാസികിെൻറ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ എത്തി. മാറ്റ് ബ്ലാക് ഫിനിഷിലുള്ള ക്ലാസിക് ആണ് വീഡിയോയിലുള്ളത്. നിരവധി മാറ്റങ്ങളുമായാണ് ബൈക്ക് വിപണിയിലെത്തുക എന്നാണ് വീഡിയോയിൽ നിന്ന് മനസിലാവുക.
ഒാഗസ്റ്റിൽ വാഹനം പുറത്തിറക്കുമെന്ന പ്രതീക്ഷയിലാണ് നിലവിൽ വാഹനപ്രേമികൾ. മാറ്റ് ബ്ലാക് നിറവും ഫിനിഷിങ്ങിനായി ചുവന്ന ലൈനുകളുമുള്ള മോഡലാണ് പുതിയ വീഡിയോയിൽ കാണുന്നത്. ക്രോം ഫിനിഷിലുള്ള ഹെഡ്ലൈറ്റ് കാപ്പും കറുത്ത സീറ്റും ആകർഷകമായ കോമ്പിനേഷനാണ്. മീറ്റിയോർ 350യിലെ അതേ എഞ്ചിനാണ് ക്ലാസിക്കിൾ ഉൾപ്പെടുത്തിയിട്ടുള്ളത്. മീറ്റിയോറിലെതന്നെ ട്രിപ്പർ നാവിഗേഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ വീഡിയോ അനുസരിച്ച് നാവിഗേഷൻ ഇല്ലാത്ത ഒരു വകഭേദവും റോയൽ എൻഫീൽഡ് ക്ലാസികിനായി കരുതിവച്ചിട്ടുണ്ട്. പുതിയ നിറങ്ങളും ഗ്രാഫിക്സും ഉൾപ്പെടുത്തിയതും പ്രത്യേകതയാണ്. പക്ഷെ വീഡിയോയിൽ കാണുന്ന വാഹനത്തിലുള്ള സാധനങ്ങളിൽ ഏതൊക്കെയാണ് എക്സ്ട്രാ ആക്സസറികൾ ഏതൊക്കെയാണ് സ്റ്റാേൻറർഡ് ഫിറ്റിങ്സ് എന്ന് വ്യക്തമല്ല.
ക്ലാസിക്ക് 350ൽ മീറ്റിയോറിെൻറ റെട്രോ സ്വിച്ച് ഗിയറും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹെഡ്ലൈറ്റ് ബിനാക്കിളിലാണ് ട്രിപ്പർ നാവിഗേഷൻ പോഡ് സംയോജിപ്പിച്ചിരിക്കുന്നത്. വീഡിയോയിലെ ബൈക്കിൽ ട്രിപ്പർ നാവിഗേഷൻ കാണാനില്ല. പകരം റോയലിെൻറ ലോഗോ ആണ് പിടിപ്പിച്ചിരിക്കുന്നത്. ട്രിപ്പർ നാവിഗേഷൻ ഇല്ലാത്ത വിലകുറഞ്ഞ ഒരു വകഭേദവും ബൈക്കിന് ഉണ്ടാകുമെന്നാണ് ഇതുനൽകുന്ന സൂചന.
