Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Actor Ajith gifts BMW F850 GS his co rider Sugat Satpathy
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightയാത്രകളിലൂടെ സൗഹൃദം;...

യാത്രകളിലൂടെ സൗഹൃദം; സഹയാത്രികന് 13 ലക്ഷത്തിന്റെ ബി.എം.ഡബ്ല്യു ബൈക്ക് സമ്മാനിച്ച് അജിത്

text_fields
bookmark_border

ദീർഘദൂര ബൈക്ക് യാത്രകളെ എന്നും ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയാണ് തമിഴ്നടൻ അജിത്. അജിത്തിന്റെ ബൈക്ക് റൈഡുകൾ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. നോർത്ത് ഈസ്റ്റ്, ഭൂട്ടാന്‍–നേപ്പാള്‍ യാത്രകൾ തനിക്കുവേണ്ടി ഒരുക്കുകയും ഒപ്പം യാത്ര ചെയ്യുകയും ചെയ്ത സുഗത് സത്പതിക്ക് ബിഎംഡബ്ല്യു ബൈക്ക് സമ്മാനിച്ചിരിക്കുകയാണ് തമിഴ് സൂപ്പർസ്റ്റാർ ഇപ്പോൾ.

12.95 ലക്ഷം രൂപ വില വരുന്ന എഫ് 85‌0ജിഎസ് എന്ന അഡ്വഞ്ചർ ബൈക്കാണ് അജിത് സഹയാത്രികന് സമ്മാനിച്ചത്. പുതിയ ബൈക്ക് സമ്മാനമായി ലഭിച്ച വിവരം സുഗത് സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത്. അജിത്തിനൊപ്പമുള്ള യാത്രയുടെ ചിത്രങ്ങളും പുതിയ ബൈക്ക് സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളുമാണ് അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

‘ഈ ബി.എം.ഡബ്ല്യു എഫ്850 ജി.എസ്. ഒരു ബൈക്ക് എന്നതിലുപരി എനിക്ക് അദ്ദേഹം തന്ന സമ്മാനമാണെന്നതാണ് വലിയ പ്രത്യേകത. എനിക്ക് ഈ ലോകം മുഴുവന്‍ ഈ ബൈക്കില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം കരുതുന്നു. എനിക്ക് നല്ലത് മാത്രം വരണമെന്ന് ആഗ്രഹിക്കുന്ന എന്റെ ജേഷ്ഠ സഹോദരന്റെ സ്ഥാനത്താണ് അദ്ദേഹം’-സുഗത് സത്പതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

‘2022 അവസാനമാണ് അജിത്തുമായി അടുത്തിടപെടാൻ അവസരം ലഭിച്ചതെന്നും അദ്ദേഹത്തിന് വേണ്ടി ഒരു നേർത്ത്–ഈസ്റ്റ് യാത്ര സംഘടിപ്പിക്കാനും കൂടെ യാത്ര ചെയ്യാനും സാധിച്ചു. അതിനു ശേഷം അദ്ദേഹത്തിന്റെ വേൾഡ് ടൂറിന്റെ ഭാഗമായി നടത്തിയ നേപ്പാൾ–ഭൂട്ടാൻ യാത്രയിലും ഞാനും എന്റെ ഡ്യൂക്ക് 390 യും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. യാത്രയിൽ ഉടനീളം മറക്കാനാവാത്ത ഓർമകളാണ് ലഭിച്ചത്’-അദ്ദേഹം കുറിച്ചു.

‘മോട്ടർസൈക്കിൾ യാത്രകൾക്കിടെ ധാരാളം നല്ല മനുഷ്യരെ നാം കണ്ടുമുട്ടും എന്നാണു പറയുന്നത്. അങ്ങനെയൊരു യാത്രയിൽ ഞാൻ കണ്ടുമുട്ടിയ ഏറ്റവും മികച്ച മനുഷ്യനാണ് അജിത് കുമാർ. ഒരു സൂപ്പർസ്റ്റാറാണ് എന്നു ഭാവിക്കാതെ അദ്ദേഹം കാണിക്കുന്ന വിനയയും ലാളിത്യവും എന്ന് അദ്ഭുതപ്പെടുത്തുന്നു. അതെ, ഈ കാണുന്ന എഫ് 850 ജിഎസ് അണ്ണൻ എനിക്ക് സമ്മാനിച്ചതാണ്’- സുഗത് കുറിക്കുന്നു.

ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച അഡ്വഞ്ചർ ബൈക്കുകളിലൊന്നാണ് എഫ് 850 ജിഎസ്. 853 സിസി കപ്പാസിറ്റിയുള്ള എൻജിന് 95 ബിഎച്ച്പി കരുത്തും 92 എൻഎം ടോർക്കുമുണ്ട്. മള്‍ട്ടിപ്പിള്‍ ഡിസ്‌ക് വെറ്റ് ക്ലെച്ച് നല്‍കിയിട്ടുള്ള ഈ വാഹനത്തില്‍ ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് നല്‍കിയിട്ടുള്ളത്. 6 സ്പീഡ് കോണ്‍സ്‌റ്റെന്റ് മെഷ് ഗിയര്‍ബോക്‌സാണ് ഇതില്‍ വരുന്നത്. മികച്ച ലുക്കും ഫിറ്റും ഫിനിഷുമുള്ള ഈ സൂപ്പര്‍ ബൈക്ക് വൈവധ്യമാര്‍ന്ന റേഞ്ചിലുള്ള സീറ്റ് ഹൈറ്റുകളില്‍ ലഭ്യമാണ്.

Show Full Article
TAGS:Ajith BMW gift 
News Summary - Actor Ajith gifts BMW F850 GS his co rider Sugat Satpathy, BMW F850 GS, Actor Ajith
Next Story