സീബ്രാലൈൻ സൂക്ഷിച്ചില്ലെങ്കിൽ ലൈസൻസ് പോകും
text_fieldsകാൽനട യാത്രക്കാർ സീബ്രാലൈൻ കടക്കുമ്പോൾ അത് ശ്രദ്ധിക്കാതെ കടന്നുപോകുന്ന വാഹനം. ഇത്തരക്കാർക്കെതിരെ മോട്ടോർ വാഹന വകുപ്പ് പരിശോധനയും നടപടിയും ആരംഭിച്ചിട്ടുണ്ട്
പാലക്കാട്: ഡ്രൈവർമാർ റോഡിൽ ഇനി സീബ്രാലൈൻ ശ്രദ്ധിച്ചില്ലെങ്കിൽ ലൈസൻസ് പോകും. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രത്യേക പരിശോധനയിൽ 24 വാഹനങ്ങൾക്കെതിരെ കേസെടുത്തു. റോഡ് അപകടങ്ങളിൽ കാൽനടയാത്രക്കാർക്ക് മരണവും പരിക്കും കൂടുതലായി സംഭവിക്കുന്നതിനാൽ കാൽനട യാത്രക്കാർക്ക് ആവശ്യമായ സുരക്ഷയും ഡ്രൈവർമാർക്ക് ബോധവത്കരണവും നൽകുന്നതിന്റെ ഭാഗമായാണ് പ്രത്യേക പരിശോധന നടത്തിയത്.
ഒരാൾ മഫ്തിയിൽ സീബ്രാലൈനിന് സമീപംനിന്ന് ദൃശ്യങ്ങൾ പകർത്തിയാണ് നിയമലംഘനം നടത്തിയ വാഹനങ്ങൾക്കെതിരെ സ്ക്വാഡ് നടപടി എടുത്തത്. തുടർച്ചയായി നിയമലംഘനത്തിൽ ഉൾപ്പെടുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് പാലക്കാട് ആർ.ടി.ഒ സി.യു. മുജീബ് അറിയിച്ചു. പരിശോധനയിൽ മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ പ്രവീൺകുമാർ, അൻസാർ, സജിത്ത്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ സജീവ്, ദിലീപ്, അനിൽകുമാർ, റിയാസ്, വൈശാഖ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

