Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെഎസ്ആർടിസിയിൽ വീണ്ടും പുതുയുഗം! ജനപ്രതിനിധികളും വ്യക്തികളും സ്ഥാപനങ്ങളും വാങ്ങി നൽകുന്ന പുത്തൻ ബസ്സുകൾ എത്തിത്തുടങ്ങി

text_fields
bookmark_border
കെഎസ്ആർടിസിയിൽ വീണ്ടും പുതുയുഗം! ജനപ്രതിനിധികളും വ്യക്തികളും സ്ഥാപനങ്ങളും വാങ്ങി നൽകുന്ന പുത്തൻ ബസ്സുകൾ എത്തിത്തുടങ്ങി
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുഗതാഗതമായ കെഎസ്ആർടിസിക്ക് ജനപ്രതിനിധികളും വ്യക്തികളും സ്ഥാപനങ്ങളും വാങ്ങി നൽകുന്ന പുത്തൻ ബസ്സുകൾ എത്തിത്തുടങ്ങി. കാലപ്പഴക്കം ചെന്ന ബസുകൾ മാറ്റി സർവീസ് നടത്തുന്ന റൂട്ടുകളിൽ പുതിയ ബസുകൾ നിരത്തിലിറക്കി യാത്രക്ലേശം കുറക്കുക എന്ന ലക്ഷ്യത്തോടെ വി.ഡി. സതീശൻ സർക്കാറിന്റെ നേതൃത്വത്തിൽ ഗതാഗത വകുപ്പും മന്ത്രി സി.പി. ജോണിന്റെയും നേതൃത്വത്തിൽ പുതിയ ബസുകൾ വാങ്ങാൻ ജനപ്രതിനിധികളുടെയും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായം അഭ്യർഥിച്ചിരുന്നു.


ഇതുപ്രകാരം അങ്കമാലി സ്വദേശിയും റോബോട്ടിക് കാർ പാർക്കിങ് സിസ്റ്റം എന്ന സ്ഥാപനത്തിന്റെ ഉടമയുമായ ജോസാണ് ആദ്യമായി കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങാൻ പണം സംഭാവന നൽകിയത്. പിന്നീട് തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സതേൺ മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി പുതിയ ബസ് വാങ്ങാനായി 40 ലക്ഷം രൂപയും സംഭാവന നൽകിയിരുന്നു.

കൂടാതെ, കെഎസ്ആർടിസിക്ക് പുതിയ ബസുകൾ സംഭാവന ചെയ്യാനായി എംഎൽഎ ഫണ്ടിൽ നിന്നും മൂന്ന് ബസുകൾക്കുള്ള പണം അനുവദിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെ കോഴിക്കോട് കൊയിലാണ്ടി എം.എൽ.എ അഡ്വ.കെ. പ്രവീൺ കുമാർ ബസ് വാങ്ങാനായി 40 ലക്ഷം രൂപ കോഴിക്കോട് ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടിക്ക് കൈമാറിയിരുന്നു. ഇതിനു പിന്നാലെ പാലാ എംഎൽഎ മാണി സി. കാപ്പനും പുതിയ ബസുകൾ വാങ്ങൽ എംഎൽഎ ഫണ്ടിൽ നിന്ന് 90 ലക്ഷം രൂപ അനുവദിച്ചിരുന്നു.


നിലവിൽ എത്തിയിരിക്കുന്ന ബസുകൾ അശോക് ലെയ്ലാൻഡ് വൈക്കിങ് ഷാസിയിലെ ഫ്രണ്ട് എൻജിൻ ബസുകളാണ്‌. ബിഎസ് 6 ഫേസ് 2 എമിഷൻ സ്റ്റാൻഡേർഡ്‌സിൽ ഐജെൻ 6 ടെക്നോളജിയിൽ എത്തുന്ന 6 സിലിണ്ടർ എച്ച് സീരീസ് ഷാസികളാണിവ. ഇതിലെ എൻജിൻ 2,400 ആർ.പി.എമ്മിൽ 197 എച്ച്.പി കരുത്തും 1,200–1,900 ആർ.പി.എമ്മിൽ 700 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. വാഹനത്തിന്റെ റൂട്ടുകളും മറ്റ് വിവരങ്ങളും പിന്നീട് കെഎസ്ആർടിസി അറിയിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KSRTC New Buses Roll Out: Public and Private Support Revives Fleet
Next Story