Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightസ്​റ്റൈലായി ട്രൈബർ,...

സ്​റ്റൈലായി ട്രൈബർ, വില 5:30 ലക്ഷം മുതൽ; രാജ്യത്തെ ഏറ്റവും മൂല്യവർധിത വാഹനം മുഖംമിനുക്കി

text_fields
bookmark_border
2021 Renault Triber Launched In India; Prices
cancel

ഫ്രഞ്ച് കാർ നിർമാതാക്കളായ റെനോയുടെ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലായ ട്രൈബറിനെ പരിഷ്​കരിച്ച്​ പുറത്തിറക്കി. രാജ്യത്ത് 75,000 ട്രൈബറുകൾ ഇതിനകം വിറ്റഴിച്ചിട്ടുണ്ട്​. ആർ‌എക്സ്ഇ വേരിയന്റിന് 5.30 ലക്ഷം ആണ്​ വില. ഏറ്റവും ഉയർന്ന ആർ‌ജെ‌എക്സ് എ‌എം‌ടി ട്രിമിന് 7.65 ലക്ഷം വിലവരും.


2021 റെനോ ട്രൈബർ ആർ‌എക്സ്ഇ, ആർ‌എക്സ്എൽ, ആർ‌എക്‌സി, ആർ‌എക്സ്ഇഡ് എന്നിങ്ങനെ നാല്​ നാല് ട്രിമ്മുകളിലാണ്​ ലഭ്യമാകുന്നത്​. അടിസ്ഥാന ആർ‌എക്സ്ഇ ട്രിമ്മുകൾ മാനുവൽ ട്രാൻസ്മിഷനുമായി മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. രണ്ടാമത്തേത് മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകൾ വരും. പുതിയ ട്രൈബറിന്റെ വില പഴയതിനെ അപേക്ഷിച്ച്​ വർധിച്ചിട്ടില്ലെന്നതും പ്രത്യേകതയാണ്​.


കൂടുതൽ ആകർഷകം, സൗകര്യപ്രദം

പുതിയ രൂപവും സവിശേഷതകളുമായാണ്​ ട്രൈബർ വിപണിയിലെത്തുന്നത്​. സ്റ്റിയറിങ്​ മൗണ്ട് ചെയ്ത ഓഡിയോ, ഫോൺ നിയന്ത്രണങ്ങൾ, ഡ്രൈവർ സീറ്റ് ഉയരം ക്രമീകരിക്കൽ, കളർ ഓപ്ഷനുകളിലുടനീളം ഡ്യുവൽ-ടോൺ എക്സ്റ്റീരിയറുകൾ, വിങ്​ മിററുകളിൽ എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവ വാഹനത്തിലുണ്ട്​. സിഡാർ ബ്രൗൺ എന്ന പുതിയ നിറവും ഉൾപ്പെടുത്തിയിട്ടുണ്ട്​. പ്രായോഗികതയാണ് റെനോ ട്രൈബറിന്റെ പ്രധാന ശക്തികളിലൊന്ന്. മൂന്നാം നിര ഇരിപ്പിടങ്ങൾ മടക്കിയാൽ കൂടുതൽ ബൂട്ട് ഇടം ലഭിക്കും. ഇങ്ങിനെ 625 ലിറ്റർ വരെ ബൂട്ട് സ്പേസ് വർധിപ്പിക്കാം. അഞ്ച് സീറ്റർ കോൺഫിഗറേഷനിൽ ഏറ്റവും കൂടുതൽ ബൂട്ട് ശേഷിയുള്ള വാഹനമാണിത്​.


എഞ്ചിൻ

റെനോ ട്രൈബറിന്റെ ടോപ്പ് എൻഡ് വേരിയന്റുകളിൽ നാല് എയർബാഗുകളുണ്ട്​. 8.0 ഇഞ്ച്, ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം തുടങ്ങിയ സവിശേഷതകളും ഉയർന്ന മോഡലിലുണ്ട്​. 1.0 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ എഞ്ചിനാണ്​ വാഹനത്തിന്​ കരുത്തുപകരുന്നത്​. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോസാണ്​ സ്റ്റാൻഡേർഡായി നൽകിയിട്ടുള്ളത്​. ഓപ്ഷനലായി അഞ്ച് സ്പീഡ് എഎംടി ട്രാൻസ്മിഷനും ലഭിക്കും. 70 ബിഎച്ച്പി കരുത്തും 96 എൻഎം ടോർക്കും എഞ്ചിൻ ഉത്​പാദിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TriberRenault TriberRenault
Next Story