Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightവാഹനപ്രേമികൾക്ക്...

വാഹനപ്രേമികൾക്ക് സന്തോഷവാർത്ത! മോഡിഫിക്കേഷനിൽ അഭിപ്രായം തേടി എം.വി.ഡി; നൽകിയിരിക്കുന്ന ലിങ്ക് വഴി നിങ്ങൾക്കും അഭിപ്രായം രേഖപ്പെടുത്താം...

text_fields
bookmark_border
Google Form
cancel
camera_alt

ഗൂഗ്‌ൾ ഫോം 

കൊച്ചി: മോഡിഫിക്കേഷൻ ഇഷ്ട്ടപ്പെടുന്ന വാഹനപ്രേമികൾക്ക് സന്തോഷ വാർത്തയുമായി കേരള മോട്ടോർ വാഹന വകുപ്പ്. മോഡിഫിക്കേഷൻ ഇഷ്ടപ്പെടുന്നവർക്ക് എത്തരത്തിലുള്ള മോഡിഫിക്കേഷനാണ് നിങ്ങൾ നിങ്ങളുടെ വാഹനത്തിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നതെന്ന് അറിയിക്കാൻ അവസരം ഒരുക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. എം.വി.ടിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ച https://forms.gle/RTfZFtS1KqRz5pFY8 ഗൂഗ്‌ൾ ഫോം ലിങ്ക് ഉപയോഗിച്ച്‌ മൊബൈൽ ഫോൺ വഴി ഉപഭോക്താക്കൾക്ക് അഭിപ്രായങ്ങൾ അറിയിക്കാം.

ഇന്നുമുതൽ പത്ത് ദിവസമാണ് അഭിപ്രായം അറിയിക്കാനുള്ള കാലപരിധി. തുടർന്ന് പൊതുജന അഭിപ്രായം ശേഖരിച്ച് മാർഗരേഖ പുറത്തിറക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. അതേസമയം, അഭിപ്രായം ആരാഞ്ഞിട്ടുണ്ടെങ്കിലും പൊതുജനങ്ങൾ സമർപ്പിക്കുന്ന എല്ലാ കാര്യങ്ങളും അതേപടി അംഗീകരിക്കാൻ സർക്കാറിനോ മോട്ടോർ വാഹന വകുപ്പിനോ സാധ്യമല്ല. നിയമം അനുശാസിക്കുന്നതിനപ്പുറം മോഡിഫിക്കേഷൻ സാധ്യമല്ലെന്ന് എം.വി.ഡി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ വാഹന മോഡിഫിക്കേഷന് അനുമതി നൽകുമെന്ന പ്രഖ്യാപനത്തിന് ഗതാഗത കമീഷൻ നേരത്തെ പച്ചക്കൊടി കാണിച്ചിരുന്നു. സ്റ്റിക്കറുകളും ലൈറ്റുകളും പിടിപ്പിക്കുന്നതടക്കം 18 തരം മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് കാണിച്ച് എം.വി.ഡി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സർക്കാറിന്റെ അഭിപ്രായം അറിഞ്ഞതിന് ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകുക എന്ന ഗതാഗത കമീഷൻ വ്യക്തമാക്കിയിരുന്നു.

സീറ്റ് കവർ, ഫ്ലോർ മാറ്റ്, സ്റ്റിയറിങ് വീൽ കവർ, ക്രോം ഗാർണിഷ്, ഡോർ വൈസറുകൾ, മഡ് ഫ്ലാപ്പുകൾ, ബോഡി സ്റ്റിക്കറുകൾ, ഇന്റീരിയർ ആമ്പിയന്റ് ലൈറ്റിങ്, ഡാഷ് കാമറ, റിവേഴ്‌സ് കാമറ, പാർക്കിങ് സെൻസർ, ജി.പി.എസ് ട്രാക്കർ, ആൻഡ്രോയിഡ് ഇൻഫോടെയിൻമെൻറ് സിസ്റ്റം, അഡീഷണൽ സ്പീക്കറുകൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ടോ ഹുക്കുകൾ, റൂഫ് കാരിയറുകൾ, 50 ശതമാനം സുതാര്യമായ സൺ ഫിലിം തുടങ്ങിയ മോഡിഫിക്കേഷനുകളാണ് സർക്കാർ ഗതാഗത കമീഷൻ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hot wheelsMotor Vehicle DepartmentGovernment of Keralapublic opinionVehicle Modifications
News Summary - മോഡിഫിക്കേഷനിൽ അഭിപ്രായം തേടി എം.വി.ഡി; ഔദ്യോഗിക ലിങ്ക് വഴി നിങ്ങൾക്കും അഭിപ്രായം രേഖപ്പെടുത്താം
Next Story