Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടപടികളെല്ലാം ഓട്ടോമാറ്റിക്കാക്കും; പുതിയ വാഹനങ്ങൾക്ക് നമ്പർ കിട്ടാൻ ഇനി വൈകില്ല

text_fields
bookmark_border
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഏതൊരു വ്യക്തിയുടെയും ആഗ്രഹമാണ് സ്വന്തമായൊരു വാഹനം. ആഗ്രഹം സാധിച്ചാലും വാഹനത്തിന്റെ രജിസ്‌ട്രേഷൻ/ നമ്പർ എന്നീ നടപടികൾ പലപ്പോഴും വൈകാറുണ്ട്. ചിലർ പുതിയ വാഹനം ടി.പി (താത്കാലിക നമ്പർ) ഉപയോഗിച്ച് നിരത്തുകളിൽ ഇറക്കിയാലും അപകടം സംഭവിച്ചാൽ രജിസ്‌ട്രേഷൻ നടപടികൾ വീണ്ടും വൈകും. എന്നാൽ ഇതിനെല്ലാം ശാശ്വത പരിഹാരവുമായി വാഹൻ സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്യാനൊരുങ്ങി കേന്ദ്ര സർക്കാർ.

ഇതുപ്രകാരം, പുതിയ വാഹനം വാങ്ങിയാൽ രജിസ്ട്രേഷനുവേണ്ടി കാത്തിരിക്കേണ്ടി വരില്ല. നിലവിലെ സംവിധാനത്തിൽ മാറ്റം വരുത്തി ഫീസും ടാക്‌സും അടച്ചാലുടൻ രജിസ്ട്രേഷൻ ലഭിക്കുന്ന വിധത്തിൽ ഓട്ടമാറ്റിക്കായി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. കൂടാതെ, ഷോറൂമിൽനിന്ന് തന്നെ വാഹനം രജിസ്റ്റർ ചെയ്യാനും സൗകര്യം ഒരുക്കും.

ഫീസും നികുതിയും അടയ്ക്കുന്നതിനൊപ്പം വാഹനം വാങ്ങുന്നയാളിന്റെ ആധാർ നമ്പർ, അഡ്രസ്സ് വിവരങ്ങൾ എന്നിവ വാഹൻ പോർട്ടലിൽ നൽകണം. തുടർന്ന് ആധാർ ഡേറ്റാബേസിൽനിന്ന് ഉടമയുടെ വിവരങ്ങൾ വാഹൻ സോഫ്റ്റ് വെയർ ശേഖരിച്ച് ഓട്ടോ അപ്രൂവൽവഴി പിൻകോഡ് നമ്പർ അടിസ്ഥാനമാക്കി വാഹന ഉടമയുടെ താമസസ്ഥലത്തെ ഓഫീസിലേക്ക് രജിസ്ട്രേഷനുള്ള നടപടി ക്രമങ്ങൾ അനുവദിക്കും. വാഹനത്തിന്റെ എൻജിൻ, ഷാസി നമ്പറുകൾ വാഹന ഉടമക്ക് ഉറപ്പാക്കാനുള്ള സൗകര്യമുണ്ടാകും. എന്നാൽ, ഫാൻസിനമ്പർ ബുക്ക് ചെയ്യുന്നവർക്കും ബോഡി നിർമിക്കേണ്ട വാഹനങ്ങൾക്കും പഴയ നടപടികൾ അതേപടി തുടരും.

അസി. വെഹിക്കിൾ ഇൻസ്‌പെക്ടർമാരാണ് ഓൺലൈൻ അപേക്ഷകളിൽ വാഹന രജിസ്ട്രേഷൻ അനുവദിച്ചിരുന്നത്. എന്നാൽ, കൂടുതൽ അപേക്ഷകൾ എത്തിയതോടെ ജോലിഭാരം കൂടുകയും രജിസ്‌ട്രേഷൻ നടപടികൾ വൈകുകയും ചെയ്തിരുന്നു. ചില ഉദ്യോഗസ്ഥർ കൈക്കൂലിക്കുവേണ്ടി രജിസ്ട്രേഷൻ വൈകിപ്പിച്ചതും പരാതിക്ക് ഇടയാക്കിയിട്ടുണ്ട്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഇതിനെല്ലാം ഒരു മാറ്റം വരുമെന്നാണ് പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - It will no longer be too late to get numbers for new vehicles
Next Story