Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
2022 Mahindra Scorpio interior: New details revealed in fresh spy photos
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightആകെ മാറി പുതിയ...

ആകെ മാറി പുതിയ സ്കോർപ്പിയോ; അകവും പുറവും കൂടുതൽ സ്റ്റൈലിൽ

text_fields
bookmark_border

ഏറെക്കാലമായി ആരാധകർ കാത്തിരിക്കുന്ന പുതുപുത്തൻ സ്​േകാർപ്പിയോയുടെ ചിത്രങ്ങൾ പുറത്ത്. അകവും പുറവും വ്യക്തമാകുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

പുതിയ സ്കോർപിയോ, എക്സ്.യു.വി 700-ന്റെ സ്റ്റിയറിങ് വീലും ഗിയർ ലിവറും പങ്കിടുന്നതായാണ് ചിത്രങ്ങളിൽ നിന്ന് മനസിലാകുന്നത്. 2.0 ലിറ്റർ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിനുകൾ വാഹനത്തിന് ലഭിക്കുമെന്നാണ് സൂചന. നിലവിലെ സ്കോർപിയോയ്‌ക്കൊപ്പമാകും പുതിയ മോഡലും വിൽക്കുക.

ഇന്റീരിയർ

നിലവിൽ പ്രചരിക്കുന്ന വിഡിയോയിൽ വാഹനത്തിന്റെ ഇന്റീരിയർ വ്യക്തമായി കാണാനാകും. പുതിയ സ്‌കോർപിയോയുടെ ഡാഷ്‌ബോർഡ് ലേഔട്ട് ടൊയോട്ട ലാൻഡ് ക്രൂസർ LC 200-ന് സമാനമാണ്. ഡാഷിന്റെ മധ്യഭാഗത്തായി ഇരുവശത്തും എസി വെന്റുകളുള്ള വലിയ ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ കാണാം. സ്‌ക്രീനിന് താഴെ ഇൻഫോടെയ്ൻമെന്റ്, എച്ച്.വി.എ.സി സിസ്റ്റങ്ങൾക്കുള്ള നിയന്ത്രണങ്ങളുണ്ട്. സെൻട്രൽ കൺസോളിൽ ഗിയർ ലിവറിന് തൊട്ടുമുന്നിൽ യു.എസ്.ബി പോർട്ടുകളും പവർ ഔട്ട്‌ലെറ്റ് സോക്കറ്റും ഉണ്ട്. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സും സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ പരമ്പരാഗത ഹാൻഡ്‌ബ്രേക്കുമുണ്ട്.

പുതിയ സ്കോർപിയോയിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പ്രത്യേക ബ്ലോവർ നിയന്ത്രണങ്ങളോടുകൂടിയ പിൻ എ.സി വെന്റുകളുമുണ്ട്. ഡിജിറ്റൽ ക്ലസ്റ്റർ ഉയർന്ന വേരിയന്റുകളിൽ മാത്രമേ ലഭ്യമാകു. താഴ്ന്ന ട്രിമ്മുകൾക്ക് അനലോഗ് ഡയലുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ മോഡലിലെ സൈഡ് ഫെയ്‌സിങ് ജമ്പ് സീറ്റുകളുടെ സ്ഥാനത്ത് മുന്നോട്ട് നോക്കിയിരിക്കുന്ന മൂന്നാം നിര സീറ്റുകളും കാണാം.


എക്സ്റ്റീരിയറും പവർട്രെയിനുകളും

2022 സ്കോർപിയോ ഒരു പുതിയ വാഹനമാണ്. 2002ൽ അവതരിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് പൂർണ്ണ മോഡൽ മാറ്റം വാഹനത്തിന് ഉണ്ടാകുന്നത്. സ്കോർപിയോയുടെ എല്ലാ ബോഡി പാനലുകളും പൂർണമായും മാറിയിട്ടുണ്ട്. ഥാറിനായി അപ്‌ഡേറ്റ് ചെയ്‌ത ലാഡർ ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ സ്‌കോർപിയോ. സ്കോർപിയോ അതിന്റെ പവർട്രെയിനുകൾ ഥാറുമായി പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. 2.0-ലിറ്റർ പെട്രോളും 2.2-ലിറ്റർ ഡീസൽ എഞ്ചിനും ഇടംപിടിക്കും.


എഞ്ചിനുകൾക്കൊപ്പം മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ മഹീന്ദ്ര വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷ. ഓൾ-വീൽ ഡ്രൈവ് ടോപ്പ്-സ്പെക് വേരിയന്റുകൾക്കായി റിസർവ് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. പുതിയ സ്കോർപിയോ ഈ വർഷാവസാനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എക്സ്.യു.വി 700-ന്റെ ലോവർ-സ്പെക് വേരിയന്റുകളുമായി സ്കോർപ്പിയോ വിലകൾ ഓവർലാപ്പ് ചെയ്യാൻ സാധ്യതയുണ്ട്. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, സ്കോർപിയോയ്ക്ക് നേരിട്ടുള്ള എതിരാളികളുണ്ടാകില്ല. കാരണം നിലവിൽ രാജ്യത്ത് ഈ വിലനിലവാരത്തിൽ മൂന്നുവരി ലാഡർ ഫ്രെയിം എസ്‌യുവികളൊന്നുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MahindrafaceliftScorpio
News Summary - 2022 Mahindra Scorpio interior: New details revealed in fresh spy photos
Next Story