Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേപ്പടിയാൻ സംവിധായകന് ബെന്‍സ് സമ്മാനിച്ച് ഉണ്ണി മുകുന്ദന്‍; 'ഇത് നിങ്ങൾ അർഹിക്കുന്ന അംഗീകാരം'

text_fields
bookmark_border
സിനിമ പുറത്തിറങ്ങി ഒരു വര്‍ഷത്തോട് അടുക്കുമ്പോഴാണ് സമ്മാനം നൽകിയത്
Actor Unni Mukundan gift Mercedes benz GLA 200 Meppadiyan Director Vishnu Mohan
cancel

'മേപ്പടിയാ'ന്റെ സംവിധായകന് ബെൻസ് കാർ സമ്മാനിച്ച് നടൻ ഉണ്ണി മുകുന്ദൻ. സിനിമ പുറത്തിറങ്ങി ഒരു വര്‍ഷത്തോട് അടുക്കുമ്പോഴാണ് സംവിധായകന്‍ വിഷ്ണു മോഹന് മേപ്പടിയാൻ നായകനും നിർമാതാവുമായ ഉണ്ണി മുകുന്ദന്‍ ആഡംബര കാർ സമ്മാനിച്ചത്.

'ഇത് വളരെ വൈകിയാണ് നിങ്ങളുടെ കൈയില്‍ എത്തുന്നത്. ഇത് കേവലം എന്റെ സമ്മാനമല്ല, നിങ്ങള്‍ ഇത് അര്‍ഹിക്കുന്നു'-വാഹനത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഉണ്ണി മുകുന്ദന്‍ കുറിച്ചു. ഇന്ത്യയിലെ ആഡംബര വാഹനങ്ങളില്‍ മുന്‍നിര മോഡലായ മെഴ്‌സിഡീസ് ബെന്‍സ് ജി.എല്‍.എ 200 ആണ് ഉണ്ണി മുകുന്ദന്‍ തന്റെ വിജയ സംവിധായകന് സമ്മാനിച്ചിരിക്കുന്നത്. ബെന്‍സിന്റെ എസ്.യു.വി. നിരയിലെ കുഞ്ഞന്‍ മോഡലാണ് ജി.എല്‍.എ 200. കേരളത്തിലെ മുന്‍നിര പ്രീഓണ്‍ഡ് കാര്‍ ഡീലര്‍ഷിപ്പായ റോയല്‍ ഡ്രൈവില്‍ നിന്നാണ് വാഹനം വാങ്ങിയത്. ഉണ്ണിമുകുന്ദൻ സുഹൃത്തുകള്‍ക്കൊപ്പം എത്തിയാണ് വാഹനം ഏറ്റുവാങ്ങിയത്.


പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ എത്തുന്ന വാഹനമാണ് മെഴ്‌സിഡീസ് ബെന്‍സ് ജി.എല്‍.എ 200. 2.1 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിനുകളിലാണ് ഈ വാഹനം വിപണിയില്‍ എത്തിയിരുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. പുതിയ ബെന്‍സ് ജി.എല്‍.എക്ക് 44.90-48.90 ലക്ഷം രൂപയാണ് വില.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actor Unni Mukundan gifts Mercedes benz GLA 200 to Meppadiyan Director Vishnu Mohan
Next Story