Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ കാർ വിപണിയിൽ നേട്ടം; 15 ലക്ഷം യൂണിറ്റ് വിൽപന പിന്നിട്ട് ഹ്യുണ്ടേയ് ക്രേറ്റ

text_fields
bookmark_border
ഇന്ത്യൻ കാർ വിപണിയിൽ നേട്ടം; 15 ലക്ഷം യൂണിറ്റ് വിൽപന പിന്നിട്ട് ഹ്യുണ്ടേയ് ക്രേറ്റ
cancel

ന്യൂഡൽഹി: ഇന്ത്യന്‍ കാര്‍ വിപണിയില്‍ 15 ലക്ഷം യൂണിറ്റ് വില്‍പന പിന്നിട്ട് ഹ്യുണ്ടേയ് ക്രേറ്റ മുന്നേറുന്നു. 2026 ആഗസ്റ്റ് അവസാനത്തോടെ ക്രേറ്റ 15,12,036 യൂണിറ്റുകളാണ് കമ്പനി വിറ്റത്. 2015 ജൂലൈയില്‍ വിപണിയിലെത്തിയ ക്രേറ്റ 10 വര്‍ഷം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. 2024 ജനുവരിയിലാണ് പുതിയ ക്രേറ്റയുടെ ഫേസ്‌ലിഫ്റ്റ് മോഡല്‍ വിപണിയിലെത്തിയത്. ശേഷം ഒരു വര്‍ഷം കഴിഞ്ഞതോടെ ക്രേറ്റ ഇലക്ട്രിക്കും നിരത്തിലെത്തി.

ഐ.സി.ഇ, ഇലക്ട്രിക്ക് മോഡലുകള്‍ ചേര്‍ന്ന് 2026 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഏകദേശം 5.3 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്. ക്രേറ്റയുടെ വില്‍പനയുടെ 35 ശതമാനവും പുതിയ മോഡലുകളിലൂടെ സംഭവിച്ചതാണ്. 2026 സാമ്പത്തിക വര്‍ഷത്തിൽ ഹ്യുണ്ടേയ് ക്രേറ്റക്ക് മികച്ച കാലഘട്ടമായിരുന്നു. ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വില്‍പനയാണ് ക്രേറ്റ സ്വന്തമാക്കിയത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 1,62,773 യൂണിറ്റുകളും 2025-ല്‍ 1,94,871 യൂണിറ്റുകളുമായിരുന്നു വില്‍പനയെങ്കില്‍ 2026-ൽ 2,01,921 യൂണിറ്റുകളിലേക്ക് വിൽപന കുതിച്ചു.

ഇന്ത്യയിലെ കാര്‍ വിപണിയിലെ ശക്തമായ മത്സരം നടക്കുന്ന മിഡ് സൈസ് എസ്‌.യു.വി വിഭാഗത്തിലാണ് ക്രേറ്റയുള്ളത്. പുറത്തിറങ്ങുന്ന സമയത്തുണ്ടായിരുന്നതിനേക്കാള്‍ നിരവധി പുതിയ എതിരാളികളും ഹ്യുണ്ടേയ് ക്രേറ്റ ഇപ്പോള്‍ നേരിടുന്നുണ്ട്. മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍, കിയ സെല്‍റ്റോസ്, ഹോണ്ട എലിവേറ്റ്, ഫോക്‌സ്​വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാക് എന്നിങ്ങനെ നിരവധി മോഡലുകളാണ് ക്രേറ്റയുടെ എതിരാളികള്‍. 2027 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പെട്രോള്‍/ഡീസല്‍ മോഡലുകളും ഇവിയും ക്രേറ്റയുടെ ആകെ 89,727 യൂണിറ്റുകളാണ് വിറ്റത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ വില്‍പന 99,345 യൂണിറ്റുകളായിരുന്നു. തുടര്‍ച്ചയായ രണ്ടു വര്‍ഷത്തെ കുതിപ്പുകള്‍ക്ക് ശേഷമാണ് വില്‍പനയില്‍ ഏതാണ്ട് 10 ശതമാനത്തിന്റെ ഇടിവുണ്ടായത്. നാല് എന്‍ജിന്‍ ഓപ്ഷനുകളാണ് ക്രേറ്റയിലുള്ളത്. 115 എച്ച്.പി- 1.5 ലീറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 160 എച്ച്.പി- 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 116 എച്ച്.പി- 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ക്രേറ്റ ലഭിക്കും. പുറമേ മാനുവല്‍, സി.വി.ടി, ഡി.സി.ടി, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും തെരഞ്ഞെടുക്കാം. എക്‌സ് ഷോറൂം വില 10.91 ലക്ഷം മുതല്‍ 20.14 ലക്ഷം രൂപ വരെ.

ആദ്യ തലമുറ ക്രേറ്റയാണ് ഈ വിശ്വസ്ത മോഡലിന് അടിത്തറയിട്ടത്. രണ്ടാം തലമുറ മോഡല്‍ വന്നതോടെ ക്രേറ്റ മുന്‍നിര മോഡലായി. പിന്നീട് 2024ല്‍ ഫേസ് ലിഫ്റ്റ് മോഡല്‍ എത്തിയതോടെ വില്‍പന വീണ്ടും ഉഷാറായി. ഇതിനൊരു തുടര്‍ച്ചയായി 2027ല്‍ പുതുതലമുറ ക്രേറ്റ വരാനിരിക്കയാണ്. പുതിയ കിയ സെല്‍റ്റോസിലെ കെ3 പ്ലാറ്റ്‌ഫോമിലേക്കാണ് പുതിയ ക്രേറ്റ മാറുക. പുതുതലമുറ വാഹനം കൂടി എത്തുന്നതോടെ ഹ്യുണ്ടേയുടെ ജനപ്രിയ മോഡല്‍ ക്രേറ്റയുടെ വില്‍പന വീണ്ടും വര്‍ധിക്കുമെന്നാണ് കരുതപ്പെടുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hyundai Creta Sales Cross 1.5 Million
Next Story