സർക്കാറിന്റെ ഔദ്യോഗിക വാഹനങ്ങൾ വാങ്ങിക്കാനുള്ള വില പരിധി പരിഷ്‌ക്കരിച്ച് മഹാരാഷ്ട്ര
text_fieldsപ്രതീകാത്മക ചിത്രം
മുംബൈ: സർക്കാർ ഔദ്യോഗിക വാഹനങ്ങൾ വാങ്ങാനുള്ള വില പരിധി പരിഷ്‌ക്കരിച്ചുള്ള പുതിയ പ്രമേയം പാസാക്കി മഹാരാഷ്ട്ര സർക്കാർ. പരിഷ്‌ക്കരിച്ചുള്ള പ്രമേയം അനുസരിച്ച് ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ വില പരിധിയിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത്.
പുതിയ പരിഷ്‌ക്കരിച്ച പോളിസി അനുസരിച്ച് മുഖ്യമന്ത്രി, ഗവർണർ, ഉപമുഖ്യമന്ത്രി, ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെ ഔദ്യോഗിക വാഹനങ്ങൾക്കുള്ള വില പരിധി നീക്കി. ഇത് പ്രകാരം ഈ പദവികൾ വഹിക്കുന്നവർക്ക് അവരുടെ മുൻഗണന പ്രകാരം ഇഷ്ട്ടമുള്ള വാഹനം ഔദ്യോഗിക ആവശ്യത്തിനായി തെരഞ്ഞെടുക്കാം. മറ്റ് മുതിർന്ന ഉദ്യോഗസ്ഥർക്ക് പ്രത്യേക വില പരിധികൾ നിശ്ചയിച്ചിട്ടുണ്ട്. (ജി.എസ്.ടി, മോട്ടോർ വാഹന നികുതി, രജിസ്ട്രേഷൻ ഫീസ് എന്നിവ ഒഴികെ)
ഉൽപ്പാദനച്ചെലവിലെ വർധനവ്, പണപ്പെരുപ്പം, ബി.എസ്-VI അനുസൃത വാഹനങ്ങളിലേക്കുള്ള മാറ്റം എന്നിവയാണ് വില ഘടന പരിഷ്കരിക്കുന്നതിനുള്ള കാരണങ്ങളായി ധനകാര്യ വകുപ്പ് പുതിയ പ്രമേയത്തിൽ ചൂണ്ടിക്കാണിച്ചത്.
മുഖ്യമന്ത്രി, ഗവർണർ എന്നിവരെ കൂടാതെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർക്കുള്ള പരമാവധി വില പരിധി
- കാബിനറ്റ് മന്ത്രിമാർ, ചീഫ് സെക്രട്ടറി : 30 ലക്ഷം
- അഡിഷണൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി : 25 ലക്ഷം
- സംസ്ഥാന ഇൻഫർമേഷൻ കമീഷണർ, മഹാരാഷ്ട്ര പബ്ലിക് സർവീസ് കമീഷൻ അംഗങ്ങൾ : 20 ലക്ഷം
- സംസ്ഥാന വകുപ്പ് തല മേധാവികൾ, ഡിവിഷണൽ കമീഷണർ : 17 ലക്ഷം
- ജില്ല കലക്ടർ, പൊലീസ് കമീഷണർ, സൂപ്രണ്ട് ഓഫ് പൊലീസ് : 15 ലക്ഷം
- മറ്റ് അംഗീകൃത ഉദ്യോഗസ്ഥർ : 12 ലക്ഷം
പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് വേണ്ടി ഫോസിൽ ഇന്ധനങ്ങളുടെ വാഹനങ്ങൾ കൂടാതെ നിശ്ചിത വില പരിധിയേക്കാൾ 20 ശതമാനം വരെ ഉയർന്ന നിരക്കിൽ ഇലക്ട്രിക് വാഹനങ്ങൾ (ഇ.വി) വാങ്ങാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. കൂടാതെ, ദുരന്തനിവാരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഫീൽഡ് ഓഫീസർമാർക്ക് 12 ലക്ഷം രൂപ വരെ വിലയുള്ള മൾട്ടി-യൂട്ടിലിറ്റി വാഹനങ്ങൾ (എം.യു.വി) വാങ്ങാനും പുതിയ പ്രമേയം അനുവദി നൽകിയിട്ടുണ്ട്. പുതുക്കിയ നയം 2025 സെപ്റ്റംബർ 17 മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

