Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെറ്റ് ലീസ് വ്യവസ്ഥയിലെ ബസുകളുടെ സർവീസ് പ്രഖ്യാപിച്ചു; അഞ്ച് ബസുകൾ ഉപയോഗിച്ചാണ് പുതിയ സർവീസ്

text_fields
bookmark_border
Private Buses
cancel
camera_alt

വെറ്റ് ലീസ് വ്യവസ്ഥയിൽ ലഭ്യമായ ബസുകൾ

തിരുവനന്തപുരം: വെറ്റ് ലീസ് വ്യവസ്ഥയിൽ കെഎസ്ആർടിസിക്ക് ലഭ്യമായ അഞ്ച് ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത മന്ത്രി നിർവഹിച്ചു. രണ്ട് എസി ബസുകളും മൂന്ന് നോൺ എസി ബസുകളും ഉൾപ്പെടെ ലഭ്യമായ അഞ്ച് ബസുകൾ ഉപയോഗിച്ചാണ് പുതിയ സർവീസ് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം സെൻട്രൽ യൂനിറ്റിൽ നിന്ന് രണ്ട് പാലക്കാട് സർവീസുകളും ഒരു അമൃത സർവീസുമാണ് ആരംഭിക്കുന്നത്. ലഭ്യമായ രണ്ട് എസി ബസുകൾ ഉപയോഗിച്ച് ആരംഭിക്കുന്ന സർവീസ് രാത്രി 12.30ന് തിരുവനന്തപുരം സെൻട്രൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട് പിറ്റേദിവസം രാവിലെ 9.40ന് പാലക്കാട് എത്തിച്ചേരുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മടക്കയാത്ര പാലക്കാട് നിന്ന് ഉച്ചക്ക് 1.45ന് ആരംഭിച്ച് രാത്രി 11.45ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് സർവീസ്. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള യാത്രക്ക് 467 രൂപയാണ് ടിക്കറ്റ് നിരക്ക് നിശയിച്ചിരിക്കുന്നത്.

അതേസമയം, രണ്ട് നോൺ എസി ബസുകൾ ഉപയോഗിച്ചുള്ള മറ്റൊരു പാലക്കാട് സർവീസ് രാവിലെ 7.30ന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച് വൈകിട്ട് 5.15ന് പാലക്കാട് എത്തിച്ചേരും. മടക്കയാത്ര രാത്രി 10.45ന് പാലക്കാട് നിന്ന് ആരംഭിക്കും. ഈ സർവീസിന് തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള യാത്രക്ക് 411 രൂപയാണ് ടിക്കറ്റ് നിരക്ക്.

കൂടാതെ, ലഭ്യമായ മൂന്നാമത്തെ നോൺ എസി ബസ് ഉപയോഗിച്ചാണ് തിരുവനന്തപുരം–അമൃത സർവീസ് ആരംഭിക്കുന്നത്. എല്ലാ ദിവസവും രാവിലെ 5.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ബസ് 11.30ന് അമൃതയിൽ എത്തിച്ചേരും. തിരികെ ഉച്ചയ്ക്ക് 1.20ന് അമൃതയിൽനിന്ന് പുറപ്പെട്ട് രാത്രി 8 മണിക്ക് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഈ സർവീസിൽ ടിക്കറ്റ് നിരക്ക് 276 രൂപയാണ്.

പുതിയ സർവീസുകൾ ആരംഭിക്കുന്നതിലൂടെ ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനൊപ്പം പൊതുഗതാഗത മേഖലയിലെ സേവനങ്ങൾ വിപുലീകരിക്കാനും കെഎസ്ആർടിസി ലക്ഷ്യമിടുന്നുണ്ട്.

കിലോമീറ്റർ അടിസ്ഥാനത്തിലായിരിക്കും ബസുകൾക്ക് വാടക നൽകുക. കിലോമീറ്ററിന് 55 രൂപ നിരക്കിൽ വാടക നൽകണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. എന്നാൽ കിലോമീറ്ററിന് 50 രൂപ വരെ നൽകാമെന്നാണ് ഗതാഗതവകുപ്പിന്റെ നിലപാട്. വാടക തുക ആഴ്ചതോറും നൽകണമെന്ന ബസ് ഉടമകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. വെറ്റ് ലീസ് വ്യവസ്ഥപ്രകാരം ബസിന്റെ ഇന്ധനച്ചെലവും പരിപാലനവും ഡ്രൈവറെ നിയമിക്കലും ഉടമസ്ഥന്റെ ചുമതലയായിരിക്കും. എന്നാൽ ടിക്കറ്റിങ് നിയന്ത്രിക്കുന്ന കണ്ടക്ടർ കെഎസ്ആർടിസിയുടെ ജീവനക്കാരനായിരിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KSRTC Wet Lease Services Begin: Transport Minister Flags Off First Batch of New Buses
Next Story