അനധികൃതമായി വാഹനം പാർക്ക് ചെയ്തു പോയോ? ഉടമയെ അറിയിക്കാൻ 'ലെറ്റ് മി ഗോ'യുണ്ട്
text_fieldsഅനധികൃത പാർക്കിങ്ങുകൾ പലപ്പോഴും മറ്റ് വാഹന ഉടമകൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നിങ്ങളെ സഹായിക്കാൻ 'ലെറ്റ് മി ഗോ' ഉണ്ട്. തിരുവനന്തപുരം ടെക്നോ പാർക്കിലെ 'റിച്ച് ഇന്നോവേഷൻ ടെക്നോളജി'യാണ് ഇത്തരമൊരു അപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. ഇത് ഉപയോഗിച്ച് ഗതാഗതതടസ്സം സൃഷ്ടിച്ച് വാഹനം പാർക്ക് ചെയ്യുന്ന ഉടമക്കളെ വിവരം അറിയിക്കാൻ ഈ ആപ്ലിക്കേഷന് സാധിക്കും.
സാധാരണയായി അശാസ്ത്രീയമായി പാർക്ക് ചെയ്യുന്ന വാഹനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഉൾപ്പെടെ പങ്കുവെച്ചാണ് ഉടമയെ കണ്ടത്താറുള്ളതും വിവരമറിയിക്കുന്നതും. എന്നാൽ ഇനിമുതൽ അതിന്റെ ആവിശ്യമില്ല. അതിനൊരു പരിഹാരവുമായാണ് റിച്ച് ഇന്നോവേഷൻ ടെക്നോളജിയുടെ വരവ്. അലക്ഷ്യമായി പാർക്ക് ചെയ്തിട്ടുള്ള വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ ലെറ്റ് മി ഗോ ആപ്പിൽ സെർച്ച് ചെയ്യുമ്പോൾ വാഹന ഉടമയുടെ പേരും നമ്പറും ലഭിക്കും. ഇതനുസരിച്ച് വാഹന ഉടമക്ക് ഫോൺ ചെയ്യാനും വാഹനം പാർക്ക് ചെയ്തതിന്റെ ചിത്രമുൾപ്പെടെ സന്ദേശം അയക്കാനും ഈ അപ്ലിക്കേഷൻ വഴി സാധിക്കും. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മൊബൈൽ നമ്പറുകൾ മറച്ചുവെച്ചിട്ടാകും അപ്ലിക്കേഷൻ സേവനം ലഭ്യമാക്കുന്നത്.
പ്ലേസ്റ്റോറിലൂടെയും www.letmegoapp.com എന്ന വെബ്സൈറ്റ് വഴിയും സൗജ്യന്യമായി അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. തിരുവനന്തപുരം ടെക്നോ പാർക്കിലെ വാഹനങ്ങളുടെ പാർക്കിങ് സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ റിച്ച് ഇന്നോവേഷൻ ടെക്നോളജിയുടെ സി.ഇ.ഒ റിചിൻ ചന്ദ്രനാണ് ഇത്തരമൊരു ആശയത്തിന് തുടക്കമിട്ടത്. പിന്നീട് പൊതുജനങ്ങൾക്കും ഉപയോഗിക്കാവുന്ന രീതിയിൽ അപ്ലിക്കേഷൻ വികസിപ്പിക്കുകയായിരുന്നു. അപ്ലിക്കേഷൻ വഴി രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് മാത്രമേ ആപ്പിന്റെ സേവനം ഉപയോഗപ്പെടുത്താൻ സാധിക്കൂ.
നിലവിൽ ഇന്ത്യയിൽ എവിടെയും ഉപയോഗിക്കാവുന്ന രീതിയിലാണ് ആപ്പിന്റെ പ്രവർത്തനം. സർവീസ് സ്റ്റേഷനുകൾ, പാർക്കിങ് സ്ലോട്ടുകൾ കണ്ടെത്താനുള്ള സംവിധാനം എന്നിവ ലെറ്റ് മി ഗോയുടെ രണ്ടാംഘട്ടത്തിൽ ഉൾപെടുത്താൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

