Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപുതിയതെന്ന വ്യാജേന പഴയ...

പുതിയതെന്ന വ്യാജേന പഴയ ടയറുകൾ പുതുക്കി വിൽക്കുന്ന സംഘത്തെ പിടികൂടി; 1,430 പഴയ ടയറുകൾ പിടിച്ചെടുത്തു

text_fields
bookmark_border
പുതിയതെന്ന വ്യാജേന പഴയ ടയറുകൾ പുതുക്കി വിൽക്കുന്ന സംഘത്തെ പിടികൂടി; 1,430 പഴയ ടയറുകൾ പിടിച്ചെടുത്തു
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ പഴയ ടയറുകൾ നവീകരിച്ച് പുതിയതെന്ന വ്യാജേന വിൽക്കാൻ ശ്രമിച്ചത് പിടികൂടി. കാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ കൺട്രോൾ യൂനിറ്റും ആഭ്യന്തര മന്ത്രാലയത്തിന്റെ ഫർവാനിയ കുറ്റാന്വേഷണ വിഭാഗവും സംയുക്തമായി നടത്തിയ നിരീക്ഷണത്തിനും അന്വേഷണത്തിനും ശേഷമാണ് ഗോഡൗണിൽ പരിശോധന നടത്തിയത്.

റീസോൾ ചെയ്ത് വൃത്തിയാക്കി നവീകരിച്ചിരുന്ന 1,430 പഴയ ടയറുകൾ കണ്ടെടുത്തു. ടയറുകൾ വൃത്തിയാക്കാനും തിളക്കമാർന്ന രൂപത്തിലാക്കാനും ഉപയോഗിച്ചിരുന്ന വിവിധ ഉപകരണങ്ങൾ പരിശോധനയിൽ കണ്ടെത്തി. പഴയ ടയറുകൾ ശേഖരിച്ച് അവയുടെ പുറംഭാഗം നവീകരിച്ച് പുതിയതെന്ന വ്യാജേന ഉയർന്ന വിലയിൽ വിൽപന നടത്തിയിരുന്നതാണ് പിടികൂടിയത്. പ്രതികളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hot wheelsGulf NewsKuwaitTyre company
News Summary - പുതിയതെന്ന വ്യാജേന പഴയ ടയറുകൾ പുതുക്കി വിൽക്കുന്ന സംഘത്തെ പിടികൂടി; 1,430 പഴയ ടയറുകൾ പിടിച്ചെടുത്തു
Next Story