യൂറോ എൻ.സി.എ.പി ഇടി പരീക്ഷണത്തിൽ മാറ്റങ്ങൾ; വലിയ ടച്ച്സ്ക്രീൻ ഉപയോഗിക്കുന്ന കാറുകൾക്ക് പോയിന്റുകൾ കുറയും!
text_fieldsപ്രതീകാത്മക ചിത്രം
ലോകത്ത് വാഹനങ്ങളുടെ സുരക്ഷ നിർണയിക്കുന്ന യൂറോപ്യൻ ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (ഇ.എൻ.സി.എ.പി) ടെസ്റ്റിൽ പുതിയ പ്രോട്ടോകോൾ നിലവിൽ വരുന്നതായി റിപോർട്ടുകൾ. 2026 മുതൽ ക്രാഷ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങൾ പുതിയ പ്രോട്ടോകോളിന് കീഴിലായിരിക്കും റേറ്റിങ് നേടുന്നത്. പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം വലിയ ടച്ച്സ്‌ക്രീനുള്ള വലിയ കാറുകൾക്ക് ഇനി മുതൽ യൂറോ എൻ.സി.എ.പി ടെസ്റ്റിൽ പോയിന്റുകൾ കുറയും.
വർഷങ്ങളായി യൂറോ എൻ.സി.എ.പി ടെസ്റ്റിൽ അഞ്ച് സ്റ്റാർ ലഭിക്കുന്നത് അഭിമാനകരമായ ബഹുമതിയായിരുന്നു. രാജ്യത്ത് ടാറ്റ മോട്ടോഴ്സിന്റെ 'നെക്‌സോൺ എസ്.യു.വി'യാണ് ആദ്യമായി യൂറോ, ഭാരത് ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ സുരക്ഷ നേടിയ ഇന്ത്യൻ വാഹനം. എന്നാൽ പുതിയ പ്രോട്ടോകോൾ അനുസരിച്ച് ഒരു വാഹനം അപകടത്തെ തടയുക മാത്രമല്ല, മറിച്ച് ഉൾവശത്തും എല്ലാ സാഹചര്യങ്ങളിലും യാത്രക്കാരനെ സംരക്ഷിക്കണം. വാഹനങ്ങൾ അപകടത്തിൽപെടുമ്പോൾ ഉൾവശത്ത് ലഭിക്കുന്ന പല സുരക്ഷാ ഫീച്ചറുകളും പൂർണമായി ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല. അതായത് ചില സാഹചര്യങ്ങളിൽ കാറിനുള്ളിലെ വലിയ ടച്ച്സ്ക്രീനുകൾ അപകട സമയങ്ങളിൽ പൊട്ടുന്നത് മറ്റ് തരത്തിലുള്ള അപകടങ്ങൾക്കും ഒരുപക്ഷെ ജീവൻ നഷ്ടപ്പെടാൻ വരെ കാരണമാവുകയും ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ പുതിയ പരിഷ്‌ക്കരണം ഇ.എൻ.സി.എ.പി നടപ്പിലാക്കാൻ പോകുന്നത്.
എന്നാൽ ഇ.എൻ.സി.എ.പിയുടെ പുതിയ ഇത്തരം പരിഷ്ക്കരണങ്ങൾ വിമർശനങ്ങൾക്കും വിദേയമാകുന്നുണ്ട്. പ്രാകൃത സ്റ്റിയറിങ് വീലുകളിലെ കൺട്രോളുകൾക് പകരം പുതിയ മോഡൽ വാഹനങ്ങളിൽ കൺട്രോളുകളും മറ്റ് ഇൻഫർമേഷനുകളും ഇത്തരം ടച്ച്സ്ക്രീൻ ഡിസ്പ്ലേയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. അതെല്ലാം വീണ്ടും പഴയ രീതിയിലേക്ക് തിരിച്ചുപോകണോ എന്നാണ് വാഹനപ്രേമികൾ ഉയർത്തുന്ന പ്രധാന ചോദ്യം.
ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്നയാളുടെ കണ്ണുകളുടെ ചലനം, തലയുടെ സ്ഥാനം, ഡ്രൈവർ ക്ഷീണിതനാണോ അല്ലെങ്കിൽ മദ്യം പോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നിങ്ങനെ കൂടുതൽ മോണിറ്ററിങ് ചെയ്യുന്ന ഫീച്ചറുകൾ ഉൾപെടുത്താൻ യൂറോ എൻ.സി.എ.പി ടെസ്റ്റ് നിർദേശിക്കുന്നുണ്ട്. കൂടാതെ ഡ്രൈവ് ചെയ്യുന്ന ആളുടെ കൂടെ കുട്ടികൾ ഉണ്ടോ, സീറ്റബെൽറ്റ് ഉപയോഗിച്ചില്ലെങ്കിൽ എല്ലാ സീറ്റുകളിലും അലാറം മുന്നറിയിപ്പ്, അഡാപ്റ്റീവ് എയർബാഗ് തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുത്താനും നിർദേശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

