Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightതലയുടെ ലോക സഞ്ചാരം...

തലയുടെ ലോക സഞ്ചാരം വൈറൽ; റഷ്യയിലൂടെ താരം ​ൈബെക്കിൽ പറന്നത്​ 5000 കിലോമീറ്റർ

text_fields
bookmark_border
തലയുടെ ലോക സഞ്ചാരം വൈറൽ; റഷ്യയിലൂടെ താരം ​ൈബെക്കിൽ പറന്നത്​ 5000 കിലോമീറ്റർ
cancel

ആരാധകരുടെ 'തല', അജിതി​െൻറ റഷ്യൻ സഞ്ചാരമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ബൈക്കിൽ റഷ്യയിലൂടെ 5000 കിലോമീറ്ററാണ്​ അജിത്​ യാത്രചെയ്​തത്​. എച്ച്​. വിനോദി​െൻറ 'വാലിമൈ'എന്ന സിനിമയുടെ ഷൂട്ടിനായാണ്​ താരം റഷ്യയിലെത്തിയത്​. ക്ലൈമാക്​സ്​ ചിത്രീകരണത്തിനുശേഷമാണ്​ റഷ്യയിലൂടെ സഞ്ചരിച്ചാലോ എന്ന ആശയം അജിതിന്​ ഉണ്ടായതെന്ന്​ അദ്ദേഹവുമായി അടുത്തവൃത്തങ്ങൾ പറഞ്ഞു. ലോക്​ഡൗൺ കാലത്ത്​ യാ​ത്ര ചെയ്യാനാകാതെ കുടുങ്ങിയതും പുതിയ സഞ്ചാരത്തിന്​ പ്രചോദനമായി. ആഗസ്റ്റ് അവസാന വാരമാണ്​ അജിത്​ റഷ്യയിലെത്തിയത്​.


അദ്ദേഹത്തി​െൻറ ദീർഘകാലമായി മുടങ്ങിക്കിടന്ന സിനിമയാണ്​ വാലിമൈ. ബോണി കപൂറാണ് ചിത്രം നിർമിക്കുന്നത്​. ഹൈദരാബാദിലെ പ്രധാന ഷെഡ്യൂൾ പൂർത്തിയാക്കിയശേഷമാണ്​ സിനിമ ടീം റഷ്യയിലേക്ക് പോയത്​. അവസാന ഷെഡ്യൂളിൽ വമ്പൻ സ്റ്റണ്ട് സീക്വൻസാണ്​ റഷ്യയിൽ ചിത്രീകരിച്ചത്​. ഷൂട്ടിങ്​ അവസാനിച്ചശേഷം നാട്ടിലേക്കുള്ള മടക്കത്തി​െൻറ ഇടവേളയിലാണ്​ യാത്ര നടത്തിയത്​. ബൈക്കി​േൻറയും സഹയാത്രികരുടെയും കൂടെയുള്ള നട​െൻറ ഫോട്ടോകൾ സൈബർലോകത്ത്​ പ്രചരിക്കുന്നുണ്ട്.


തലക്ക്​ കൂട്ടായി ബി.എം.ഡബ്ല്യു ആർ 1250 ജി.എസ്​

​തലയുടെ റഷ്യൻ യാത്രക്ക്​ കൂട്ടായത്​ ലോകത്തി​െൻറ ഏറ്റവും മികച്ച ടൂറിങ്​ ബൈക്കുകളിലൊന്ന്​. ബി.എം.ഡബ്ല്യു മോ​േട്ടാറാഡി​െൻറ ആർ 1250 ജി.എസ്​ എന്ന കരുത്തനിലേറിയായിരുന്നു അദ്ദേഹത്തി​െൻറ റഷ്യൻ സഞ്ചാരം. 1249 സി.സി എഞ്ചിനുള്ള വാഹനത്തി​െൻറ പരമാവധി കരുത്ത്​ 136 ബി.എച്ച്​.പിയാണ്​. 249 കിലോയാണ്​ ഭാരം. മൈലേജ്​ വെറും 15 കിലോമീറ്റർ. ഇന്ത്യയിൽ ഇൗ വാഹനത്തിന്​ 20 ലക്ഷത്തിലധികം വിലവരും. വരും നാളുകളില അജിത്​ ഒരു ലോക സഞ്ചാരത്തിന്​ തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്​.


'ലോക്​ഡൗണിന് ശേഷമുള്ള ഇളവ് എന്ന നിലയിൽ, അജിത്​ ത​െൻറ മോട്ടോർ സൈക്കിളിൽ ഒരു ലോക പര്യടനം നടത്തുന്നത് ഗൗരവമായി പരിഗണിക്കുന്നുണ്ട്​. നേരത്തേ വടക്കുകിഴക്കൻ ഇന്ത്യയിലേക്ക് പോയി, ഏകദേശം 10, 800 കിലോമീറ്റർ ബൈക്കിൽ സഞ്ചരിച്ചിരുന്നു'-അജിത്തിനോട്​ അടുത്ത വൃത്തങ്ങൾ വെളിപ്പെട​ുത്തുന്നു. നേരത്തേതന്നെ ബൈക്കുകളിലും കാറുകളിലും കമ്പമുണ്ടായിരുന്ന അജിത്​ റേസുകളിൽ പ​െങ്കടുത്തിരുന്നു.

ഫോർമുല 2 പോലെ ഗൗരവമുള്ള മത്സരങ്ങളിൽ പ​െങ്കടുത്ത താരംകൂടിയാണ്​ അജിത്​. എഫ്​ വണ്ണിൽ അപകടത്തിൽ മരിച്ച അയർട്ടിൻ സെന്നയോടുള്ള ആദരസൂചകമായി ത​െൻറ പിറന്നാളുകൾ ആഘോഷിക്കാത്ത വ്യക്​തിയാണ്​ അജിത്​. സെന്ന മരിച്ച ദിവസമാണ്​ ത​െൻറ പിറന്നാൾ എന്നതാണ്​ ആഘോഷങ്ങളിൽ നിന്ന്​ അദ്ദേഹം വിട്ടുനിൽക്കാൻ കാരണം.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Russiabike tripAjitThala Ajith
News Summary - After Valimai wrap-up, Thala Ajith goes on a bike trip in Russia. Viral pics out
Next Story