Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightലാൻഡ്​ക്രൂസറിൽ...

ലാൻഡ്​ക്രൂസറിൽ നിരത്തിലൂടെ പാഞ്ഞ്​ അഞ്ച്​ വയസുകാരൻ; മാതാപിതാക്കളെ അന്വേഷിച്ച്​ പൊലീസ്​

text_fields
bookmark_border
5-Year-Old Filmed Driving A Land
cancel

വാഹനനിബിഢമായ നിരത്തിലൂടെ ടൊ​േയാട്ട ലാൻഡ്​ ക്രൂസറിൽ പാഞ്ഞുപോകുന്ന ബാലന്‍റെ വീഡിയോ വൈറലായി. പാകിസ്ഥാനിലെ ഏഴാമത്തെ വലിയ നഗരമായ മുൾട്ടാനിൽ നിന്നാണ്​ വീഡിയോ പ്രചരിച്ചത്​. കറുത്ത ടൊയോട്ട ലാൻഡ് ക്രൂയിസർ വി 8 ആൺകുട്ടി എഴുന്നേറ്റ്​നിന്ന്​ ഓടിക്കുന്നതായാണ്​ വീഡിയോയിലുള്ളത്​​. കുട്ടിക്ക്​ അഞ്ചോ ആറോ വയസുമാത്രമാണ്​ പ്രായം തോന്നിക്കുന്നത്​.


നിയമലഘനം വൈറലായതോടെ കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്​ പാകിസ്ഥാൻ പോലീസ്. നഗരത്തിലെ തിരക്കേറിയ ബോസൻ റോഡിലൂടെയാണ്​ ലാൻഡ്​ക്രൂസർ പാഞ്ഞുപോയത്​. മറ്റൊരു വാഹനത്തിൽ സഞ്ചരിച്ച യാത്രികരാണ്​ വീഡിയോ പകർത്തിയത്​. ഓടിക്കു​േമ്പാൾ എസ്‌യുവിയുടെ പെഡലുകളിലേക്ക് കാലുകൾ എത്താൻ കുട്ടി എ​ഴുന്നേറ്റ്​ നിൽക്കുന്നതായാണ്​ വീഡിയോയിലുള്ളത്​. ലാൻഡ് ക്രൂസറിനുള്ളിൽ മുതിർന്നവരെയൊന്നും കാണാൻ ഉണ്ടായിരുന്നില്ല. വാഹനം പോലീസ് ചെക്​ പോയിന്‍റുകളിൽ പിടിക്കപ്പെട്ടിട്ടില്ല എന്നതും വിചിത്രമാണ്​.

നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നിൽ പോലീസുകാരോ ട്രാഫിക് വാർഡൻമാരോ കുട്ടിയെ തടഞ്ഞിരുന്നില്ല. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ്​ കുട്ടിയുടെ മാതാപിതാക്കളെ തിരിച്ചറിയാൻ പോലീസ് നടപടി ആരംഭിച്ചത്​. ഇത്രയും ചെറുപ്രായത്തിൽ കുട്ടിയെ വാഹനം ഓടിക്കാൻ അനുവദിച്ചതിന് നിരവധിപേർ മാതാപിതാക്കളെ വിമർശിച്ച്​ വീഡിയോയിൽ കമന്‍റുകൾ ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:land cruiserviral videoboy driven vehicleMultan Pakistan
Next Story