വരുന്നു, ഇലക്ട്രിക് കാറുകൾ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ നിരത്തിൽ വൈകാതെ ഇലക്ട്രിക് കാറുകൾ നിറയും. വരും വര്‍ഷങ്ങളോടെ രാജ്യത്ത് ഇലക്ട്രിക് കാറുകൾ കൂടുതൽ പ്രചാരത്തിലാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. ഇതിന്റെ ആദ്യപടിയായി ഓട്ടോമൊബൈൽ ഏജന്റുമാരുടെ യൂനിയനുമായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച് ചര്‍ച്ചകള്‍ നടത്തി. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി കാര്‍ രാജ്യത്തെത്തിച്ചിരുന്നു.
രാജ്യത്തെ സാങ്കേതിക സാഹചര്യങ്ങളിലും കാലാവസ്ഥയിലും ഇലക്ട്രിക് കാറുകൾ അനുയോജ്യമാണെന്ന് ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങളും ശിപാർശകളും ചർച്ച ചെയ്തതായി പ്രോജക്ട് മാനേജർ ഡോ. ഹെദാബ് അൽ ഹമാവി പറഞ്ഞു. സോളാർ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കുന്ന ഫോർ വീൽ ഡ്രൈവ് ഇലക്ട്രിക് വാഹനങ്ങളും പരിഗണിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഇലക്ട്രിക് കാർ കമ്പനികളുമായുള്ള സഹകരണത്തിലൂടെ രാജ്യത്തെ വാഹന മേഖലയുടെയും അതിന്റെ സംവിധാനത്തിന്റെയും വളർച്ച വർധിപ്പിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദമായ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെയും ഗ്രീന്‍ മൊബിലിറ്റിയെ പിന്തുണക്കുന്നതിന്റെയും ഭാഗമായാണ് ഇലക്ട്രിക് കാറുകൾ പ്രോത്സാഹിപ്പിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കാര്‍ബൺ പുറന്തള്ളൽ കുറക്കാനും കഴിയും. ദൂരയാത്രകളിൽ ചാർജ് ചെയ്യുന്നതടക്കമുള്ള വെല്ലുവിളികൾ പരിഹരിക്കാൻ രാജ്യമെമ്പാടും ചാർജിങ് സ്റ്റേഷനുകളും സ്ഥാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

