ആറ് മാസത്തിനിടെ ഏറ്റവും കൂടുതൽ ഡീസൽ ഉപയോഗം നവംബറിൽ; ഇ20 പെട്രോൾ പ്രതീക്ഷകൾ മങ്ങുന്നുവോ?
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്തെ ഡീസൽ ഉപയോഗത്തിൽ കഴിഞ്ഞ ആറ് മാസകാലയളവിൽ ഏറ്റവും കൂടുതൽ ഉപയോഗം നവംബർ മാസത്തിലെന്ന് ഇന്ധന മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെൽ റിപ്പോർട്ട്. രാജ്യത്ത് മൊത്തം ഇന്ധന ഉപയോഗത്തിന്റെ 40 ശതമാനവും ഡീസൽ ഇന്ധനമാണ്. ഉത്സവ സീസണുകളും ജി.എസ്.ടി ഏകീകരണവും രാജ്യത്ത് ഡീസൽ ഉപയോഗം കൂടാൻ കരണമായതായാണ് സംഘം വിലയിരുത്തുന്നത്. എന്നാൽ പെട്രോളിൽ 20 ശതമാനം എഥനോൾ മിശ്രിതം ഉൾപ്പെടുത്തിയതിനാൽ പെട്രോൾ വാഹനങ്ങളുടെ ഉപയോഗം കുറയുകയും കൂടുതൽ ആളുകൾ ഡീസൽ വാഹനങ്ങൾക്ക് മുൻഗണന നൽകിയതായും റിപ്പോർട്ടിനെതിരെ വിമർശനം ഉയരുന്നുണ്ട്.
ചരക്ക് ഗതാഗതത്തിന്റെ നട്ടെല്ലാണ് ഡീസൽ ഇന്ധനം. കഴിഞ്ഞ മൂന്ന് മാസങ്ങളായി ഇന്ധന ഉപയോഗം നന്നേ കുറവായിരുന്നു. എന്നാൽ സെപ്റ്റംബറിൽ മഴ ലഭിച്ചതോടെ ചരക്ക് ഗതാഗതം അൽപ്പം മെച്ചപ്പെട്ടു. തുടർന്നുള്ള ഉത്സവ ആഘോഷങ്ങളും ചരക്ക് സേവന നികുതിയിൽ (ജി.എസ്.ടി) ഇളവുകളും ലഭിച്ചതോടെ രാജ്യത്ത് വാണിജ്യ വാഹങ്ങളുടെ ഉപയോഗം കൂടി. ഇത് ഒക്ടോബർ മാസത്തിൽ 6.79 മില്യൺ ടൺ ഡീസൽ ഉപയോഗത്തിലേക്കെത്തിച്ചു. ജൂൺ മാസത്തിലാണ് ഡീസൽ ഉപയോഗം ഗണ്യമായി കുറഞ്ഞത്.
8.55 മില്യൺ ടൺ ഡീസലാണ് നവംബർ മാസത്തിൽ രാജ്യത്ത് മൊത്തമായി ഉപയോഗിച്ചത്. ഇത് 2023മായി താരതമ്യം ചെയ്താൽ, ആ വർഷം നവംബറിൽ 7.52 മില്യൺ ടൺ ഡീസൽ രാജ്യത്ത് ഉപയോഗിച്ചു. 2025ലെ അവസാനത്തെ എട്ട് മാസം 61.85 മില്യൺ ഡീസലാണ് രാജ്യത്ത് മൊത്തമായി ഉപയോഗിച്ചത്.
ചരക്ക് വാഹനങ്ങളെ കൂടാതെ പാസഞ്ചർ വാഹന വിപണിയിലും ഡീസൽ ഉപയോഗം കൂടി വരുന്നുണ്ട്. ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കാലാവധി കഴിഞ്ഞ വാഹനങ്ങൾ ഒഴിവാക്കുന്നത് മറ്റ് സംസ്ഥാനങ്ങളിൽ കൊണ്ടുവന്ന് രജിസ്റ്റർ ചെയ്യുന്ന പ്രവണത കൂടി വരികയാണ്. ഇ20 അല്ലാത്ത പെട്രോൾ എഞ്ചിനുകളിൽ ഇത്തരം ഇന്ധനം നിറക്കുന്നത് വഴി മൈലേജിൽ മാറ്റങ്ങൾ വരുന്നത് മാത്രമല്ല, എൻജിനും തകരാർ സംഭവിക്കുന്നുണ്ടെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. മാത്രമല്ല ഇതിനിടയിൽ ഉത്സവ സമയത്ത് പുതിയ വാഹനങ്ങൾ സ്വന്തമാക്കിയവർ കൂടുതലും ഡീസൽ മോഡലുകളും സെലക്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

