ദുബായ് ഷെയ്ഖുമാരുടെ പ്രിയ വാഹനം സ്വന്തമാക്കി നടൻ പ്രിഥ്വിരാജ്; സ്പോർട് കാറുകളെ വെല്ലുന്ന പെർഫോമൻസ് പ്രത്യേകത
text_fieldsമലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറ്റവും മികച്ച വാഹന കളക്ഷനുകളുടെ ഉടമയാണ് നടനും സംവിധായകനും നിര്‍മാതാവുമായ പൃഥ്വിരാജ്. ലംബോര്‍ഗിനിയുടെ സൂപ്പർ എസ്.യു.വി ഉറൂസിനുപിന്നാലെ ബെന്‍സ് ജി 63 എ.എം.ജി എസ്.യു.വി സ്വന്തമാക്കിയിരിക്കുകയാണ് നടൻ. മെഴ്സിഡീസ് ബെൻസിന്റെ അത്യാഡംബര എസ്.യു.വിയായ ജി 63 എ.എം.ജി ദുബായ് ഷെയ്ഖുമാരുടെ പ്രിയ വാഹനം കൂടിയാണ്. എമറാള്‍ഡ് മെറ്റാലിക് ഗ്രീന്‍ നിറമുള്ള എസ്.യു.വി കേരളത്തിലെ മുന്‍നിര പ്രീമിയം യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പായ റോയൽ ഡ്രൈവിൽ നിന്നാണ് താരം വാങ്ങിയത്. ലംബോര്‍ഗിനി ഉറുസും ഇവിടെ നിന്നാണ് അദ്ദേഹം വാങ്ങിയിരുന്നത്.
ഏറ്റവുമധികം സ്‌പെസിഫിക്കേഷനും മികച്ച കസ്റ്റമൈസേഷനും വരുത്തിയിട്ടുള്ള എസ്.യു.വിയാണിതെന്ന് റോയല്‍ ഡ്രൈവ് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. പുതിയ വാഹനത്തിന്റെ ഓണ്‍റോഡ് വില ഏകദേശം നാല് കോടി രൂപവരും. 2021 ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണ് റോയല്‍ ഡ്രൈവിലൂടെ പൃഥ്വിരാജിന്റെ ഗ്യാരേജില്‍ എത്തിയത്. റേഞ്ച് റോവര്‍ വോഗ്, ബി.എം.ഡബ്ല്യു 7 സീരീസ്, പോര്‍ഷെ കെയ്ന്‍, മിനി കൂപ്പര്‍ തുടങ്ങിയ വാഹനങ്ങളെല്ലാം പൃഥിരാജിന്റെ ഗ്യാരേജിലുണ്ട്.
സവിശേഷതകൾ
മെഴ്‌സിഡസ് ഇന്ത്യയിലെത്തിക്കുന്നതില്‍ ഏറ്റവും കരുത്തുള്ളതും ശക്തമായ സുരക്ഷ സംവിധാനങ്ങളുമുള്ള എസ്.യു.വികളിലൊന്നാണ് ജി 63 എ.എം.ജി. 4.0 ലിറ്റര്‍ വി8 ബൈ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നത്. 3982 സി.സിയില്‍ 576 ബി.എച്ച്.പി.പവറും 850 എന്‍.എം. ടോര്‍ക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. 240 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ വാഹനം കേവലം 4.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കും.
ഓഫ് റോഡ് ഡ്രൈവിലും സുഖകരമായ ഇരിപ്പ് നല്‍കുന്ന സീറ്റിംഗ് സംവിധാനവും 22 ഇഞ്ച് അലോയ് വീല്‍സും നൈറ്റ് പാക്കേജസും ഈ എസ്.യു.വിയെ ആകര്‍ഷകമാക്കുന്നു. മസാജ് ഫങ്ഷന്‍ സീറ്റുകള്‍, ഡ്രൈവര്‍ അസിസ്റ്റന്റ് പാക്കേജ്, ആക്ടീവ് ഡിസ്‌ട്രോണിക് സിസ്റ്റം, അകത്തുള്ളവര്‍ക്ക് സ്‌ട്രെസ് റിലീസ് തരുന്ന എനര്‍ജൈസിംഗ് സംവിധാനം തുടങ്ങി സവിശേഷതകള്‍ നിരവധി.
ഇലക്ട്രിക്കലി അഡ്ജസ്റ്റബ്ള്‍ ഫ്രണ്ട് സീറ്റ്, മനോഹരമായ ഇന്റീരിയര്‍ ലൈറ്റുകള്‍, കീ ലെസ് ഗോ സ്റ്റാര്‍ട്ടിംഗ് ഫങ്ഷന്‍, തെര്‍മോട്രോണിക് ഓട്ടോമെറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങി സുരക്ഷിതവും സുഖകരവുമായ യാത്രാനുഭവം നല്‍കുന്ന നിരവധി സ്‌പെക്കുകളാണ് മെഴ്‌സിഡസ്-എഎംജി ജി63ല്‍ സജ്ജീകരിച്ചിട്ടുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.